- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കള്ളപ്പണം വെളുപ്പിക്കല്‍ കേസ്: ശിവശങ്കര്‍ വീണ്ടും ഇ ഡി യുടെ കസ്റ്റഡിയില്‍
ഒരു ദിവസത്തേക്കാണ് ശിവശങ്കറിനെ വീണ്ടും കോടതി എന്‍ഫോഴ്സ്മെന്റിന്റെ കസ്റ്റഡിയില്‍ വിട്ടു നല്‍കിയിരിക്കുന്നത്.സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ സ്വപ്ന സുരേഷിനെ ജയിലില്‍ ചോദ്യം ചെയ്തതില്‍ നിന്നും ശിവശങ്കറുമായി ബന്ധപ്പെട്ട് നിര്‍ണായകമായ കൂടുതല്‍ വിവരം ലഭ്യമായിട്ടുണ്ടെന്നും എന്‍ഫോഴ്സ്മെന്റ് കോടതിയെ അറിയിച്ചു.

കൊച്ചി: കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്റ് അറസ്റ്റു ചെയ്ത മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഐ ടി സെക്രട്ടറിയുമായിരുന്ന എം ശിവശങ്കറിനെ കോടതി വീണ്ടും എന്‍ഫോഴ്സ്മെന്റിന്റെ കസ്റ്റഡിയില്‍ വിട്ടു.സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ശിവശങ്കറിനെ കസ്റ്റഡിയില്‍ വിട്ടത്.ഒരു ദിവസത്തേക്കാണ് കസ്റ്റഡി അനുവദിച്ചിരിക്കുന്നത്.
സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ സ്വപ്ന സുരേഷിനെ ജയിലില്‍ ചോദ്യം ചെയ്തതില്‍ നിന്നും ശിവശങ്കറുമായി ബന്ധപ്പെട്ട് നിര്‍ണായകമായ കൂടുതല്‍ വിവരം ലഭ്യമായിട്ടുണ്ടെന്നും ഈ സാഹചര്യത്തില്‍ ശിവശങ്കറിനെ കുടുതല്‍ ചോദ്യം ചെയ്യലിനു വിധേയമാക്കേണ്ടത് ആവശ്യമാണെന്നും എന്‍ഫോഴ്സ്മെന്റ് കോടതിയെ അറിയിച്ചു.ഇതുമായി ബന്ധപ്പെട്ട തെളിവുകള്‍ മുദ്രവെച്ച കവറില്‍ കോടതിയില്‍ ഹാജരാക്കാമെന്നും ഇ ഡി കോടതിയെ അറിയിച്ചു.എന്നാല്‍ 13 ദിവസത്തെ കസ്റ്റഡിക്കു ശേഷം വീണ്ടും എന്‍ഫോഴ്സ്മെന്റിന്റെ കസ്റ്റഡിയില്‍ വിടുന്നതിനെ ശിവശങ്കറിന്റെ അഭിഭാഷകന് ശക്തമായി കോടതിയില്‍ എതിര്‍ത്തു.ഇത്രയും നാള് പറയാത്ത കാര്യങ്ങള്‍ പെട്ടന്നൊരു ദിവസം സ്വപ്ന സുരേഷ് വെളിപ്പെടുത്തിയെന്ന ഇഡിയുടെ വാദം ഒരു തരത്തിലും വിശ്വസനീയമല്ലെന്നും ശിവങ്കറിനെ വീണ്ടും കസ്റ്റഡിയില്വെയ്ക്കുന്നതിനാണ് ഇത്തരത്തിലുള്ള വാദം ഇ ഡി ഇപ്പോള്‍ ഉയര്‍ത്തിയിരിക്കുന്നതെന്നും ശിവശങ്കറിന്റെ അഭിഭാഷകന് കോടതിയിയില്‍ വാദിച്ചു.
കഴിഞ്ഞ മാസം 28 ന് അറസ്റ്റിലായ ശിവശങ്കറിനെ 30 ന് കോടതിയില്‍ ഹാജരാക്കിയ എന്‍ഫോഴ്മെന്റ് ഒരാഴ്ച് കസ്റ്റഡിയില്‍ വാങ്ങിയിരുന്നു.തുടര്‍ന്ന് ചോദ്യം ചെയ്യലിനു ശേഷം ഈ മാസം അഞ്ചിന് ഹാജരാക്കിയ ശിവശങ്കറിനെ എന്‍ഫോഴ്സ്മെന്റിന്റെ ആവശ്യപ്രകാരം ആറു ദിവസത്തേക്കു കൂടി കസ്റ്റഡി അനുവദിക്കുകയായിരുന്നു. ഈ കാലാവധി ഇന്ന് അവസാനിച്ചതിനെ തുടര്‍ന്നാണ് വീണ്ടും കോടതിയില്‍ ഹാജരാക്കിയത്.ഇരു വിഭാഗത്തിന്റെയും വാദം കേട്ട കോടതി എന്‍ഫോഴ്സ്മെന്റിന്റെ വാദം പരിഗണിച്ച് ഒരു ദിവസം കൂടി കസ്റ്റഡി അനുവദിക്കുകയായിരുന്നു.
RELATED STORIES
ഡീഗോ ജോട്ടയ്ക്ക് വിട; ലോക ഫുട്ബോളിന് ദു:ഖദിനം; പോര്‍ച്ചുഗലിന് തീരാ...
3 July 2025 5:59 PM GMT''ആറ് ദിവസത്തെ യുദ്ധത്തില്‍ നിന്ന് 12 ദിവസത്തെ യുദ്ധത്തിലേക്ക് ''...
3 July 2025 5:04 PM GMT''സംഭലില്‍ പോലിസ് അമിതാധികാരം പ്രയോഗിച്ചു; നിയമങ്ങള്‍...
3 July 2025 6:13 AM GMTജലക്ഷാമം തകർത്തെറിയുന്ന മേവാത്തിലെ പെൺജീവിതങ്ങൾ
2 July 2025 5:18 PM GMTനഗരങ്ങളുടെ യുദ്ധത്തില്‍ നിന്ന് ട്രൂ പ്രോമീസ്-മൂന്നിലേക്ക്: ഇറാന്റെ...
2 July 2025 4:09 AM GMTഇസ്രായേലിന്റെ വഞ്ചനാ സിദ്ധാന്തവും കുറയുന്ന ഫലപ്രാപ്തിയും
30 Jun 2025 6:55 AM GMT