Kerala

ഒന്നര കോടി രൂപ നഷ്ടപരിഹാരം; തീരുമാനം സ്വീകാര്യമെന്ന് നമ്പി നാരായണന്‍

ഗൂഢാലോചന നടത്തിയവര്‍ ശിക്ഷിക്കപ്പെടണം. നഷ്ടപരിഹാരതുക കുറ്റക്കാരില്‍ നിന്ന് ഈടാക്കുന്ന കാര്യം സര്‍ക്കാര്‍ തീരുമാനിക്കട്ടെയെന്നും നമ്പി നാരായണന്‍ പറഞ്ഞു.

ഒന്നര കോടി രൂപ നഷ്ടപരിഹാരം; തീരുമാനം സ്വീകാര്യമെന്ന് നമ്പി നാരായണന്‍
X

തിരുവനന്തപുരം: ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ 1.30 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ മുന്‍ ചീഫ് സെക്രട്ടറി കെ. ജയകുമാര്‍ ശുപാര്‍ശ ചെയ്തത് അംഗീകരിച്ച് നമ്പി നാരായണന്‍. ഗൂഢാലോചന നടത്തിയവര്‍ ശിക്ഷിക്കപ്പെടണം. നഷ്ടപരിഹാരതുക കുറ്റക്കാരില്‍ നിന്ന് ഈടാക്കുന്ന കാര്യം സര്‍ക്കാര്‍ തീരുമാനിക്കട്ടെയെന്നും നമ്പി നാരായണന്‍ പറഞ്ഞു.

അര്‍ഹമായ നഷ്ടപരിഹാരം കിട്ടുന്നതില്‍ ഇനിയെങ്കിലും കാലതാമസം ഒഴിവാക്കണമെന്നാണ് നമ്പി നാരായണന്‍ പറയുന്നത്. കേസില്‍ നിരപരാധി എന്ന് കണ്ടെത്തിയ നമ്പി നാരാണയന് നഷ്ടപരിഹാരമായി സുപ്രിംകോടതി വിധിച്ച 50 ലക്ഷം രൂപ നേരത്തെ തന്നെ സര്‍ക്കാര്‍ കൈമാറിയിരുന്നു.

എന്നാല്‍ ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സര്‍ക്കാരിനെതിരേ 20 വര്‍ഷം മുമ്പ് നമ്പി നാരായണന്‍ നല്‍കിയ കേസ് ഇപ്പോള്‍ തിരുവനന്തപുരം സബ്കോടതിയുടെ പരിഗണനയിലാണ്. ഇതില്‍ തീര്‍പ്പാകാന്‍ ഇനിയും കാലതാമസമുണ്ടാകും. അതിനു മുന്‍പ് നമ്പി നാരായണനുമായി ചര്‍ച്ചചെയ്ത് ഒത്തുതീര്‍പ്പുണ്ടാക്കാനാണ് ഇന്‍സ്റ്റിസ്റ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഇന്‍ ഗവണ്‍മെന്റ് ഡയറക്ടര്‍ കൂടിയായ ജയകുമാറിനെ സര്‍ക്കാര്‍ നിയോഗിച്ചത്.

വിഷയത്തില്‍ നമ്പി നാരായണനുമായി ജയകുമാര്‍ രണ്ടു തവണ ചര്‍ച്ച നടത്തിയിരുന്നു. കേസില്‍ക്കുടുങ്ങി പുറത്തായതു കാരണം നമ്പി നാരായണനും രാജ്യത്തിനും നഷ്ടപ്പെട്ട അവസരങ്ങളുടെ മൂല്യം കണക്കാക്കാനാവില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Next Story

RELATED STORIES

Share it