Kerala

കെഎസ്എഫ്ഇ നിക്ഷേപത്തിന് പലിശ ഉയർത്തും: ധനമന്ത്രി

പ്ര​വാ​സി​ക​ൾ​ക്ക് മൂ​ന്ന് ശ​ത​മാ​നം പ​ലി​ശ​യി​ൽ ഒ​രു ല​ക്ഷം രൂ​പ വ​രെ സ്വർണപ്പണയ വാ​യ്പ ന​ൽ​കും.

കെഎസ്എഫ്ഇ നിക്ഷേപത്തിന് പലിശ ഉയർത്തും: ധനമന്ത്രി
X

​തിരു​വ​ന​ന്ത​പു​രം: കെ​എ​സ്എ​ഫ്ഇ നി​ക്ഷേ​പ​ങ്ങ​ൾ​ക്ക് പ​ലി​ശ വ​ർ​ധി​പ്പി​ക്കു​മെ​ന്ന് ധ​ന​മ​ന്ത്രി തോ​മ​സ് ഐ​സ​ക്ക്. കേന്ദ്രസർക്കാർ പ്രഖ്യാപിച്ച ധനസഹായം ലഭിക്കാൻ ബുദ്ധിമുട്ടുന്ന സാഹചര്യത്തിൽ കെഎസ്എഫ്ഇ ഉദാര വ്യവസ്ഥയിൽ പലിശ നൽകും. സുവർണ ജൂബിലി ചിട്ടികൾ പുനരാരംഭിക്കും.

പ്ര​വാ​സി​ക​ൾ​ക്ക് മൂ​ന്ന് ശ​ത​മാ​നം പ​ലി​ശ​യി​ൽ ഒ​രു ല​ക്ഷം രൂ​പ വ​രെ സ്വർണപ്പണയ വാ​യ്പ ന​ൽ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നും മ​ട​ങ്ങി​യെ​ത്തു​ന്ന മ​ല​യാ​ളി​ക​ളും ഈ ​വാ​യ്പ​യ്ക്ക് അ​ർ​ഹ​രാ​യി​രി​ക്കും. 12 ത​വ​ണ​ക​ളാ​യി തി​രി​ച്ച​ട​വ് ന​ട​ത്തി​യാ​ൽ മ​തി​യാ​കൂം. നോ​ർ​ക്ക​യി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത​വ​ർ​ക്കാ​ണ് ഇ​തി​ന്‍റെ ആ​നു​കൂ​ല്യം ല​ഭി​ക്കു​കയെന്നും ധ​ന​മ​ന്ത്രി ചൂ​ണ്ടി​ക്കാ​ട്ടി.

ജൂ​ൺ 30 വ​രെ എ​ല്ലാ ജ​പ്തി​ന​ട​പ​ടി​ക​ളും നി​ർ​ത്തി​വ​ച്ചി​രി​ക്കു​ക​യാ​ണ്. കിട്ടാക്കടം കൂടുമെന്ന് ബാങ്കുകൾക്ക് ആശങ്കയുണ്ട്. കൊ​വി​ഡ് കാ​ല​ത്തെ വാ​യ്പ​​ക​ളു​ടെ പ​ലി​ശ ഒ​ഴി​വാ​ക്കി​യെ​ന്നും തോ​മ​സ് ഐ​സ​ക്ക് പ​റ​ഞ്ഞു.

Next Story

RELATED STORIES

Share it