Kerala

നേമത്ത് സീറ്റില്ല; കെപിസിസി ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവച്ച് വിജയന്‍ തോമസ്

തുടര്‍നിലപാടും രാജിവയ്ക്കാനുള്ള കാരണവും നാളെ വാര്‍ത്താസമ്മേളനം നടത്തി പ്രഖ്യാപിക്കുമെന്ന് വിജയന്‍ തോമസ് പറഞ്ഞു.

നേമത്ത് സീറ്റില്ല; കെപിസിസി ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവച്ച് വിജയന്‍ തോമസ്
X

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകള്‍ പുരോഗമിക്കവെ കോണ്‍ഗ്രസില്‍ സീറ്റ് കിട്ടാത്തതിനെച്ചൊല്ലി അതൃപ്തി പുകഞ്ഞുതുടങ്ങി. സ്ഥാനാര്‍ഥി നിര്‍ണയം അന്തിമഘട്ടത്തിലേക്ക് കടക്കുന്നതിനിടെയാണ് വിജയന്‍ തോമസ് കെപിസിസി ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവച്ചത്. നേമത്ത് മല്‍സരിക്കാന്‍ പരിഗണിക്കണമെന്ന ആവശ്യം അംഗീകരിക്കാത്തതാണ് രാജിക്ക് കാരണം.

സ്ഥാനം രാജിവയ്ക്കുന്നതായി കാണിച്ച് എഐസിസി- കെപിസിസി നേതൃത്വത്തിന് വിജയന്‍ തോമസ് കത്ത് നല്‍കി. സ്ഥാനാര്‍ഥി നിര്‍ണയത്തിലെ അതൃപ്തിയാണ് രാജിക്ക് കാരണമായി കത്തില്‍ പറയുന്നത്. തുടര്‍നിലപാടും രാജിവയ്ക്കാനുള്ള കാരണവും നാളെ വാര്‍ത്താസമ്മേളനം നടത്തി പ്രഖ്യാപിക്കുമെന്ന് വിജയന്‍ തോമസ് പറഞ്ഞു. നേമത്ത് മല്‍സരിക്കാന്‍ വിജയന്‍ തോമസ് നേരത്തെ താല്‍പര്യം പ്രകടിപ്പിച്ചിരുന്നു.

Next Story

RELATED STORIES

Share it