Kerala

മലയാളികൾക്ക് റേഷൻ പഞ്ചസാര നിഷേധിച്ചത് കേന്ദ്രസർക്കാർ

കോൺഗ്രസ് നേതൃത്വം നൽകിയ കേന്ദ്ര സർക്കാരിന്റെ നയങ്ങൾ കാരണമാണ് സ്റ്റാറ്റ്യൂട്ടറി പഞ്ചസാര വിഹിതം സംസ്ഥാനങ്ങൾക്കുള്ള റേഷൻ സാധനങ്ങളുടെ ഭാഗമല്ലാതെയായത്. ദേശീയ ഭക്ഷ്യഭദ്രത നിയമം പ്രാബല്യത്തിൽ വന്നതിനു ശേഷമാണ് കേന്ദ്ര സർക്കാർ അന്ത്യോദയ വിഭാഗങ്ങൾക്ക് മാത്രമായി റേഷൻ പഞ്ചസാര പരിമിതപ്പെടുത്തിയത്. മണ്ണെണ്ണയുടെയും പഞ്ചസാരയുടെയും റേഷൻ വിഹിതം ഘട്ടംഘട്ടമായി കുറച്ചു കൊണ്ടുവരികയും പിന്നീട് പൊതുവിതരണ സമ്പ്രദായത്തിൽ നിന്നും അവയെ പാടെ ഒഴിവാക്കുകയും ചെയ്യുകയെന്ന നയമാണ് ഇപ്പോഴത്തെ കേന്ദ്ര സർക്കാരും തുടരുന്നത്.

മലയാളികൾക്ക് റേഷൻ പഞ്ചസാര നിഷേധിച്ചത് കേന്ദ്രസർക്കാർ
X

തിരുവനന്തപുരം: റേഷൻ പഞ്ചസാരയുടെ പേരിൽ മുതലക്കണ്ണീർ ഒഴുക്കുന്ന പ്രതിപക്ഷ നേതാവ് സംസ്ഥാന ങ്ങൾക്കുള്ള റേഷൻ പഞ്ചസാര വിഹിതം നിർത്തിവെച്ച കേന്ദ്ര സർക്കാരിനെതിരെ ഒരു വാക്ക് പോലും ഉരിയാടാത്തത് ലജ്ജാവഹമാണെന്ന് ഭക്ഷ്യമന്ത്രി പി തിലോത്തമൻ. 2013ൽ കോൺഗ്രസ് സർക്കാർ കൊണ്ടുവന്ന ദേശീയ ഭക്ഷ്യഭദ്രത നിയമത്തിൽ പഞ്ചസാരയെ ഭക്ഷ്യ സാധനവിഭാഗത്തിൽ നിന്നും ഒഴിവാക്കിയ നടപടിയാണ് ഇതിന് കാരണം. ഫേസ്ബുക്ക് പേജിലൂടെയാണ് മന്ത്രിയുടെ പ്രതികരണം.

കോൺഗ്രസ് നേതൃത്വം നൽകിയ കേന്ദ്ര സർക്കാരിന്റെ നയങ്ങൾ കാരണമാണ് സ്റ്റാറ്റ്യൂട്ടറി പഞ്ചസാര വിഹിതം സംസ്ഥാനങ്ങൾക്കുള്ള റേഷൻ സാധനങ്ങളുടെ ഭാഗമല്ലാതെയായത്. ദേശീയ ഭക്ഷ്യഭദ്രത നിയമം പ്രാബല്യത്തിൽ വന്നതിനു ശേഷമാണ് കേന്ദ്ര സർക്കാർ അന്ത്യോദയ വിഭാഗങ്ങൾക്ക് മാത്രമായി റേഷൻ പഞ്ചസാര പരിമിതപ്പെടുത്തിയത്. മണ്ണെണ്ണയുടെയും പഞ്ചസാരയുടെയും റേഷൻ വിഹിതം ഘട്ടംഘട്ടമായി കുറച്ചു കൊണ്ടുവരികയും പിന്നീട് പൊതുവിതരണ സമ്പ്രദായത്തിൽ നിന്നും അവയെ പാടെ ഒഴിവാക്കുകയും ചെയ്യുകയെന്ന നയമാണ് ഇപ്പോഴത്തെ കേന്ദ്ര സർക്കാരും തുടരുന്നത്.

കേന്ദ്രത്തിലെ വിഹിതം ഇല്ലാതായതിനുശേഷവും കഴിഞ്ഞ രണ്ടു വർഷക്കാലം സംസ്ഥാന ഖജനാവിൽ നിന്നും പ്രത്യേക പണം കണ്ടെത്തി റേഷൻ കടകൾ വഴി പഞ്ചസാര വിതരണം ചെയ്തിരുന്നു. മാവേലി സ്റ്റോറുകൾ വഴി വിതരണം ചെയ്യുന്ന പഞ്ചസാരക്ക് പുറമേ ആയിരുന്നു റേഷൻ കടകളിലെ സ്പെഷ്യൽ പഞ്ചസാര വിതരണം. എന്നാൽ റേഷൻ കാർഡുകൾ സപ്ലൈകോ ഡേറ്റാ ബേസുമായി ലിങ്ക് ചെയ്തതിനാൽ എല്ലാ കാർഡുടമകൾക്കും മാവേലി സ്റ്റോറുകൾ വഴി സബ്സിഡി പഞ്ചസാര ലഭിക്കുന്ന സാഹചര്യം നിലവിൽ സാധ്യമാണ്.

പ്രളയബാധിത പ്രദേശങ്ങളിലെ 49 ലക്ഷം കാർഡുടമകൾക്ക് ഈ ഓണക്കാലത്ത് സമ്പൂർണ്ണ സൗജന്യമായി റേഷൻ നൽകുവാൻ സർക്കാർ തീരുമാനമെടുത്തു നടപ്പിൽ വരുത്തിയിട്ടുണ്ട്. ഇതിനായി ഖജനാവിൽ നിന്നും 25 കോടി രൂപ പ്രത്യേകമായി കണ്ടെത്തിയാണ് ഇപ്രകാരം സൗജന്യ അരി വിതരണം ചെയ്യുന്നത്. കേന്ദ്ര സർക്കാരിൽ നിന്നും പ്രളയ ബാധിതർക്ക് സൗജന്യ അരി ലഭ്യമാകാത്തതിനാലാണ് സംസ്ഥാനത്തിന്റെ ഖജനാവിൽ നിന്നും പ്രത്യേകം പണം ഇതിനായി ചെലവഴിക്കേണ്ടിവന്നത്. കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നടപടിക്കെതിരെ ഒരു ചെറുവിരൽ പോലും അനക്കാതെ, ഒരു പ്രസ്താവന പോലും നടത്താതെ പ്രതിപക്ഷ നേതാവ് റേഷൻ വിഷയത്തിൽ സംസ്ഥാനത്തെ കുറ്റപ്പെടു ത്തുവാൻ കാണിച്ച രാഷ്ട്രീയ പ്രേരിത മനോഭാവം കേരളത്തിലെ ജനങ്ങൾ തിരിച്ചറിയും, അത് അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുമെന്നും മന്ത്രി പറഞ്ഞു.

Next Story

RELATED STORIES

Share it