Kerala

16കാരിയുടെ മരണം കൊലപാതകം; കൊന്നത് അമ്മയും കാമുകനും

16കാരിയുടെ മരണം കൊലപാതകം; കൊന്നത് അമ്മയും കാമുകനും
X

നെടുമങ്ങാട്: കാമുകനൊപ്പം ഒളിച്ചോടി പോയ യുവതിയുടെ മകളെ കാമുകന്റെ വീട്ടിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്നു തെളിഞ്ഞതായി പോലിസ്. അമ്മയും കാമുകനും ചേര്‍ന്നാണ് പെണ്‍കുട്ടിയെ കൊന്നതെന്നും പോലിസ് വ്യക്തമാക്കി.

നെടുമങ്ങാട് കരാന്തല കുരിശടിയില്‍ മഞ്ജുഷയുടെ മകള്‍ മീരയെ(16)യാണ് മഞ്ജുഷയുടെ കാമുകന്‍ ഇടമല സ്വദേശി അനീഷിന്റെ വീട്ടിലെ കിണറ്റില്‍ മരിച്ച നിലയില്‍ കഴിഞ്ഞ ദിവസം കണ്ടെത്തിയത്. തങ്ങളുടെ ബന്ധം എതിര്‍ത്തതിനാല്‍ മീരയെ കൊലപ്പെടുത്തുകയായിരുന്നുവെന്നാണു മഞ്ജുഷയുടെയും അനീഷിന്റെയും മൊഴി. മീരയെ കിടക്കയില്‍ തള്ളിയിട്ട് ഷാള്‍ കുരുക്കി കൊല്ലുകയായിരുന്നുവെന്നും ഇവര്‍ വെളിപ്പെടുത്തി.

ദിവസങ്ങള്‍ മുന്‍പ് മഞ്ജുഷ കാമുകനായ അനീഷിനൊപ്പം ഒളിച്ചോടി പോയിരുന്നു. മഞ്ജുഷയുടെ മകള്‍ മീരയേയും അന്ന് മുതല്‍ കാണാതായിരുന്നു. ഇതോടെ മഞ്ജുഷയെയും മകളെയും കാണാനില്ലെന്ന് കാണിച്ചു യുവതിയുടെ ബന്ധുക്കള്‍ പോലിസില്‍ പരാതി നല്‍കി. ഇതിന്റെ അന്വേഷണത്തിനിടയില്‍ മഞ്ജുഷയെയും അനീഷിനെയും പോലിസ് തമിഴ്‌നാട്ടില്‍ നിന്നും കസ്റ്റഡിയില്‍ എടുത്തു. എന്നാല്‍ മീര ഇവര്‍ക്കൊപ്പം ഉണ്ടായിരുന്നില്ല. തുടര്‍ന്ന് പോലിസ് യുവതിയെയും കാമുകനെയും ചോദ്യം ചെയ്യുകയും ഇരുവരുടേയും വീടുകളിലും പരിസരങ്ങളിലും പരിശോധന നടത്തുകയും ചെയ്തു. ഇതിനിടയിലാണ് അനീഷിന്റെ വീടിന്റെ കിണറ്റില്‍ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

ഇതോടെ പെണ്‍കുട്ടി ആത്മഹത്യ ചെയ്തതായി അമ്മ മഞ്ജുഷ ആദ്യം മൊഴിനല്‍കി. വഴക്കുപറഞ്ഞതിന് മകള്‍ തൂങ്ങിമരിച്ചെന്നും മാനക്കേട് ഭയന്ന് മൃതദേഹം കിണറ്റില്‍ കല്ലു കെട്ടി താഴ്ത്തി എന്നുമായിരുന്നു മൊഴി. എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പെണ്‍കുട്ടിയുടെ മരണം കൊലപാതകമെന്ന് തെളിഞ്ഞിരുന്നു. ഇതോടെയാണ് മീരയെ കൊലപ്പെടുത്തിയതായി അമ്മയും കാമുകനും സമ്മതിച്ചത്.

Next Story

RELATED STORIES

Share it