Kerala

കൃഷിയിടത്തില്‍ താഴ്ന്ന് കിടന്ന വൈദ്യുതി കമ്പി കഴുത്തില്‍ കുരുങ്ങി കര്‍ഷകന്‍ ഷോക്കേറ്റ് മരിച്ചു

കുന്നുകര അയിരൂര്‍ ചിറയ്ക്കല്‍ ഔസേഫാണ് (75) ആണ് മരിച്ചത്. ആറ്റുപുറം ചാലക്കുടിപ്പുഴ തീരത്തെ പാട്ടത്തിന് നടത്തുന്ന ഏത്തവാഴകൃഷിയിടത്തില്‍ സഹായിയോടൊപ്പം മരുന്ന് തളിക്കാനത്തെിയപ്പോഴായിരുന്നു അപകടംയ സപോര്‍ട്ട് കേബിളില്‍ നിന്ന് കെട്ടഴിഞ്ഞ് താഴ്ന്ന് കിടക്കുകയായിരുന്നു വൈദ്യുതി ലൈന്‍. ഇക്കാര്യം ഔസേഫിന്റെ ശ്രദ്ധയില്‍പ്പെട്ടില്ല. കൃഷിയിടത്തില്‍ നടന്ന് നീങ്ങുന്നതിനിടെയാണ് വൈദ്യുതി ലൈന്‍ ഔസേഫിന്റെ കഴുത്തില്‍ കുരുങ്ങി ഷോക്കേറ്റത്

കൃഷിയിടത്തില്‍ താഴ്ന്ന് കിടന്ന വൈദ്യുതി കമ്പി  കഴുത്തില്‍ കുരുങ്ങി കര്‍ഷകന്‍ ഷോക്കേറ്റ് മരിച്ചു
X

കൊച്ചി: കൃഷിയിടത്തില്‍ താഴ്ന്ന് കിടന്ന വൈദ്യുതി കമ്പി കഴുത്തില്‍ കുരുങ്ങി കര്‍ഷകന്‍ ഷോക്കേറ്റ് മരിച്ചു. കുന്നുകര അയിരൂര്‍ ചിറയ്ക്കല്‍ ഔസേഫാണ് (75) ആണ് മരിച്ചത്. ആറ്റുപുറം ചാലക്കുടിപ്പുഴ തീരത്തെ പാട്ടത്തിന് നടത്തുന്ന ഏത്തവാഴകൃഷിയിടത്തില്‍ സഹായിയോടൊപ്പം മരുന്ന് തളിക്കാനത്തെിയപ്പോഴായിരുന്നു അപകടംയ സപോര്‍ട്ട് കേബിളില്‍ നിന്ന് കെട്ടഴിഞ്ഞ് താഴ്ന്ന് കിടക്കുകയായിരുന്നു വൈദ്യുതി ലൈന്‍. ഇക്കാര്യം ഔസേഫിന്റെ ശ്രദ്ധയില്‍പ്പെട്ടില്ല. കൃഷിയിടത്തില്‍ നടന്ന് നീങ്ങുന്നതിനിടെയാണ് വൈദ്യുതി ലൈന്‍ ഔസേഫിന്റെ കഴുത്തില്‍ കുരുങ്ങി ഷോക്കേറ്റത്.

അപകടം കണ്ട് ഓടിയത്തെിയ സഹായി ഉണങ്ങിയ മരക്കൊമ്പുപയോഗിച്ച് ഔസേപ്പിന്റെ ശരീരത്തില്‍ നിന്നും വൈദ്യുതി ലൈന്‍ വേര്‍പ്പെടുത്തി. ഇതോടെ അവശനിലയില്‍ ഔസേപ്പ് നിലത്ത് വീണു.തുടര്‍ന്ന് നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് കെഎസ്ഇബി അധികൃത വൈദ്യുതി ബന്ധം വിഛേദിച്ചു. ഔസേഫിനെ ആശുപത്രിയിലത്തെിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അര നൂറ്റാണ്ടായി ആറ്റുപുറം മേഖലയില്‍ കൃഷിയിടങ്ങള്‍ പാട്ടത്തിനെടുത്ത് ഏത്തവാഴ കൃഷി ചെയ്ത് വരികയായിരുന്നു ഔസേഫ്. കെഎസ്ഇബി അധികൃതരുടെ അനാസ്ഥയാണ് കൃഷിയിടത്തില്‍ വൈദ്യുതി ലൈന്‍ താഴ്ന്ന് കിടക്കാനും ഔസേഫിന്റെ മരണത്തിനും കാരണമായതെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്

Next Story

RELATED STORIES

Share it