Kerala

നെല്ലുസംഭരണം: നടപടികള്‍ വേഗത്തിലാക്കുമെന്ന് സപ്ലൈകോ

കേരള റൈസ് മില്‍ ഓണേഴ്‌സ് അസോസിയേഷന്‍ പ്രതിനിധികളുമായി സപ്ലൈകോ സി എംഡി അലി അസ്ഗര്‍ പാഷയുടെ നേതൃത്വത്തിലായിരുന്നു ചര്‍ച്ച

നെല്ലുസംഭരണം: നടപടികള്‍ വേഗത്തിലാക്കുമെന്ന് സപ്ലൈകോ
X

കൊച്ചി: മഴക്കെടുതി മൂലം നെല്ലുസംഭരണത്തില്‍ തടസം വരാതിരിക്കാന്‍ സപ്ലൈകോ കേരള റൈസ് മില്‍ ഓണേഴ്‌സ് അസോസിയേഷന്‍ പ്രതിനിധികളുമായി ചര്‍ച്ച നടത്തി.സിവില്‍ സപ്ലൈസ് മന്ത്രി ജി ആര്‍ അനിലിന്റെ നിര്‍ദ്ദേശപ്രകാരം നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് കര്‍ഷകര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിച്ച് സംഭരണം സുഗമാക്കുന്നതിനായി സപ്ലൈകോ സി എംഡി അലി അസ്ഗര്‍ പാഷയുടെ നേതൃത്വത്തിലായിരുന്നു ചര്‍ച്ച.

ഈര്‍പ്പം കൂടുതലുള്ള നെല്ല് കര്‍ഷകരുമായുള്ള ധാരണയില്‍ ന്യായമായ കിഴിവ് നടത്തി പെട്ടെന്ന് നെല്ലുസംഭരിക്കണമെന്ന് യോഗത്തില്‍ തീരുമാനിച്ചു. കര്‍ഷകരുടെ നഷ്ടം ലഘൂകരികരിക്കുന്നതിനു് മില്ലുടമകള്‍ നടപടി സ്വീകരിക്കും. നെല്ലുസംഭരണം വേഗത്തിലാക്കുന്നതിന് കൂടുതല്‍ വാഹനങ്ങള്‍, ചാക്കുകള്‍ എന്നിവ മില്ലുടമകള്‍ ക്രമീകരിക്കും.

ഇത്തരത്തില്‍ സംഭരിക്കുന്ന നെല്ല് സമയബന്ധിതമായി സംസ്‌ക്കരിക്കുന്നതിനുള്ള ഗുണനിലവാര പരിശോധനയ്ക്കു മുമ്പ് ഉമി കളഞ്ഞ് അരിയായി സൂക്ഷിക്കുന്നതിനുള്ള അനുമതി മില്ലുടമകള്‍ക്ക് സപ്ലൈകോ നല്‍കും. നെല്ല് ,അരി എന്നിവ സൂക്ഷിക്കുന്നതിനു് കൂടുതല്‍ ഗോഡൗണുകള്‍ ആവശ്യമെങ്കില്‍ അതിനുള്ള അനുമതിയും സപ്ലൈകോ നല്‍കുമെന്നും അധികൃതര്‍ അറിയിച്ചു.

Next Story

RELATED STORIES

Share it