Kerala

കേരളത്തില്‍ നിന്നും തന്നെ ആട്ടി പായിക്കുന്നതാണെന്ന് കിറ്റെക്‌സ് എംഡി;സമൂഹം വിലയിരുത്തട്ടെയെന്ന് മന്ത്രി പി രാജീവ്

നിരവധി പേര്‍ കേരളത്തില്‍ നിന്നും ജോലി തേടി അന്യരാജ്യങ്ങളിലേയ്ക്കും ഇതര സംസ്ഥാനങ്ങളിലേയ്ക്കും പോകുന്ന സമയത്താണ് നിലവില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളടക്കം മറ്റു സംസ്ഥാനങ്ങളിലേയ്ക്ക് പോകുന്ന സ്ഥിതി ഉണ്ടാകുന്നതെന്ന് കിറ്റെക്‌സ് എംഡി സാബു ജേക്കബ് പറഞ്ഞു.കിറ്റെക്‌സ് എംഡിയുടെ പരാമര്‍ശം സമൂഹം വിലയിരുത്തട്ടെയെന്നും തങ്ങള്‍ അവര്‍ക്കെതിരായ ഒരു സമീപനവും സ്വീകരിച്ചിട്ടില്ലെന്നും മന്ത്രി പി രാജീവ് വ്യക്തമാക്കി

കേരളത്തില്‍ നിന്നും തന്നെ ആട്ടി പായിക്കുന്നതാണെന്ന് കിറ്റെക്‌സ് എംഡി;സമൂഹം വിലയിരുത്തട്ടെയെന്ന് മന്ത്രി പി രാജീവ്
X

കൊച്ചി : കേരളത്തില്‍ നിന്ന് തനിയെ പോകുന്നതല്ലയെന്നും തന്നെ ഇവിടെ നിന്ന് ആട്ടി പായിക്കുന്നതാണന്നും കിറ്റക്‌സ് എം ഡി സാബു ജേക്കബ്.ഹൈദരാബാദിലെയ്ക്ക് വിമാന മാര്‍ഗ്ഗം പോകുന്നതിനായി നെടുമ്പാശേരി വിമാനതാവളത്തില്‍ എത്തിയ സാബു ജേക്കബ് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. കേരളത്തിലെ ഒരു വ്യവസായിക്കും ഇതുപോലുള്ള അവസ്ഥ ഉണ്ടാകരുത്.നിരവധി പേര്‍ കേരളത്തില്‍ നിന്നും ജോലി തേടി അന്യരാജ്യങ്ങളിലേയ്ക്കും ഇതര സംസ്ഥാനങ്ങളിലേയ്ക്കും പോകുന്ന സമയത്താണ് നിലവില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളടക്കം മറ്റു സംസ്ഥാനങ്ങളിലേയ്ക്ക് പോകുന്ന സ്ഥിതി ഉണ്ടാകുന്നത്.

വിദ്യാസമ്പന്നരായ യുവാക്കള്‍ക്ക് കേരളത്തില്‍ തൊഴില്‍ അവസരങ്ങള്‍ ഇല്ലാതെ വരുമ്പോള്‍ അവര്‍ മറ്റ് സ്ഥലങ്ങളിലേയ്ക്ക് ചേക്കേറും.ഇത് നാടിന്റെ സമ്പത്ത് അവസ്ഥയെ ബാധിക്കും.ഒരിക്കലും കേരളം വിട്ടു പോകണമെന്ന് ആഗ്രഹിച്ചിട്ടില്ല പിടിച്ച് നില്‍ക്കുവാന്‍ പരമാവധി ശ്രമിച്ചെങ്കിലും നില്‍ക്കുവാന്‍ പറ്റാത്ത അവസ്ഥ വന്നതുമൂലമാണ് കേരളത്തിന്റെ പുറത്തേയ്ക്ക് പോകുവാന്‍ ആലോചിക്കുന്നത്.മുഖ്യമന്ത്രിയടക്കം ആരോടും പരിഭവമില്ല എപ്പോള്‍ വേണമെങ്കിലും ആര് വിളിച്ചാലും ചര്‍ച്ചയ്ക്ക് പോകുന്നതിന് തയ്യാറാണ് അതിന് യാതൊരു വിധ ഈഗോയും ഇല്ല.ആരെയും സമ്മര്‍ദത്തിലാക്കാനല്ല യാത്രയെന്നും പിടിച്ചു നില്‍ക്കുവാന്‍ പറ്റാത്ത സാഹചര്യം ഉണ്ടായാല്‍ നിലവിലുള്ള വ്യവസായം കേരളത്തിന് പുറത്തേയ്ക്ക് മാറ്റുന്നത് ആലോചിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേ സമയം സര്‍ക്കാരിന് എല്ലാ സംരംഭകരോടും തുറന്ന സമീപനമാണുള്ളതെന്ന് വ്യവസായ മന്ത്രി പി രാജീവ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.കിറ്റക്‌സിനോടും സര്‍ക്കാരിന് തുറന്ന സമീപനമാണുള്ളത്.സംരംഭകരെ നല്ല രീതിയില്‍ ആകര്‍ഷിക്കുന്ന നടപടികളാണ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുള്ളത്. ലോകോത്തര കമ്പനികള്‍ അടക്കം നിരവധി സംരംഭകരാണ് കേരളത്തിലേക്ക് വന്നുകൊണ്ടിരിക്കുന്നത്. സ്റ്റാര്‍ട്ട അപ് സംരംഭകരായ ചെറുപ്പക്കാരോട് ഈ സര്‍ക്കാരിനെക്കുറിച്ച് ചോദിച്ചു നോക്കുവെന്നും മന്ത്രി പി രാജീവ് പറഞ്ഞു.ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച സറ്റാര്‍ട്ട് അപ് ആയി കളമശേരി മാറുകയാണ്.കിറ്റെക്‌സ് എംഡിയുടെ പരാമര്‍ശം സമൂഹം വിലയിരുത്തട്ടെയെന്നും സംസ്ഥാന സര്‍ക്കാര്‍ അവര്‍ക്കെതിരായ ഒരു സമീപനവും സ്വീകരിച്ചിട്ടില്ലെന്നും മന്ത്രി പി രാജീവ് വ്യക്തമാക്കി.

Next Story

RELATED STORIES

Share it