Kerala

എറണാകുളത്ത് തൊഴില്‍ തേടിയെത്തുന്ന ഇതര സംസ്ഥാന തൊഴിലാളികളുടെ എണ്ണം വര്‍ധിച്ചു ; പലരും എത്തുന്നത് രേഖകളില്ലാതെ

മതിയായ തിരിച്ചറിയല്‍ രേഖകളില്ലാതെയാണ് ഗണ്യമായ എണ്ണം തൊഴിലാളികള്‍ എത്തിച്ചേരുന്നത്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് എത്തുന്ന തൊഴിലാളികള്‍ അവരുടെ സംസ്ഥാനത്തെ തൊഴില്‍ വകുപ്പോ പോലിസ് വകുപ്പോ അനുവദിച്ച വേരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡ്, ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ് തുടങ്ങിയ രേഖകള്‍ കയ്യില്‍ കരുതേണ്ടതാണ്

എറണാകുളത്ത് തൊഴില്‍ തേടിയെത്തുന്ന ഇതര സംസ്ഥാന തൊഴിലാളികളുടെ എണ്ണം വര്‍ധിച്ചു ; പലരും എത്തുന്നത് രേഖകളില്ലാതെ
X

കൊച്ചി: കൊവിഡ് ഭീതി ഒഴിയുന്ന സാഹചര്യത്തില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് തൊഴില്‍ തേടി എറണാകുളം ജില്ലയില്‍ എത്തുന്ന ഇതര സംസ്ഥാന തൊഴിലാളികളുടെ എണ്ണം വര്‍ധിച്ചിട്ടുണ്ടെന്ന് തൊഴില്‍ വകുപ്പ്.മതിയായ തിരിച്ചറിയല്‍ രേഖകളില്ലാതെയാണ് ഗണ്യമായ എണ്ണം തൊഴിലാളികള്‍ എത്തിച്ചേരുന്നത്.

മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് എത്തുന്ന തൊഴിലാളികള്‍ അവരുടെ സംസ്ഥാനത്തെ തൊഴില്‍ വകുപ്പോ പോലിസ് വകുപ്പോ അനുവദിച്ച വേരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡ്, ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ് തുടങ്ങിയ രേഖകള്‍ കയ്യില്‍ കരുതേണ്ടതാണ്.

ഇത്തരം രേഖകള്‍ കൈവശം ഉള്ളവര്‍ക്ക് മാത്രമേ തൊഴില്‍ നല്‍കാവൂ എന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഈ നിര്‍ദ്ദേശം എറണാകുളം ജില്ലയിലെ എല്ലാ തൊഴിലുടമകളും കരാറുകാരും കര്‍ശനമായി പാലിക്കണമെന്ന് എറണാകുളം ജില്ലാ ലേബര്‍ ഓഫീസര്‍ (എന്‍ഫോഴ്‌സ്‌മെന്റ്) പി എം ഫിറോസ് അറിയിച്ചു

Next Story

RELATED STORIES

Share it