Kerala

സംസ്ഥാനത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധം; സിപിഎം മാപ്പ് പറയണമെന്ന് മുല്ലപ്പള്ളി

തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നില്‍ നടന്ന പ്രതിഷേധം എംഎം ഹസനാണ് ഉദ്ഘാടനം ചെയ്തത്.

സംസ്ഥാനത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധം; സിപിഎം മാപ്പ് പറയണമെന്ന് മുല്ലപ്പള്ളി
X

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംസ്ഥാന വ്യാപകമായി കോണ്‍ഗ്രസ് പ്രതിഷേധം സംഘടിപ്പിച്ചു. ഓരോ ജില്ലകളിലും മുതിര്‍ന്ന നേതാക്കളുടെ നേതൃത്വത്തിലാണ് ജനമുന്നേറ്റ സംഗമങ്ങള്‍ സംഘടിപ്പിച്ചത്. കാസര്‍കോട് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. വിഷയത്തിൽ സംയുക്തമായി പ്രതിഷേധിക്കണമെങ്കില്‍, മതേതര സഖ്യത്തിന് വിലങ്ങുതടി ആയതിന് സിപിഎം മാപ്പ് പറയണമെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നില്‍ നടന്ന പ്രതിഷേധം എംഎം ഹസനാണ് ഉദ്ഘാടനം ചെയ്തത്.

മലപ്പുറത്ത് നടന്ന ജനമുന്നേറ്റയാത്രക്ക് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നേതൃത്വം നല്‍കി. ഇത് മുസ്ലീങ്ങള്‍ മാത്രം നടത്തേണ്ട സമരമല്ല, മതേതര ഇന്ത്യ ഒരുമിച്ചാണ് സമരം നടത്തേണ്ടതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. പൗരത്വ രജിസ്റ്റര്‍ നടപടികള്‍ സംസ്ഥാനം നിര്‍ത്തിവെച്ചത് സ്വാഗതം ചെയ്യുകയാണെന്ന് ചെയ്ത് ഉമ്മന്‍ ചാണ്ടി പറഞ്ഞു. യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹനാനും ടി എന്‍ പ്രതാപന്‍ എംപിയുമാണ് തൃശൂരില്‍ നടന്ന പ്രതിഷേധത്തില്‍ പങ്കെടുത്തത്. പൗരത്വ നിയമ ഭേദഗതിക്കെതിരെ കോണ്‍ഗ്രസ് നടത്തിയ കലക്ട്രേറ്റ് മാര്‍ച്ചിനിടെ പത്തനംതിട്ടയില്‍ പോലിസ് ബാരിക്കേഡ് മറികടന്ന കെഎസ്‌യു ജില്ലാ പ്രസിഡന്റിനെ പോലിസ് കസ്റ്റഡിയിലെടുത്തു.

Next Story

RELATED STORIES

Share it