Kerala

യാത്രക്കാരിയോട് മോശം പെരുമാറ്റം,അശ്രദ്ധമായ ഡ്രൈവിംഗ്; രണ്ട് സ്വകാര്യ ബസ് ഡ്രൈവര്‍ മാരുടെ ലൈസന്‍സ് താല്‍ക്കാലികമായി റദ്ദാക്കി മോട്ടോര്‍ വാഹന വകുപ്പ്

യാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയതിന് വൈക്കം സ്വദേശിയായ ജിഷ്ണു രാജിന്റെ ലൈസന്‍സും എതിരെ വരുന്ന വാഹനങ്ങള്‍ക്ക് തടസമായി വാഹനം നിര്‍ത്തിയിട്ടതിനെ തുടര്‍ന്ന് കൂത്താട്ടുകുളം സ്വദേശി റെജി എന്നയാളുടെ ലൈസന്‍സുമാണ് മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം താല്‍ക്കാലികമായി റദ്ദാക്കിയത്

യാത്രക്കാരിയോട് മോശം പെരുമാറ്റം,അശ്രദ്ധമായ ഡ്രൈവിംഗ്; രണ്ട് സ്വകാര്യ ബസ് ഡ്രൈവര്‍ മാരുടെ ലൈസന്‍സ് താല്‍ക്കാലികമായി റദ്ദാക്കി മോട്ടോര്‍ വാഹന വകുപ്പ്
X

കൊച്ചി: യാത്രക്കാരിയോട് മോശം പെരുമാറ്റം നടത്തുകയും അശ്രദ്ധമായ രീതിയില്‍ വാഹനം ഓടിക്കുകയും ചെയ്ത സംഭവത്തില്‍ രണ്ട് സ്വകാര്യ ബസ് ഡ്രൈവര്‍ മാരുടെ ലൈന്‍സ് മോട്ടോര്‍ വാഹന വകുപ്പ് താല്‍ക്കാലികമായി റദ്ദാക്കി.യാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയതിന് വൈക്കം സ്വദേശിയായ ജിഷ്ണു രാജിന്റെ ലൈസന്‍സ് ആണ് മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം ഈ മാസം നാലു മുതല്‍ ഒന്‍പതു ദിവസത്തേക്ക് റദ്ദാക്കിയത്.

വൈക്കം ഇടക്കൊച്ചി റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബസില്‍ സ്ഥിരമായി യാത്ര ചെയ്തിരുന്ന യാത്രക്കാരി ഇറങ്ങേണ്ട സ്‌റ്റോപ്പ് എത്തുന്നതിനു മുന്‍പ് തന്നെ ഇക്കാര്യം ഡ്രൈവറോട് പറഞ്ഞിരുന്നു. വാഹനം നിര്‍ത്താമെന്ന് മറുപടി നല്‍കിയ ഡ്രൈവര്‍ യാത്രക്കാരി ഇറങ്ങുന്നതിനിടെ വാഹനം മുന്‍പോട്ട് ഓടിച്ചു പോവുകയായിരുന്നു. അടുത്ത ദിവസം ഈ വിവരം ചോദ്യം ചെയ്ത യാത്രക്കാരിയെ ഡ്രൈവര്‍ അസഭ്യം പറഞ്ഞതിനെ തുടര്‍ന്നാണ് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കിയത്. പരാതി ന്യായമാണെന്ന് കണ്ടെത്തിയതോടെ മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് ആര്‍.ടി ഒ ജി അനന്തകൃഷ്ണന്‍ ജിഷ്ണു രാജിന്റെ ലൈസന്‍സ് റദ്ദാക്കുകയായിരുന്നു.

എതിരെ വരുന്ന വാഹനങ്ങള്‍ക്ക് തടസമായി വാഹനം നിര്‍ത്തിയിട്ടതിനെ തുടര്‍ന്നാണ് എറണാകുളം കൂത്താട്ടുകുളം റൂട്ടില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസിന്റെ ഡ്രൈവറായ കൂത്താട്ടുകുളം സ്വദേശി റെജി എന്നയാളുടെ ലൈസന്‍സ് പത്തു ദിവസത്തേക്ക് മോട്ടോര്‍ വാഹന വകുപ്പ് റദ്ദാക്കിയത്.

ചോറ്റാനിക്കരക്കും മുളന്തുരുത്തി പള്ളിത്താഴത്തിനുമിടയിലുള്ള റെയില്‍വേ ഗേറ്റ് അടഞ്ഞു കിടന്നിരുന്ന സമയത്തു പള്ളിത്താഴം ഭാഗത്തു നീണ്ട വാഹനനിര വകവെക്കാതെ റെജി ഓടിച്ചിരുന്ന വാഹനം ചോറ്റാനിക്കര ഭാഗത്തു നിന്നുള്ള വാഹനം കടന്നു പോവേണ്ട വഴിയിലൂടെ അലക്ഷ്യമായും അശ്രദ്ധമായും ഓടിച്ചു കൊണ്ട് വരികയും മറ്റു വാഹനങ്ങള്‍ക്ക് വാഹനതടസം ഉണ്ടാക്കുകയും ചെയ്‌തെന്ന പരാതിയിലാണ് നടപടി. പരാതിയില്‍ വാസ്തവുണ്ടെന്ന് ബോധ്യമായതോടെ മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ ടി ഒ ജി അനന്തകൃഷ്ണന്‍ റെജിയുടെ ലൈസന്‍സ് റദ്ദാക്കുകയായിരുന്നു.

Next Story

RELATED STORIES

Share it