Palakkad

സിമന്റ് ലോറി മറിഞ്ഞ് നാല് വിദ്യാര്‍ഥികള്‍ മരിച്ച സംഭവം; പനയമ്പാടത്ത് ജനങ്ങളുടെ വന്‍ പ്രതിഷേധം; വാഹനങ്ങള്‍ തടയുന്നു

സിമന്റ് ലോറി മറിഞ്ഞ് നാല് വിദ്യാര്‍ഥികള്‍ മരിച്ച സംഭവം; പനയമ്പാടത്ത് ജനങ്ങളുടെ വന്‍ പ്രതിഷേധം; വാഹനങ്ങള്‍ തടയുന്നു
X

പാലക്കാട്: പാലക്കാട് സിമന്റ് ലോറി മറിഞ്ഞ് നാല് വിദ്യാര്‍ഥികള്‍ ദാരുണമായി മരണപ്പെട്ട പനയമ്പാടം സ്ഥിരം അപകട മേഖല. കുട്ടികളുടെ മരണത്തില്‍ പ്രദേശത്ത് നാട്ടുകാരുടെ പ്രതിഷേധം തുടരുകയാണ്. അശാസ്ത്രീയമായ റോഡ് നിര്‍മാണത്തിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം. അധികൃതരോട് നിരവധി തവണ പരാതി അറിയിച്ചിട്ടും നടപടിയുണ്ടാവാത്ത സാഹചര്യത്തിലാണ് നാട്ടുകാര്‍ പ്രതിഷേധിക്കുന്നത്. തുടര്‍ അപകടങ്ങള്‍ക്ക് പരിഹാരം വേണമെന്ന് ആവശ്യപ്പെട്ട് റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുന്ന പ്രദേശവാസികള്‍ വാഹനങ്ങള്‍ തടയുകയാണ്.

പാലക്കാട് കരിമ്പാ പഞ്ചായത്തിലാണ് പനയമ്പാടം. നാളിതുവരെ 55 അപകടങ്ങള്‍ ഇവിടെ നടന്നിട്ടുണ്ടെന്ന് കോങ്ങാട് എംഎല്‍എ കെ. ശാന്തകുമാരി നിയമസഭയില്‍ ശ്രദ്ധ ക്ഷണിക്കലില്‍ പറഞ്ഞിരുന്നു. 2022 വരെയുള്ള കണക്ക് പ്രകാരം ആറ് പേര്‍ മരിച്ചു. 65 പേര്‍ക്കാണ് പരിക്കേറ്റത്. 2021ല്‍ വിഷുവിന് ഇവിടെ രണ്ട് പേര്‍ മരിച്ചിരുന്നു. മഴ പെയ്താല്‍ ഇവിടുത്തെ വളവ് അപകടക്കെണിയാകുമെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഇറക്കവും വളവുമാണ് റോഡിന്റെ ഈ ഭാഗത്തുള്ളത്. അപകടം സ്ഥിരമായപ്പോള്‍ ഇവിടെ റോഡിന്റെ വീതി കൂട്ടിയെങ്കിലും അപകടങ്ങള്‍ക്ക് കുറവില്ലെന്നതാണ് വസ്തുത. ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ പഠിക്കുന്ന 2 സ്‌കൂളുകളഉം പ്രദേശത്തുണ്ട്. എന്ത് ധൈര്യത്തില്‍ കുട്ടികളെ സ്‌കൂളില്‍ വിടുമെന്നാണ് പ്രദേശവാസികളായ രക്ഷകര്‍ത്താക്കളുടെ ചോദ്യം.




Next Story

RELATED STORIES

Share it