Kerala

പ്രതിപക്ഷത്തെ സുരേന്ദ്രന്‍ പഠിപ്പിക്കേണ്ട: പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍

പ്രതിപക്ഷ രാഷ്ട്രീയ പ്രവര്‍ത്തനം സുരേന്ദ്രന്റെ കൈയ്യില്‍ നിന്നും പഠിക്കേണ്ട ആവശ്യവുമില്ല. ക്രിയാത്മകവും സര്‍ഗാത്മകവുമായ പ്രതിപക്ഷമായാണ് തങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ട് തങ്ങളെ വഴി തെറ്റിക്കാന്‍ ബിജെപി ശ്രമിക്കേണ്ട. സുരേന്ദ്രനെ പോലുള്ള ഒരാളുടെ കൈയ്യില്‍ നിന്നും മാര്‍ഗനിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും വി ഡി സതീശന്‍ പറഞ്ഞു

പ്രതിപക്ഷത്തെ സുരേന്ദ്രന്‍ പഠിപ്പിക്കേണ്ട: പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍
X

കൊച്ചി: പിണറായി വജയന്റെ കാല് പിടിച്ച് മഞ്ചേശ്വരത്ത് ജയിക്കാന്‍ ശ്രമം നടത്തിയ ആള്‍ പിണറായി വിജയനെ എങ്ങനെ നേരിടണമെന്ന് തന്നെ പഠിപ്പിക്കേണ്ട ആവശ്യമില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കൊച്ചിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.പ്രതിപക്ഷ രാഷ്ട്രീയ പ്രവര്‍ത്തനം സുരേന്ദ്രന്റെ കൈയ്യില്‍ നിന്നും പഠിക്കേണ്ട ആവശ്യവുമില്ല. ക്രിയാത്മകവും സര്‍ഗാത്മകവുമായ പ്രതിപക്ഷമായാണ് തങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ട് തങ്ങളെ വഴി തെറ്റിക്കാന്‍ ബിജെപി ശ്രമിക്കേണ്ട.

സുരേന്ദ്രനെ പോലുള്ള ഒരാളുടെ കൈയ്യില്‍ നിന്നും മാര്‍ഗനിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും വി ഡി സതീശന്‍ പറഞ്ഞു.കുഴല്‍പ്പണക്കേസില്‍ ഭയപ്പെട്ടിരിക്കുന്ന സുരേന്ദ്രന്‍ അത് എങ്ങനെയെങ്കിലും ഒത്തുതീര്‍ക്കാന്‍ സിപിഎമ്മുമായി സന്ധി സംഭാഷണം നടത്തുകയാണ്. കൊടകര കുഴല്‍പ്പണക്കേസില്‍ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുമെന്നു ഭയന്ന് സുരേന്ദ്രന് ഉറക്കം നഷ്ടപ്പെട്ടിരിക്കുകയാണ്. ഉറക്കം നഷ്ടപ്പെട്ടതിനാലാണ് അദ്ദേഹം അതുമിതും പറയുന്നത്. മുഖ്യമന്ത്രിയുടെ കനിവിനു വേണ്ടി കാത്തു നില്‍ക്കുന്നതിനാലാണ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിട്ടും ഹാജരാകാന്‍ തയാറാകാത്തത്.

തിരഞ്ഞെടുപ്പിന് തൊട്ടു മുന്‍പുവരെ സ്വര്‍ണക്കടത്തു കേസില്‍ ദിവസവും മുന്നു തവണ പത്രസമ്മേളനം നടത്തിയിരുന്ന സുരേന്ദ്രന്‍ ഒരു സുപ്രഭാതത്തില്‍ അത് നിര്‍ത്തി മഞ്ചേശ്വരത്ത് ജയിക്കാനായി സിപിഎമ്മിന്റെ കാല്‍ക്കല്‍ വീണുവെന്നും വി ഡി സതീശന്‍ ആരോപിച്ചു.സിപിഎമ്മിനെയും കേന്ദ്ര സര്‍ക്കാരിനെയും ക്രിയാത്മകയാണ് പ്രതിപക്ഷം വിമര്‍ശിക്കുന്നത്. ആവശ്യങ്ങള്‍ക്കു വേണ്ടി മാത്രമാണ് എതിര്‍ക്കുന്നത്. മുട്ടില്‍ മരംമുറി, കൊവിഡ് മരണത്തിലെ പൊരുത്തക്കേട്, ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിലെ പ്രശ്ങ്ങള്‍ എന്നിവയില്‍ പ്രതിപക്ഷം ശക്തമായ നിലപാടാണ് സ്വീകരിച്ചതെന്നും വി ഡി സതീശന്‍ വ്യക്തമാക്കി.

കേരളം നിക്ഷേപ സൗഹൃദ സംസ്ഥാനം അല്ലെന്നു പ്രചരിപ്പിക്കുന്നത് യുവാക്കളോട് ചെയ്യുന്ന ദ്രോഹമാണ്. ട്വന്റി ട്വന്റി എറണാകുളം ജില്ലയില്‍ ഇല്ലായിരുന്നെങ്കില്‍ നാണംകെട്ട തോല്‍വി ഉണ്ടാകുമായിരുന്നെന്നാണ് സിപിഎം ജില്ലാ കമ്മിറ്റി പറയുന്നത്. സിപിഎമ്മും ട്വന്റി ട്വന്റിയും തമ്മില്‍ തിരഞ്ഞെടുപ്പ് കാലത്ത് ധാരണ ഉണ്ടായിരുന്നെന്ന യുഡിഎഫ് ആരോപണം ശരിവയ്ക്കുന്നതാണ് ജില്ലാ കമ്മിറ്റിയുടെ ഈ അഭിപ്രായപ്രകടനം. എന്നാല്‍ ട്വന്റി ട്വന്റിയോട് രാഷ്ട്രീയ വിരോധം തീര്‍ക്കുന്ന സമീപനമല്ല പ്രതിപക്ഷം സ്വീകരിച്ചത്. കിറ്റെക്‌സ് ഉള്‍പ്പെടെ ഒരു വ്യവസായവും കേരളം വിട്ടു പോകരുതെന്നതാണ് പ്രതിപക്ഷത്തിന്റെ നിലപാട്. എല്ലാവര്‍ക്കും നിക്ഷേപം നടത്താനുള്ള സാഹചര്യം സര്‍ക്കാര്‍ ഉണ്ടാക്കിക്കൊടുക്കണം.

യുഡിഎഫ് ഭരണകാലത്തും കിറ്റെക്‌സ് ചില പരാതികള്‍ ഉന്നയിച്ചിരുന്നു. അത് പരിഹരിക്കാന്‍ അന്ന് മന്ത്രിയായിരുന്ന കെ ബാബുവിനെ ചുമതലപ്പെടുത്തിയിരുന്നു. അന്നത്തെ ചര്‍ച്ചയില്‍ ഉണ്ടായ തീരുമാനങ്ങള്‍ ഇടത് സര്‍ക്കാരിന്റെ കാലത്ത് നടപ്പിലാക്കിയില്ലെന്നാണ് കിറ്റെക്‌സ് പരാതിപ്പെടുന്നത്. പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനു പകരം സിപിഎം ജില്ലാസംസ്ഥാന കമ്മിറ്റികളും എം.എല്‍.എയും സര്‍ക്കാരും അവരെ വളഞ്ഞിട്ട് ആക്രമിക്കുകയാണെന്നാണ് അവരുടെ ആരോപണം. പരാതി വന്നാല്‍ പരിശോധന നടത്തണം. പരിശോധന പീഡനമാകരുത്. പീഡനമാക്കിയത് ആര്‍ക്കു വേണ്ടിയാണെന്നു പറയേണ്ടത് സര്‍ക്കാരാണ്. കേരളം നിക്ഷേപ സൗഹൃദ സംസ്ഥാനം ആകണമെന്നതു തന്നെയാണ് പ്രതിപക്ഷ നിലപാടെന്നും വി ഡി സതീശന്‍ പറഞ്ഞു

Next Story

RELATED STORIES

Share it