Kerala

മോഡിയെ എതിര്‍ക്കുമ്പോള്‍ അസ്വസ്ഥരാകുന്ന കോണ്‍ഗ്രസ് നേതാക്കളുടെ മനസിലെന്തെന്ന് നേതൃത്വം അന്വേഷിക്കണം: യുഡിഎഫ് കണ്‍വീനര്‍

കോണ്‍ഗ്രസ് നേതാക്കളുടെ ഉത്തരവാദിത്വം മോഡിയെ മഹത്വവല്‍ക്കരിക്കലല്ല. അതിനെക്കുറിച്ച് പാര്‍ടിക്ക് വ്യക്തമായ കാഴ്ചപ്പാടുണ്ട്.മോഡിയെ എതിര്‍ക്കുന്നത് വ്യക്തിപരമല്ല.മോഡിയെ അനൂകൂലിക്കുന്നവരുടെമേല്‍ എന്തു നപടി സ്വീകരിക്കണമെന്ന് തീരുമാനിക്കേണ്ടത് ഓള്‍ ഇന്ത്യ കോണ്‍ഗ്രസ് കമ്മിറ്റിയാണെന്നും ചോദ്യത്തിന് മറുപടിയായി ബെന്നി ബഹനാന്‍

മോഡിയെ എതിര്‍ക്കുമ്പോള്‍ അസ്വസ്ഥരാകുന്ന കോണ്‍ഗ്രസ് നേതാക്കളുടെ മനസിലെന്തെന്ന് നേതൃത്വം അന്വേഷിക്കണം: യുഡിഎഫ് കണ്‍വീനര്‍
X

കൊച്ചി: മോഡിയെ എതിര്‍ക്കുമ്പോള്‍ അസ്വസ്ഥരാകുന്ന കോണ്‍ഗ്രസ് നേതാക്കളുടെ മനസില്‍ എന്താണെന്നത് സംബന്ധിച്ച് കോണ്‍ഗ്രസ് നേതൃത്വം അടിയന്തരമായി അന്വേഷിച്ച് കണ്ടെത്താന്‍ തയാറാകണമെന്ന് യുഡ്എഫ് കണ്‍വീനര്‍ ബെന്നി ബഹനാന്‍ എംപി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.ഇത്തരം തെറ്റായ നടപടി ഒരു കാരണവശാലും ന്യായീകരിക്കാന്‍ കഴിയില്ലെന്നതാണ് കേരളത്തിലെ കോണ്‍ഗ്രസിന്റെ ശക്തമായ അഭിപ്രായമെന്നും ബെന്നി ബഹനാന്‍ പറഞ്ഞു.കോണ്‍ഗ്രസ് നേതാക്കളുടെ ഉത്തരവാദിത്വം മോഡിയെ മഹത്വവല്‍ക്കരിക്കലല്ല. അതിനെക്കുറിച്ച് പാര്‍ടിക്ക് വ്യക്തമായ കാഴ്ചപ്പാടുണ്ട്.

മോഡിയെ എതിര്‍ക്കുന്നത് വ്യക്തിപരമല്ല.ഒരു സര്‍ക്കാരിന്റെ നയങ്ങളെയും പരിപാടികളെയും എതിര്‍ക്കുമ്പോള്‍ സ്വഭാവികമായും പ്രധാനമന്ത്രിയെയും എതിര്‍ക്കേണ്ടിവരുമെന്നും ബെന്നി ബഹനാന്‍ പറഞ്ഞു.മോഡിയെ അനൂകൂലിക്കുന്നവരുടെമേല്‍ എന്തു നടപടി സ്വീകരിക്കണമെന്ന് തീരുമാനിക്കേണ്ടത് ഓള്‍ ഇന്ത്യ കോണ്‍ഗ്രസ് കമ്മിറ്റിയാണെന്നും ചോദ്യത്തിന് മറുപടിയായി ബെന്നി ബഹനാന്‍ പറഞ്ഞു.ഇക്കാര്യത്തില്‍ തങ്ങള്‍ക്കുള്ള അഭിപ്രായം തങ്ങള്‍ അറിയിക്കും.പാര്‍ടിയില്‍ നിന്നു പുറത്താക്കണമെന്നൊന്നും പറയുന്നില്ല.പക്ഷേ കോണ്‍ഗ്രസ് സംസ്്ക്കാരമുള്ളവര്‍ ഒരു കാരണവശാലും ഇത്തരം കാര്യങ്ങള്‍ക്ക് പോകരുതെന്നും ബെന്നി ബഹനാന്‍ എംപി പറഞ്ഞു.

Next Story

RELATED STORIES

Share it