- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വൈദ്യുതി ബോര്‍ഡിന്‍റെ ഡാമുകളില്‍ ജലനിരപ്പ് ആശങ്കാജനകമല്ല: ചെയർമാൻ
കൃത്യമായ മുന്നറിയിപ്പു നല്‍കിയും ജില്ലാ ഭരണകൂടങ്ങളുടേയും ദുരന്ത നിവാരണ അതോറിറ്റിയുടേയും നിര്‍ദ്ദേശ പ്രാകാരം മാത്രമേ ഡാമുകള്‍ തുറക്കുകയുള്ളൂ.
തിരുവനന്തപുരം: വൈദ്യുതി ബോര്‍ഡിന്‍റെ ഡാമുകളില്‍ ജലനിരപ്പ് ആശങ്കാജനകമല്ലെന്നും ഡാം ഉടന്‍ തുറക്കുമെന്ന ഭീതി വേണ്ടെന്നും കെഎസ്‌ഇബി ചെയര്‍മാന്‍ എന്‍ എസ് പിള്ള. കൃത്യമായ മുന്നറിയിപ്പു നല്‍കിയും ജില്ലാ ഭരണകൂടങ്ങളുടേയും ദുരന്ത നിവാരണ അതോറിറ്റിയുടേയും നിര്‍ദ്ദേശ പ്രാകാരം മാത്രമേ ഡാമുകള്‍ തുറക്കുകയുള്ളൂ.
ഡാം തുറക്കുന്നതിനു മുന്‍പ് കൃത്യമായ മുന്നറിയിപ്പുകളുണ്ടാകും. ഇടുക്കി മുല്ലപ്പെരിയാര്‍ ഡാമുകളില്‍ കാലാവസ്ഥാ മുന്നറിയിപ്പു പ്രകാരം ആശങ്കപ്പെടേണ്ട സാഹചര്യമില്ല. എന്നാല്‍ കാലവര്‍ഷം ഇതേ സ്ഥിതിയില്‍ രണ്ടോ മൂന്നോ ദിവസം തുടര്‍ന്നാല്‍ ഡാമുകള്‍ തുറക്കാതെ കഴിയില്ല. കക്കി ഡാമില്‍ ജലനിരപ്പ് അതിവേഗം ഉയരുന്നതിനാല്‍ ഡാം ഏതു നിമിഷവും തുറന്നേക്കാമെന്നും എന്നാല്‍ നേരിയതോതില്‍ മാത്രമേ വെള്ളം തുറന്നു വിടുകയുള്ളൂവെന്നും കെഎസ്‌ഇബി ചെയര്‍മാന്‍ പറഞ്ഞു.
കെഎസ്ഇബിയുടെ 17 ഡാമുകളില്‍ ആറ് ഡാമുകള്‍ ഇപ്പോള്‍ തുറന്നിട്ടുണ്ട്. ഇടുക്കിയില്‍ 2383 അടിയാണ് ഇപ്പോഴത്തെ ജലനിരപ്പ്. 2420 അടിയാണ് ഫുള്‍ റിസര്‍വോയര്‍. മുല്ലപ്പെരിയാറില്‍ ഇപ്പോള്‍ ജലനിരപ്പ് 127 അടി മാത്രമാണ്. 137 അടിവരെ ഇവിടെ ജലം ശേഖരിക്കാം. തുറന്നിട്ടിരിക്കുന്ന ഡാമുകളില്‍ ഏറ്റവും വലുത് ബാണാസുര സാഗര്‍ ആണ്. എന്നാല്‍ ഇവിടെ മഴയും നീരെഴുക്കും കുറയുന്നതിനാല്‍ നാളെയോ മറ്റെന്നാളോ ഷട്ടര്‍ അടയ്ക്കാനാകും.
കാലാവസ്ഥാ പ്രവചനം അനുസരിച്ച് മഴ നാളെ മുതല്‍ ശക്തി കുറഞ്ഞാല്‍ പേടിക്കാനില്ല. എന്നാല്‍ മഴ രണ്ടോ മൂന്നോ ദിവസം കൂടി നീണ്ടാല്‍ മുല്ലപ്പെരിയാറില്‍ ജലനിരപ്പുയരും. അപ്പോള്‍ ജലം ഇടുക്കി ഡാമിലേക്ക് തുറന്നു വിടേണ്ടിവരും. എല്ലാം മഴയെ ആശ്രയിച്ചായിരിക്കും. ഷോളയാര്‍, പെരിങ്ങള്‍ കുത്ത് ഡാമുകളിലേക്ക് തമിഴ്‌നാട് വെള്ളം തുറന്നു വിട്ടാലും ശേഖരിക്കാനുള്ള മുന്‍ കരുതല്‍ സ്വീകരിച്ചിട്ടുണ്ട്. പമ്പ അണക്കെട്ടില്‍ ഇപ്പോള്‍ ആദ്യ മുന്നറിയിപ്പായ ബ്ലൂ അലര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. പമ്പ ഡാം തുറക്കുന്നത് കുട്ടനാടിനെ ബാധിക്കുമെന്നതിനാല്‍ നേരിയ തോതില്‍ മാത്രമേ വെള്ളം തുറന്നു വിടുകയുള്ളൂ. എന്നാല്‍ കക്കി ഡാം അതിവേഗം നിറയുന്നു എന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന ഇവിടെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു കഴിഞ്ഞു. നീരൊഴുക്ക് ശക്തമായതിനാല്‍ ഉടന്‍ തന്നെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച് ഡാം തുറക്കും. അതിനാല്‍ പമ്പയുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണം. എല്ലാ മുന്നറിയിപ്പുകള്‍ക്കും ശേഷം മാത്രമേ ഡാം തുറക്കുകയുള്ളൂ. സ്ഥിതിഗതികള്‍ സസൂഷ്മം നിരീക്ഷിച്ചു വരികയാണെന്നും കെഎസ്ഇബി ചെയര്‍മാന്‍ പറഞ്ഞു.
RELATED STORIES
അസദും ഭാര്യയും പിരിയുന്നുവെന്ന് റിപോര്‍ട്ട്; നിഷേധിച്ച് റഷ്യ
23 Dec 2024 11:48 AM GMT''ശെയ്ഖ് ഹസീനയെ തിരികെ അയക്കണം'': ഇന്ത്യയോട് ബംഗ്ലാദേശ്, വിചാരണ ഉടന്‍...
23 Dec 2024 11:30 AM GMTമൂന്നു വിവാഹം; സെറ്റില്‍മെന്റുകള്‍, 'കൊള്ളക്കാരി വധു' ഒടുവില്‍...
23 Dec 2024 11:06 AM GMTമുകേഷിനും ഇടവേള ബാബുവുമിനെതിരേ കുറ്റപത്രം നല്കി
23 Dec 2024 10:47 AM GMTമുസ്ലിം വിദ്യാര്‍ഥികള്‍ക്ക് ജുമുഅക്ക് സമയം അനുവദിച്ചതിനെതിരേ...
23 Dec 2024 10:18 AM GMTപാലക്കാട്ട് ക്രിസ്മസ് ആഘോഷത്തിന്റെ പൂല്‍ക്കൂട് തകര്‍ത്തു
23 Dec 2024 9:56 AM GMT