Kerala

മോണ്‍സണ്‍ മാവുങ്കലുമായി ബന്ധമില്ല; അനാവശ്യമായി തന്റെ പേര് വലിച്ചിഴച്ചാല്‍ നിയമ നടപടി സ്വീകരിക്കുമെന്ന് ഹൈബി ഈഡന്‍ എംപി

പ്രവാസി മലയാളി ഫെഡറേഷന്‍ ഭാരവാഹികള്‍ വിളിച്ചതിന്റെ അടിസ്ഥാനത്തിലാണ് താന്‍ അദ്ദേഹത്തിന്റെ വീട് സന്ദര്‍ശിച്ചത്.താന്‍ അദ്ദേഹത്തെ ഒരിക്കല്‍ മാത്രമാണ് കണ്ടിട്ടുള്ളത്.അദ്ദേഹവുമായി തനിക്ക് ബന്ധപ്പെടേണ്ട ഒരു ആവശ്യവും സാഹചര്യവുണ്ടായിട്ടില്ല

മോണ്‍സണ്‍ മാവുങ്കലുമായി ബന്ധമില്ല; അനാവശ്യമായി തന്റെ പേര് വലിച്ചിഴച്ചാല്‍ നിയമ നടപടി സ്വീകരിക്കുമെന്ന് ഹൈബി ഈഡന്‍ എംപി
X

കൊച്ചി: പുരാവസ്തുവില്‍പ്പനക്കാരനെന്ന് പേരില്‍ തട്ടിപ്പ് നടത്തി അറസ്റ്റിലായ മോണ്‍സണ്‍ മാവുങ്കലുമായി തനിക്ക് യാതൊരു വിധ ബന്ധവുമില്ലെന്നും അനാവശ്യമായി തന്റെ പേര് വലിച്ചിഴയ്ക്കുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ഹൈബി ഈഡന്‍ എംപി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

കലൂരാണ് മോണ്‍സണ്‍ മാവുങ്കല്‍ താമസിക്കുന്നത്. പ്രവാസി മലയാളി ഫെഡറേഷന്‍ ഭാരവാഹികള്‍ വിളിച്ചതിന്റെ അടിസ്ഥാനത്തിലാണ് താന്‍ അദ്ദേഹത്തിന്റെ വീട് സന്ദര്‍ശിച്ചത്.താന്‍ അദ്ദേഹത്തെ ഒരിക്കല്‍ മാത്രമാണ് കണ്ടിട്ടുള്ളത്.അദ്ദേഹവുമായി തനിക്ക് ബന്ധപ്പെടേണ്ട ഒരു ആവശ്യവും സാഹചര്യവുണ്ടായിട്ടില്ല.താന്‍ അദ്ദേഹത്തിന് എന്തെങ്കിലും സഹായം ചെയ്തുകൊടുത്തിട്ടുണ്ട് എന്ന് ആരോപണം ഉന്നയിക്കുന്നവര്‍ വ്യക്തമാക്കിയാല്‍ അതിനു മറുപടി താന്‍ പറയാം.

അത്തരത്തില്‍ എന്തെങ്കിലും തെളിഞ്ഞാല്‍ താന്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ തയ്യാറാണെന്നും ഹൈബി ഈഡന്‍ വ്യക്തമാക്കി.അനാവശ്യമായ ആരോപണങ്ങളിലേക്ക് തന്നെ വലിച്ചിഴച്ചാല്‍ അവര്‍ക്കെതിരെ നിയമ നടപടിയുമായി താന്‍ മുന്നോട്ടു പോകുമെന്നും ഹൈബി ഈഡന്‍ എംപി വ്യക്തമാക്കി.

Next Story

RELATED STORIES

Share it