Sub Lead

മുല്ലപ്പെരിയാറില്‍ പുതിയ ഡാം: കേരളത്തിന്റെ നീക്കം സുപ്രിം കോടതി വിധികളുടെ ലംഘനം: സ്റ്റാലിന്‍

മുല്ലപ്പെരിയാറില്‍ പുതിയ ഡാം: കേരളത്തിന്റെ നീക്കം സുപ്രിം കോടതി വിധികളുടെ ലംഘനം: സ്റ്റാലിന്‍
X

ന്യൂഡല്‍ഹി: മികച്ച അയല്‍പക്കബന്ധം നിലനില്‍ക്കുന്നതിനിടെ, കേരളത്തെ അമ്പരപ്പിച്ച് മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സംസ്ഥാനത്തിനെതിരേ രൂക്ഷവിമര്‍ശനമുയര്‍ത്തി തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍. മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മിക്കുന്നതിനുള്ള സാധ്യതാപഠനത്തിനുള്ള കേരളത്തിന്റെ നീക്കം സുപ്രിംകോടതിവിധികളുടെ ലംഘനമാണെന്നു ചൂണ്ടിക്കാട്ടി കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി ഭൂപേന്ദര്‍ യാദവിന് സ്റ്റാലിന്‍ കത്തയച്ചു. നീക്കവുമായി മുന്നോട്ടുപോയാല്‍ കോടതിയലക്ഷ്യ ഹരജിയുള്‍പ്പെടെയുള്ള നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും സ്റ്റാലിന്‍ മുന്നറിയിപ്പുനല്‍കി.

ചൊവ്വാഴ്ച ഡല്‍ഹിയില്‍ ചേരാനിരുന്ന പരിസ്ഥിതി മന്ത്രാലയത്തിനു കീഴിലെ എക്‌സ്പര്‍ട്ട് അപ്രൈസല്‍ കമ്മിറ്റിയോഗം, ഡാം വിഷയം അജന്‍ഡയിലുള്‍പ്പെടുത്തിയതോടെയാണ് സ്റ്റാലിന്‍ രൂക്ഷവിമര്‍ശനമുയര്‍ത്തി കത്തയച്ചത്. സ്റ്റാലിന്റെ ശക്തമായ മുന്നറിയിപ്പെത്തിയതിനുപിന്നാലെ യോഗം പരിസ്ഥിതിമന്ത്രാലയം റദ്ദാക്കി.

യോഗത്തില്‍ പങ്കെടുക്കാനായി കേരള ജലസേചന വകുപ്പിനു കീഴിലെ ഇറിഗേഷന്‍ ഡിസൈന്‍ ആന്‍ഡ് റിസര്‍ച്ച് ബോര്‍ഡിലെ ചീഫ് എന്‍ജിനിയര്‍ പ്രിയേഷും ഡയറക്ടര്‍ ശ്രീദേവിയും തിങ്കളാഴ്ച വൈകീട്ട് ഡല്‍ഹിയിലെത്തിയശേഷമാണ് യോഗം റദ്ദാക്കിയതായുള്ള ഒറ്റവരി അറിയിപ്പ് ലഭിച്ചത്. യോഗത്തിന്റെ പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കാമെന്നു മാത്രമേ ഈ അറിയിപ്പിലുള്ളൂ.

നിലവില്‍ ഡാം സുരക്ഷിതമാണെന്ന് ഒട്ടേറെ വിദഗ്ധസമിതികള്‍ വിലയിരുത്തിയിട്ടുണ്ട്. 2006 ഫെബ്രുവരി 27-നും 2014 മേയ് ഏഴിനും സുപ്രിംകോടതിയും ഇത് ശരിവെച്ചിട്ടുണ്ട്. പുതിയ ഡാമിന്റെ പരിസ്ഥിതി ആഘാത പഠനത്തിനുള്ള ടേംസ് ഓഫ് റഫറന്‍സ് അംഗീകരിച്ചുകിട്ടാനായി 2018-ല്‍ കേരളസര്‍ക്കാര്‍ ശ്രമിച്ചപ്പോള്‍ തമിഴ്‌നാട് വിഷയം സുപ്രിംകോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തി. അത്തരത്തിലുള്ള ഏതു നീക്കവും കോടതിയുടെ അനുവാദത്തോടെ മാത്രമേ ആകാവൂ എന്ന് സുപ്രിംകോടതി അപ്പോള്‍ വ്യക്തമാക്കി.

അതുകൊണ്ട് കേരള ഐ.ഡി.ആര്‍.ബി.യുടെ ഇപ്പോഴത്തെ നീക്കവും അത് പരിഗണിക്കാനുള്ള എക്‌സ്പര്‍ട്ട് അപ്രൈസല്‍ കമ്മിറ്റിയുടെ നീക്കവും കോടതിയലക്ഷ്യമാകും. ഇക്കാര്യത്തിലുള്ള എതിര്‍പ്പ് കേന്ദ്ര പരിസ്ഥിതിമന്ത്രാലയം സെക്രട്ടറിയെയും എക്‌സ്പര്‍ട്ട് അപ്രൈസല്‍ കമ്മിറ്റി അംഗങ്ങളെയും തമിഴ്‌നാട് ജലവിഭവവകുപ്പ് അഡീഷണല്‍ ചീഫ്‌സെക്രട്ടറി അറിയിച്ചിട്ടുണ്ട്. എക്‌സ്പര്‍ട്ട് അപ്രൈസല്‍ കമ്മിറ്റി യോഗത്തിന്റെ അജന്‍ഡയില്‍നിന്ന് ഇത് നീക്കണമെന്നും ഭാവിയിലും കേരളത്തിന്റെ ഈ ശുപാര്‍ശ പരിഗണിക്കരുതെന്നും സ്റ്റാലിന്‍ ആവശ്യപ്പെട്ടു.

Next Story

RELATED STORIES

നവീന്‍ ബാബുവിന്റെ കുടുംബത്തോട് മാപ്പ് ചോദിച്ച് കണ്ണൂര്‍ ജില്ലാ ക   ഫ്‌ലാറ്റില്‍ അതിക്രമിച്ച് കയറി ലൈവ് റിപ്പോര്‍ട്ടിംഗ്    https://www.mediaoneonline.com/kerala/case-against-reporter-channel-news-team-269725                                    എഡിഎം നവീന്‍ ബാബുവിന്റെ കുടുംബത്തോട് മാപ്പ് ചോദിച്ച് കണ്ണൂര്‍ ജില്ലാകലക്ട്ര്‍        നടിയുടെ പരാതിയില്‍ റിപ്പോര്‍ട്ടര്‍ ചാനല്‍ വാര്‍ത്താസംഘത്തിനെതിരേ കേസ്    കൊച്ചി: ഫ്‌ലാറ്റില്‍ അതിക്രമിച്ച് കയറി ലൈവ് റിപ്പോര്‍ട്ടിംഗ് നടത്തിയെന്ന പരാതിയില്‍ റിപ്പോര്‍ട്ടര്‍ ചാനല്‍ വാര്‍ത്താസംഘത്തിനെതിരേ കേസ്. ആലുവ സ്വദേശിയായ നടിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്.     അരുണ്‍കുമാര്‍, റിപ്പോര്‍ട്ടറായ അജ്ഞലി, കാമറമാന്‍ ശ്രീകാന്ത് എന്നിവര്‍ക്കെതിരേയാണ് കേസ്. അനുമതിയില്ലാതെ അതിക്രമിച്ചുകയറി എന്നാണ് പരാതി. ഇന്ന് പുലര്‍ച്ചെ വാര്‍ത്താ സംഘം അനുമതിയില്ലാതെ ഫ്ലാറ്റില്‍ എത്തുകയും ലൈവ് നല്‍കുകയുമായിരുന്നെന്ന് പരാതിയില്‍ പറയുന്നു.  ലക്ടര്‍

Share it