Kerala

എസ് ഐ യെ അടക്കം കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതി പോലിസ് പിടിയില്‍

ആലുവ സ്വദേശി മനാഫ് (32) നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മലപ്പുറത്ത് എസ് ഐ യെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതിയായ ഇയാള്‍ ആലുവ ഈസ്റ്റ്, എടത്തല എന്നീ പോലിസ് സ്റ്റേഷനുകളില്‍ സ്ത്രീ പീഡനം, പിടിച്ചുപറി കേസുകളിലും, ഏലൂര്‍ പോലിസ് സ്റ്റേഷനില്‍ കഞ്ചാവ് കേസിലും പ്രതിയാണ്.

എസ് ഐ യെ അടക്കം കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതി പോലിസ് പിടിയില്‍
X

കൊച്ചി: എസ് ഐ എയെ അടക്കം കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതി യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പോലിസ് പിടിയില്‍. ആലുവ സ്വദേശി മനാഫ് (32) നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ജൂലൈയില്‍ ആണ് കേസിനാസ്പദമായ സംഭവം. ആലുവ ഗവണ്‍മെന്റ് ആശുപത്രിക്ക് സമീപമുള്ള സ്വകാര്യ ലോഡ്ജില്‍ വച്ച് യുവാവിനെ കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചതിന് ശേഷം ഒളിവില്‍ കഴിയുകയായിരുന്നു ഇയാള്‍. ജില്ലാ പോലീസ് മേധാവി കെ കാര്‍ത്തിക്കിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

മലപ്പുറത്ത് എസ് ഐ യെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതിയായ ഇയാള്‍ ആലുവ ഈസ്റ്റ്, എടത്തല എന്നീ പോലിസ് സ്റ്റേഷനുകളില്‍ സ്ത്രീ പീഡനം, പിടിച്ചുപറി കേസുകളിലും, ഏലൂര്‍ പോലിസ് സ്റ്റേഷനില്‍ കഞ്ചാവ് കേസ്സിലും പ്രതിയാണ്. മനാഫിനെതിരെ 2019 ല്‍ കാപ്പ പ്രകാരം എറണാകുളം റൂറല്‍ ജില്ലയില്‍ നടപടി എടുത്തിരുന്നു. ഡിവൈഎസ്പി ജി വേണുവിന്റെ മേല്‍നോട്ടത്തില്‍ ആലുവ ഈസ്റ്റ് പോലിസ് ഇന്‍സ്‌പെക്ടര്‍ പി എസ് രാജേഷ്, എസ് ഐ മാരായ ആര്‍ വിനോദ്, ടി വി ഷാജു,പി എ സുരേഷ്, എ എസ് ഐ മാരായ കെ വി സോജി, ഇ കെ ജമാല്‍, എസ് സി പി ഒ നവാബ് എന്നിവരാണ് അന്വേഷണ സംഘത്തല്‍ ഉണ്ടായിരുന്നത്.

Next Story

RELATED STORIES

Share it