- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
രാജ്യത്ത് ആദ്യമായി തടാകങ്ങളില്‍ ഫ്ളോട്ടിങ് സൗരോര്‍ജ പ്ലാന്റ് പ്രവര്‍ത്തിപ്പിച്ച് നെടുമ്പാശേരി വിമാനത്താവളം
കൊച്ചിന് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട് ലിമിറ്റഡ്(സിയാല്‍) ഗോള്‍ഫ് കോഴ്സിലെ രണ്ടുതടാകങ്ങളില്‍ മൊത്തം ഒരേക്കറോളം വിസ്തൃതിയില്‍ സ്ഥാപിച്ച ഒഴുകുന്ന സൗരോര്‍ജ പദ്ധതിയുടെ സ്ഥാപിതശേഷി 452 കിലോവാട്ടാണ്. ഇതോടെ സിയാലിന്റെ സൗരോര്‍ജ പദ്ധതികളുടെ മൊത്തം സ്ഥാപിതശേഷി 40 മെഗാവാട്ടായി ഉയര്‍ന്നു.അത്യാധുനിക ഫ്രഞ്ച് സാങ്കേതിക വിദ്യയാല്‍ വികസിപ്പിച്ചെടുത്ത ഹൈ ഡെന്‍സിറ്റി പോളിഎഥലീന്‍ പ്രതലങ്ങളിലാണ് പാനലുകള്‍ ഘടിപ്പിക്കുന്നത്
കൊച്ചി: ലോകത്തിലെ ആദ്യത്തെ സമ്പൂര്‍ണ സൗരോര്‍ജ വിമാനത്താവളമായ നെടുമ്പാശേരി വിമാനത്താവളത്തില്‍ തടാകങ്ങളില്‍ സ്ഥാപിച്ച ഫ്ളോട്ടിങ് സൗരോര്‍ജ പ്ലാന്റ് പ്രവര്‍ത്തനം തുടങ്ങി. കൊച്ചിന് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട് ലിമിറ്റഡ്(സിയാല്‍) ഗോള്‍ഫ് കോഴ്സിലെ രണ്ടുതടാകങ്ങളില്‍ മൊത്തം ഒരേക്കറോളം വിസ്തൃതിയില്‍ സ്ഥാപിച്ച ഒഴുകുന്ന സൗരോര്‍ജ പദ്ധതിയുടെ സ്ഥാപിതശേഷി 452 കിലോവാട്ടാണ്. ഇതോടെ സിയാലിന്റെ സൗരോര്‍ജ പദ്ധതികളുടെ മൊത്തം സ്ഥാപിതശേഷി 40 മെഗാവാട്ടായി ഉയര്‍ന്നു.
ഹരിത ഊര്‍ജ ഉല്പാദനത്തില് നിരന്തരം പരീക്ഷണം നടത്തുന്ന സിയാലിന്റെ പ്രവര്‍ത്തനങ്ങളുടെ നിര്‍ണായക ചുവടുവയ്പ്പാണ് ഫ്ളോട്ടിങ് പ്ലാന്റ്. അത്യാധുനിക ഫ്രഞ്ച് സാങ്കേതിക വിദ്യയാല്‍ വികസിപ്പിച്ചെടുത്ത ഹൈ ഡെന്‍സിറ്റി പോളിഎഥലീന്‍ പ്രതലങ്ങളിലാണ് പാനലുകള്‍ ഘടിപ്പിക്കുന്നത്. തുടര്‍ന്ന് ഇത്തരം ചെറുയൂനിറ്റുകളെ പരസ്പരം ബന്ധിപ്പിക്കുകയും തടാകങ്ങളില്‍ നിക്ഷേപിക്കുകയും ചെയ്യും. 1300 ഫോട്ടോവോള്‍ട്ടയിക് പാനലുകളാണ് ഈ പ്രതലങ്ങളില്‍ പിടിപ്പിച്ചിട്ടുള്ളത്. രണ്ടുകോടി രൂപയാണ് ചെലവ്. സാധാരണയായി ഫ്ളോട്ടിങ് പാനലുകള്‍ സ്ഥാപിക്കാന്‍ മൂന്നിരട്ടി വരെ അധിക ചെലവുണ്ടാകും. എന്നാല്‍ നൂതന ഫ്രഞ്ച് സാങ്കേതിക വിദ്യ ഉപയോഗിച്ചതിനാല്‍ തറയില്‍ ഘടിപ്പിക്കുന്ന പ്ലാന്റുകളുടെ ചെലവിനൊപ്പമാക്കാന്‍ കഴിഞ്ഞു.
രാജ്യത്താദ്യമായാണ് ഈ സാങ്കേതിക വിദ്യ ഉപയോഗിക്കുന്നത്. തറയില്‍ ഘടിപ്പിക്കുന്ന പ്ലാന്‍ുകളേക്കാള്‍ കാര്യക്ഷമമാണ് ഫ്ളോട്ടിങ് പ്ലാന്റുകള്‍. ഹരിതോര്‍ജ ഉത്പാദനത്തില്‍ രാജ്യാന്തര തലത്തില്‍ പ്രവര്‍ത്തിക്കാനും തുടര്‍ച്ചയായി പരീക്ഷണങ്ങളില്‍ ഏര്‍പ്പെടാനും കഴിയുന്നതുകൊണ്ടാണ് സിയാല്‍ ഈ നേട്ടം കൈവരിച്ചതെന്ന് സ്ഥാപക മാനേജിങ് ഡയറക്ടര്‍ വി ജെ കുര്യന് പറഞ്ഞു. വന്‍കിട ഊര്‍ജ ഉപയോക്താക്കളായ വിമാനത്താവളങ്ങള്‍ക്കും ഹരിതോര്‍ജം ഉപയോഗിക്കാനാകുമെന്ന് തെളിയിച്ചതിനാണ് സിയാലിന് ഐക്യരാഷ്ട്രസഭയുടെ പരമോന്നത പരിസ്ഥിതി പുരസ്ക്കാരമായി ചാമ്പ്യന്‍സ് ഓഫ് എര്‍ത്ത് ലഭിച്ചത്. പരിസ്ഥിതി സംരക്ഷണത്തിനും കാര്‍ബണ്‍ പാദമുദ്രകുറയ്ക്കാനും സിയാല്‍ പ്രതിജ്ഞാബദ്ധമാണ്.
അതിനായി പരീക്ഷണങ്ങള്‍ തുടരുമെന്നും വി ജെ കുര്യന് കൂട്ടിച്ചേര്‍ത്തു.130 ഏക്കര്‍ വിസ്തൃതിയുള്ള ഗോള്‍ഫ് കോഴ്സ് സിയാല്‍ സമ്പൂര്‍ണ സുസ്ഥിര മാനേജ്മെന്റ് പദ്ധതിയനുസരിച്ചാണ് പരിപാലിക്കുന്നത്. വിമാനത്താവളത്തിലുള്ള മലിനജല ട്രീറ്റ്മെന്റ് പ്ലാന്റ് ശുദ്ധീകരിച്ച ജലം ഇവിടുത്തെ ജലസംഭരണികളായ തടാകങ്ങളിലെത്തുന്നു. ഈ ജലം ഗോള്‍ഫ് കോഴ്സിലെ പുല്‍ത്തകിടി നനയ്ക്കാന്‍ ഉപയോഗിക്കുന്നു. ഇത്തരം 12 തടാകങ്ങള്‍ സിയാല്‍ ഗോള്‍ഫ് കോഴ്സിലുണ്ട്. ഫ്രഞ്ച് കമ്പനിയായ സിയെല്‍ടെറ യുടെ സാങ്കേതിക സഹകരണത്തോടെയാണ് രണ്ടുതടാകങ്ങളില്‍ സിയാല്‍ ഫ്ളോട്ടിങ് സൗരോര്‍ജ പ്ലാന്റ് സ്ഥാപിച്ചത്. ഡിസംബറില്‍ ഇന്ത്യയുടെ ഫ്രഞ്ച് അംബാസഡര്‍ ഇമ്മാനുവല്‍ ലെനയില്‍ പ്ലാന്റ് സന്ദര്‍ശിച്ചിരുന്നു.നിലവില്‍ 1.6 ലക്ഷം യൂനിറ്റ് വൈദ്യുതി സിയാല്‍ സൗരോര്‍ജപ്ലാന്റുകള്‍ ഒരുദിവസം ഉല്‍പ്പാദിപ്പിക്കുന്നുണ്ട്. 1.3 ലക്ഷം യൂനിറ്റാണ് പ്രതിദിന ഉപഭോഗം. കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂരില്‍ 12 മെഗാവാട്ട് പദ്ധതിയുടെ പണി പൂര്‍ത്തിയായി വരുന്നു.
RELATED STORIES
അയ്യപ്പ ഭക്തര്‍ വാവര് പള്ളിയില്‍ പോകരുത്: ബിജെപി എംഎല്‍എ രാജാസിങ്
22 Nov 2024 11:42 AM GMTഭരണഘടനാ വിരുദ്ധ പരാമര്‍ശം: അന്വേഷണം നടക്കട്ടെ; മന്ത്രി സജി ചെറിയാനെ...
22 Nov 2024 11:02 AM GMTനാടകാചാര്യന് ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു
22 Nov 2024 10:47 AM GMTബോര്‍ഡര്‍-ഗവാസ്കര്‍ ട്രോഫി; ഓസിസിന്റെ അതേ നാണയത്തില്‍ തിരിച്ചടിച്ച്...
22 Nov 2024 10:15 AM GMTകാനഡയില്‍ കാലുകുത്തിയാല്‍ ബെഞ്ചമിന്‍ നെതന്യാഹുവിനെ അറസ്റ്റ്...
22 Nov 2024 9:46 AM GMTനാഷണൽ ലീഗിൻ്റെ വഖ്ഫ് സമ്മിറ്റ് കോഴിക്കോട് മുതലക്കുളത്ത് ഇന്ന് വൈകീട്ട്
22 Nov 2024 9:35 AM GMT