Kerala

വാരിയൻകുന്നനെ അപകീർത്തിപ്പെടുത്തുന്നത് അവസാനിപ്പിക്കണം: നദീർ മൗലവി

സാമ്രാജത്വ ശക്തികളെ താലോലിച്ച് സ്വതന്ത്ര സമരത്തെ ഒറ്റികൊടുത്ത പാരമ്പര്യമുള്ള സംഘ് പരിവാർ എക്കാലവും ഇത്തരം പ്രതിലോമ പ്രവർത്തനങ്ങൾ മാത്രം നടത്തി ശീലിച്ചവരാണെന്നും നദീർ മൗലവി പറഞ്ഞു

വാരിയൻകുന്നനെ അപകീർത്തിപ്പെടുത്തുന്നത് അവസാനിപ്പിക്കണം: നദീർ മൗലവി
X

ഈരാറ്റുപേട്ട: ബ്രട്ടീഷ് കോളനി വാഴ്ചക്കെതിരെ സമാനതകളില്ലാത്ത പോരാട്ടം നടത്തി രക്തസാക്ഷിത്വം വരിച്ച ശഹീദ് വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ്ഹാജിയുടെ സമര പോരാട്ടങ്ങളെ ഇതിവൃത്തമാക്കി സംവിധായകൻ ആഷിക് അബുവും, പി.ടി കുഞ്ഞഹമ്മദും നിർമ്മിക്കുമെന്ന് പ്രഖ്യാപിച്ച വാരിയൻ കുന്നത്തുമായി ബന്ധപ്പെട്ട ചലചിത്ര നിർമ്മാണ നീക്കത്തെനിരുൽസാഹപ്പെടുത്താനും ഇതിന്റെ പേരിൽ നടൻ പൃതിരാജിനെ ഭീഷണിപ്പെടുത്താനുമുള്ള സംഘ് പരിവാർ നീക്കം സാംസ്കാരിക കേരളം ചെറുത്ത് തോൽപ്പിക്കണമെന്നും മുഹമ്മദ് നദീർ മൗലവി പറഞ്ഞു.

സാമ്രാജത്വ ശക്തികളെ താലോലിച്ച് സ്വതന്ത്ര സമരത്തെ ഒറ്റികൊടുത്ത പാരമ്പര്യമുള്ള സംഘ് പരിവാർ എക്കാലവും

ഇത്തരം പ്രതിലോമ പ്രവർത്തനങ്ങൾ മാത്രം നടത്തി ശീലിച്ചവരാണെന്നും അദ്ദേഹം പറഞ്ഞു.

വാരിയൻകുന്നനെ പോലെ രാജ്യത്തിനായി ജീവിച്ച് മരിച്ച രക്തസാക്ഷികൾ ഓർക്കപ്പെടുന്നതിന്ന് ഗാന്ധി ഘാതകരായ സംഘ്പരിവാറിന്റെ സാക്ഷ്യപത്രം ആവശ്യമില്ല. വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ കുടുംബ കൂട്ടായ്മയായ ചക്കിപറമ്പൻ ഫാമിലി അസോസിയേഷൻ കോട്ടയം ജില്ല കമ്മിറ്റി നടത്തിയ മീറ്റിംഗിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി വർഗ്ഗീയവാദി ആയിരുന്നില്ലെന്നും ഹിന്ദുമുസ്‌ലിം ഐക്യത്തിന് വേണ്ടി പരിശ്രമിച്ച മഹാനായിരുന്നുവെന്നും കെ.എം. ജാഫർ പറഞ്ഞു. ചരിത്രത്തെ വളച്ചൊടിക്കാത്ത ചരിത്രകാരന്മാരെല്ലാം കുഞ്ഞഹമ്മദ് ഹാജിയുടെ ഭരണ നൈപുണ്യത്തെ വാഴ്ത്തിയിട്ടുണ്ട്. മലബാർ പോരാട്ടചരിത്രം എങ്ങിനെ വായിക്കണമെന്നുപോലും ബ്രിട്ടീഷുകാർ തീരുമാനിച്ചതിന്റെ പരിണിതഫലമാണ് ഇന്ന് കാണുന്ന ഈ കോലാഹലമെന്നും ചരിത്രകാരൻകൂടിയായ ജാഫർ പ്രസ്ഥാവിച്ചു. ജില്ലാ ഭാരവാഹികളായ കെ പി ബഷീർ, അമീൻ മൗലവി, കെ പി യൂസഫ്, മുഹമ്മദ് ഉനൈസ് മാലവി, താഹിർ എന്നിവർ പ്രസംഗിച്ചു.

Next Story

RELATED STORIES

Share it