Kerala

കേരളത്തില്‍ ഒരു കൊവിഡ് മരണംകൂടി; ചികില്‍സയിലായിരുന്ന എറണാകുളം സ്വദേശി മരിച്ചു

എറണാകുളം ആലുവ തടിക്കക്കാട് വെളിയത്തുനാട് തോപ്പില്‍ വീട്ടില്‍ കുഞ്ഞുവീരാന്‍ (67) ആണ് മരിച്ചത്. എറണാകുളത്തെ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു.

കേരളത്തില്‍ ഒരു കൊവിഡ് മരണംകൂടി; ചികില്‍സയിലായിരുന്ന എറണാകുളം സ്വദേശി മരിച്ചു
X

കൊച്ചി: സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ഒരാള്‍കൂടി മരിച്ചു. എറണാകുളം ആലുവ തടിക്കക്കാട് വെളിയത്തുനാട് തോപ്പില്‍ വീട്ടില്‍ കുഞ്ഞുവീരാന്‍ (67) ആണ് മരിച്ചത്. എറണാകുളത്തെ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. രക്തസമ്മര്‍ദവും കടുത്ത പ്രമേഹവുമുണ്ടായിരുന്ന ഇദ്ദേഹത്തെ കൊവിഡ് ന്യുമോണിയ ബാധിച്ച നിലയിലാണ് ജൂലൈ 8ന് മെഡിക്കല്‍ കോളജിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. പ്ലാസ്മാ തെറാപ്പി അടക്കമുള്ള വിദഗ്ധചികില്‍സകളും നടത്തിയിരുന്നു.

രോഗബാധയേറ്റതു സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. ജൂലൈ 8നാണ് കുഞ്ഞുവീരാനെ കളമശ്ശേരി ആശുപത്രിയിലെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചത്. അന്ന് മുതല്‍ അതിതീവ്രപരിചരണ വിഭാഗത്തില്‍ തുടരുകയായിരുന്നു. ഇതോടെ എറണാകുളത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം അഞ്ചായി. സംസ്ഥാനത്ത് ആകെ 40 പേരാണ് കൊവിഡ് ബാധിച്ച് ഇതുവരെ മരിച്ചതെന്നാണ് കണക്ക്.

Next Story

RELATED STORIES

Share it