Kerala

കൂടുതല്‍ കൊവിഡ് നിയന്ത്രണങ്ങള്‍: ബസുകളില്‍ നിന്നുള്ള യാത്ര അനുവദിക്കില്ല

കൂടുതല്‍ കൊവിഡ് നിയന്ത്രണങ്ങള്‍: ബസുകളില്‍ നിന്നുള്ള യാത്ര അനുവദിക്കില്ല
X

തിരുവനന്തപുരം: കൊവിഡ് വ്യാപനം കൂടിയതോടെ നിയന്ത്രണം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നു. ഇന്ന് മുതല്‍ ബസ്സുകളില്‍ നിന്നുള്ള യാത്ര അനുവദിക്കില്ല. യാത്രക്കാരെ നിര്‍ത്തികൊണ്ടുപോകുന്ന ബസ് ഉടമകള്‍ക്കെതിരേ ഗതാഗത വകുപ്പ് നടപടി സ്വീകിരിക്കും. മില്‍മ, സിവില്‍ സപ്ലൈസ്, ഹോര്‍ട്ടി കോര്‍പ്പ് സംയുക്തമായി ഹോം ഡെലിവറി ഒരുക്കും. രണ്ടാഴ്ചത്തേക്കാണ് ഇപ്പോള്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു. വിനോദ സഞ്ചാരമേഖലകളിലും നിയന്ത്രണം വന്നേക്കും. കോവിഡ് നിയന്ത്രണങ്ങള്‍ സംബന്ധിച്ച് ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്ന് നിര്‍ദ്ദേശങ്ങള്‍ മുഖ്യമന്ത്രിയെ അറിയിക്കും. ഹാളിനകത്തു നടക്കുന്ന പരിപാടികളില്‍ 100 പേര്‍ക്ക് മാത്രമാണ് ഇപ്പോള്‍ അനുമതി. ഈ പുതിയ നിയന്ത്രങ്ങള്‍ വിവാഹവിരുന്നകള്‍ക്കും ബാധകമാണ്. വിവാഹം പോലുള്ള വിരുന്നുകളില്‍ ഭക്ഷണം വിളമ്പി നല്‍കാന്‍ പാടില്ല. പായ്ക്കറ്റ് ഫുഡ് നല്‍കണം. മെഗാ ഷോപ്പിങ് ഫെസ്റ്റിവലുകള്‍ക്ക് സംസ്ഥാനത്ത് നിരോധം ഏര്‍പ്പെടുത്തി. പൊതുപരിപാടികള്‍ രണ്ട് മണിക്കൂറിനുള്ളില്‍ അവസാനിപ്പിക്കണമെന്നും ഇന്നലെ പുറത്തിറക്കിയ സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു.

Next Story

RELATED STORIES

Share it