Kerala

ആറുവയസുകാരിയെ കാണാതായ സംഭവം: സംസ്ഥാനത്ത് വ്യാപക തിരച്ചില്‍; അന്വേഷണത്തിന് പ്രത്യേകസംഘം

ചാത്തന്നൂര്‍ എസിപിയുടെ നേതൃത്വത്തിലുള്ള 50 അംഗസംഘത്തില്‍ സൈബര്‍ ശാസ്ത്രവിദഗ്ധരും ഉള്‍പ്പെടും. കുട്ടിയെ കണ്ടെത്തുന്നതിന് സംസ്ഥാനത്തെ മുഴുവന്‍ പോലിസ് സ്‌റ്റേഷനുകള്‍ക്കും സന്ദേശം കൈമാറി.

ആറുവയസുകാരിയെ കാണാതായ സംഭവം: സംസ്ഥാനത്ത് വ്യാപക തിരച്ചില്‍; അന്വേഷണത്തിന് പ്രത്യേകസംഘം
X

കൊല്ലം: നെടുമണ്‍കാവിന് സമീപം ഇളവൂരില്‍ കാണാതായ ആറുവയസുകാരിയെ കണ്ടെത്തുന്നതിനായി തിരച്ചില്‍ ഊര്‍ജിതമാക്കി. സംസ്ഥാന, ജില്ലാ അതിര്‍ത്തികളില്‍ പരിശോധന കര്‍ശനമാക്കി. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേകസംഘത്തെ നിയോഗിച്ചു. ചാത്തന്നൂര്‍ എസിപിയുടെ നേതൃത്വത്തിലുള്ള 50 അംഗസംഘത്തില്‍ സൈബര്‍ ശാസ്ത്രവിദഗ്ധരും ഉള്‍പ്പെടും. കുട്ടിയെ കണ്ടെത്തുന്നതിന് സംസ്ഥാനത്തെ മുഴുവന്‍ പോലിസ് സ്‌റ്റേഷനുകള്‍ക്കും സന്ദേശം കൈമാറി.


കുട്ടിയെ ഇതുവരെ കണ്ടെത്താനാവാത്ത സാഹചര്യത്തില്‍ ജില്ലാ കലക്ടര്‍, എസ്പി എന്നിവര്‍ കാണാതായ ദേവനന്ദയുടെ വീട്ടിലെത്തി മാതാപിതാക്കളുമായി സംസാരിച്ചു. അതിനിടെ, സംഭവത്തില്‍ സംസ്ഥാന ബാലാവകാശ കമ്മീക്ഷന്‍ സ്വമേധയാ കേസെടുത്തു. ഇതുസംബന്ധിച്ച് സംസ്ഥാന പോലിസ് മേധാവി, പൊതുവിദ്യാഭ്യാസ ഡയറക്ടര്‍, കൊല്ലം ജില്ലാ കലക്ടര്‍, ജില്ല ശിശുസംരക്ഷണ ഓഫിസര്‍ എന്നവരില്‍നിന്ന് കമ്മീഷന്‍ റിപോര്‍ട്ട് ആവശ്യപ്പെട്ടു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് തട്ടിക്കൊണ്ടുപോവലിന്റെയും അതിനുള്ള ശ്രമങ്ങളുടെയും വാര്‍ത്തകള്‍ പ്രചരിക്കുന്നത് കമ്മീഷന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തില്‍ പോലിസ് അതീവജാഗ്രത പുലര്‍ത്തണം.

തെറ്റായ സന്ദേശങ്ങള്‍ ചമച്ചവര്‍ക്കും പ്രചരിപ്പിച്ചവര്‍ക്കുമെതിരേ സൈബര്‍ നിയമം അനുസരിച്ച് മാതൃകാപരമായ നടപടി സ്വീകരിക്കണമെന്ന് കമ്മീഷന്‍ പോലിസ് മേധാവിയോട് ആവശ്യപ്പെട്ടു. എന്നാല്‍, പോലിസ് സജീവമായി ഇടപെട്ടതിനെത്തുടര്‍ന്ന്, കാണാതായ ചില കുട്ടികളെ തിരിച്ചുകിട്ടിയിട്ടുണ്ടെന്നും കമ്മീഷന്‍ ചെയര്‍മാന്‍ പി സുരേഷ് ചൂണ്ടിക്കാട്ടി.

Next Story

RELATED STORIES

Share it