- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ലോക്ക് ഡൗൺ; സർക്കാർ പുതുക്കിയ മാര്‍ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിപ്പിച്ചു
ഇനി മുതൽ ഗ്രീൻ, ഓറഞ്ച്, റെഡ് എന്നീ സോണുകളാകും ഉണ്ടാവുകയെന്ന് ഉത്തരവിൽ പറയുന്നു. പത്തു ജില്ലകളാണ് ഓറഞ്ച് സോണിലുള്ളത്.
തിരുവനന്തപുരം: കൊവിഡിന്റെ പശ്ചാത്തലത്തിലെ ലോക്ക്ഡൗണില്‍ സർക്കാർ പുതുക്കിയ മാര്‍ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിപ്പിച്ചു. ഓറഞ്ച് സോണിലെ എ, ബി തരംതിരിവ് ഒഴിവാക്കിയാണ് ചീഫ് സെക്രട്ടറി ടോം ജോസ് ഉത്തരവിറക്കിയത്. ഇനി മുതൽ ഗ്രീൻ, ഓറഞ്ച്, റെഡ് എന്നീ സോണുകളാകും ഉണ്ടാവുകയെന്ന് ഉത്തരവിൽ പറയുന്നു. പത്തു ജില്ലകളാണ് ഓറഞ്ച് സോണിലുള്ളത്. റെഡ് സോണായി പ്രഖ്യാപിച്ച കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകളിലും ഓറഞ്ച് സോണായ മറ്റ് ജില്ലകളിലെ ഹോട്ട്‌സ്‌പോട്ടുകളിലും ഇളവുകള്‍ ബാധകമല്ല. അന്തര്‍ ജില്ല യാത്രക്കും പുതുക്കിയ മാര്‍ഗ നിര്‍ദേശങ്ങളിൽ അനുമതി നല്‍കിയിട്ടില്ല.
പ്രധാന ഇളവുകള്‍: റെഡ് സോണും ഹോട് സ്‌പോട്ടും അല്ലാത്ത സ്ഥലങ്ങളില്‍ ജോഗിങ് അനുമതി. മാസ്ക് ധരിക്കണം. സാമൂഹ്യ അകലം പാലിക്കണം. റെഡ്‌സോണ്‍, ഹോട്‌സ്‌പോട്ട് ഒഴികെയുള്ള സ്ഥലങ്ങളില്‍ ഒറ്റ-ഇരട്ട അക്ക നിയന്ത്രണത്തോടെ മാത്രം വാഹനങ്ങള്‍ നിരത്തില്‍ ഇറങ്ങാം. ആരാധനലയങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഉള്ള നിയന്ത്രണങ്ങള്‍ തുടരും. സംസ്‌കാര ചടങ്ങുകള്‍ക്ക് 20 പേര് മാത്രം. എ&ബി വിഭാഗത്തിലെ 50 ശതമാനം സര്‍ക്കാര്‍ ജീവനക്കാര്‍ ഹാജരാക്കണം. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സമീപ ജില്ലകളിലേക്ക് ജോലി ആവശ്യത്തിനായി യാത്ര ചെയ്യാം. ഇതിന് ഐഡി കാര്‍ഡ് നിര്‍ബന്ധം. 50 ശതമാനം ജീവനക്കാരുമായി തോട്ടങ്ങളിലും സാമൂഹിക അകലം പാലിച്ച് തൊഴിലുറപ്പ്, കൃഷി, മല്‍സ്യബന്ധനം, കെട്ടിടനിര്‍മാണം എന്നിവയ്ക്കും അനുമതിയുണ്ട്.
RELATED STORIES
ലബനന്റെ തലസ്ഥാനമായ ബെയ്റൂത്തിനെ ആക്രമിച്ച് ഇസ്രായേല്‍
23 Nov 2024 5:16 AM GMTജാര്‍ഖണ്ഡില്‍ ലീഡ് തിരിച്ചുപിടിച്ച് കോണ്‍ഗ്രസ്
23 Nov 2024 5:05 AM GMTമഹാരാഷ്ട്രയില്‍ വന്‍കുതിപ്പുമായി ബിജെപി സഖ്യം; ജാര്‍ഖണ്ഡില്‍ ഇന്ത്യാ...
23 Nov 2024 4:45 AM GMTപാലക്കാട് നഗരസഭയില്‍ ബിജെപിക്ക് 700 വോട്ട് കുറവ്
23 Nov 2024 4:08 AM GMTമഹാരാഷ്ട്രയും ജാർഖണ്ഡും ആര് പിടിക്കും: വിജയ പ്രതീക്ഷയിൽ മുന്നണികൾ
23 Nov 2024 3:42 AM GMTമഹാരാഷ്ട്രയിലും ജാര്‍ഖണ്ഡിലും ബിജെപി മുന്നണി ലീഡ് ചെയ്യുന്നു
23 Nov 2024 3:23 AM GMT