- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഓപറേഷന് 'സാഗര് റാണി'; 2,865 കിലോ പഴകിയ മല്സ്യം പിടിച്ചു
തിരുവനന്തപുരം- 12, കൊല്ലം- 26, പത്തനംതിട്ട- 14, ആലപ്പുഴ- 10, കോട്ടയം- 13, ഇടുക്കി- 4, എറണാകുളം- 11, തൃശൂര്- 12, പാലക്കാട്- 15, മലപ്പുറം- 12, കോഴിക്കോട്- 24, വയനാട്- 5, കണ്ണൂര്- 7 എന്നിങ്ങനെയാണ് വിവിധ ജില്ലകളില് പരിശോധനകള് നടത്തിയത്. ഇതില് കൊല്ലം- 9, പത്തനംതിട്ട- 1, ആലപ്പുഴ- 2, എറണാകുളം- 2 എന്നിങ്ങനെയാണ് നോട്ടീസ് നല്കിയത്.
തിരുവനന്തപുരം: മല്സ്യങ്ങളില് വിവിധതരം രാസവസ്തുക്കള് ചേര്ത്ത് വില്പ്പന നടത്തുന്ന പ്രവണത തടയുക എന്ന ലക്ഷ്യത്തോടെ ഭക്ഷ്യസുരക്ഷാ വകുപ്പ് ആവിഷ്കരിച്ച ഓപറേഷന് സാഗര്റാണി ശക്തിപ്പെടുത്തിയതായി ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചു. ഓപറേഷന് സാഗര് റാണിയുടെ ഭാഗമായി നടന്ന പരിശോധനകളില് ഉപയോഗശൂന്യമായ 2,865 കിലോഗ്രാം മല്സ്യം പിടികൂടി നശിപ്പിച്ചു. സംസ്ഥാനത്താകെ നടന്ന 165 പരിശോധനകളില് 14 സ്ഥലങ്ങളില് നോട്ടീസ് നല്കുകയും ചെയ്തു. ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില് മല്സ്യങ്ങളില് മായം ചേര്ക്കുന്നുണ്ടെന്ന വിവരത്തെ തുടര്ന്നാണ് ഓപറേഷന് സാഗര് റാണി ശക്തിപ്പെടുത്തിയതെന്നും മന്ത്രി വ്യക്തമാക്കി.
തിരുവനന്തപുരം- 12, കൊല്ലം- 26, പത്തനംതിട്ട- 14, ആലപ്പുഴ- 10, കോട്ടയം- 13, ഇടുക്കി- 4, എറണാകുളം- 11, തൃശൂര്- 12, പാലക്കാട്- 15, മലപ്പുറം- 12, കോഴിക്കോട്- 24, വയനാട്- 5, കണ്ണൂര്- 7 എന്നിങ്ങനെയാണ് വിവിധ ജില്ലകളില് പരിശോധനകള് നടത്തിയത്. ഇതില് കൊല്ലം- 9, പത്തനംതിട്ട- 1, ആലപ്പുഴ- 2, എറണാകുളം- 2 എന്നിങ്ങനെയാണ് നോട്ടീസ് നല്കിയത്. 2018ല് ആരംഭിച്ച ഓപറേഷന് സാഗര് റാണി മൂന്ന് ഘട്ടങ്ങളായാണ് നടപ്പാക്കിയത്. മല്സ്യബന്ധന തൊഴിലാളികള്, ഫിഷ് മര്ച്ചന്റ് അസോസിയേഷന് അംഗങ്ങള് എന്നിവര്ക്ക് രാസവസ്തു പ്രയോഗം മൂലമുണ്ടാവുന്ന ആരോഗ്യപ്രശ്നങ്ങളെപ്പറ്റി ബോധവല്ക്കരണം നടത്തുകയാണ് ആദ്യഘട്ടത്തില് ചെയ്തത്.
റസിഡന്റ്സ് അസോസിയേഷന്, കുടുംബശ്രീ എന്നിവരുടെ സഹായത്താല് മല്സ്യ ഉപഭോതാക്കള്ക്കും ഇതുസംബന്ധിച്ച് ബോധവത്ക്കരണ പ്രവര്ത്തനങ്ങള് സംഘടിപ്പിച്ചു. മല്സ്യബന്ധന വിതരണ കേന്ദ്രങ്ങള് പരിശോധിച്ച് മല്സ്യം, ഐസ്, വെള്ളം എന്നിവയുടെ സാമ്പിളുകള് ശേഖരിച്ച് അവയുടെ കെമിക്കല്, മൈക്രോബയോളജി പരിശോധനകളിലൂടെ വിവരശേഖരണം നടത്തുകയാണ് രണ്ടാംഘട്ടത്തില് ചെയ്തത്. ഇതില് കണ്ടെത്തിയ ഗുരുതരമായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കര്ശനമായ പരിശോധന നടത്തുകയായിരുന്നു മൂന്നാംഘട്ടത്തില് ചെയ്തത്.
RELATED STORIES
ഗൗതം അദാനിക്കെതിരെ യുഎസ് കോടതി അഴിമതി കുറ്റം; സിബിഐ അന്വേഷണം വേണമെന്ന് ...
21 Nov 2024 5:24 PM GMTമുനമ്പം വഖ്ഫ് ഭൂമി തന്നെ; റിസോര്ട്ട് -ബാര് കൈയേറ്റക്കാരെ...
21 Nov 2024 5:15 PM GMTപോലിസുകാരിയായ ഭാര്യയെ വെട്ടിക്കൊന്ന ഭർത്താവ് പിടിയിൽ
21 Nov 2024 5:01 PM GMTആത്മകഥ വിവാദ പരാതിയിൽ ഇ പി ജയരാജൻ്റെ മൊഴി രേഖപ്പെടുത്തി പോലിസ്
21 Nov 2024 4:42 PM GMT'അജ്മൽ കസബിനു പോലും നീതിപൂർവമായ വിചാരണ അനുവദിച്ച രാജ്യമാണിത്': യാസീൻ...
21 Nov 2024 4:11 PM GMTപത്തനംതിട്ടയിലെ നഴ്സിങ് വിദ്യാര്ഥിനിയുടെ മരണം; മൂന്ന് സഹപാഠികള്...
21 Nov 2024 3:25 PM GMT