- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പാലായിൽ എല്‍ഡിഎഫിന് മുന്നേറ്റം; മാണി സി കാപ്പന് കുതിക്കുന്നു (Live)
14 സര്‍വ്വീസ് വോട്ടും, 15 പോസ്റ്റല്‍ വോട്ടുമാണ് ആദ്യം എണ്ണിയത്. അവസാന നിമിഷത്തിലും ഇരുമുന്നണികളും തികഞ്ഞ വിജയപ്രതീക്ഷയാണു പുലര്‍ത്തുന്നത്.
54 വര്‍ഷത്തെ രാഷ്ട്രീയ അടിമത്തത്തില്‍ നിന്ന് പാലായ്ക്ക് മോചനമെന്ന് മാണി സി കാപ്പന്
----------------------------------------------------------------------------
12:30 PM IST
മാണി സി കാപ്പന്റെ വിജയം ഉറപ്പായി. അവസാന റൗണ്ട് വോട്ടെണ്ണുന്നു
----------------------------------------------------------------------------
12:26 PM IST
169 ബൂത്തുകളിലെ വോട്ടെണ്ണിയപ്പോള്‍ മാണി സി കാപ്പന്റെ ലീഡ് 2247 ആയി കുറഞ്ഞു. ഇനി 8 ബൂത്തുകള്‍ മാത്രമാണ് എണ്ണാന്‍ ബാക്കിയുള്ളത്.
എല്‍ഡിഎഫ് സ്ഥാനാര്‍ഥി മാണി സി കാപ്പന്: 51384, യുഡിഎഫ് സ്ഥാനാര്‍ഥി ജോസ് ടോം: 49137, ബിജെപി സ്ഥാനാര്‍ഥി എന്‍ ഹരി: 16495
----------------------------------------------------------------------------
മാണിയുടെ വീടിന് മുന്നില്‍ എല്‍ഡിഎഫ് ആഹ്ലാദപ്രകടനം. കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകരുമായി ഉരസല്‍
----------------------------------------------------------------------------
മാണിയുടെ വീടിന് മുന്നില്‍ പ്രതിഷേധവുമായി കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. കോണ്‍ഗ്രസും ജോസഫും ചേര്‍ന്ന് തോല്‍പ്പിച്ചെന്ന് പ്രവര്‍ത്തകര്‍
----------------------------------------------------------------------------
12:13 PM IST
22 ബൂത്തുകള്‍ മാത്രം എണ്ണാന്‍ ബാക്കിയിരിക്കേ മാണി സി കാപ്പന്റെ ലീഡ് 3027 വോട്ടായി കുറഞ്ഞു. ഇനി രണ്ട് റൗണ്ടുകള്‍ മാത്രമാണ് ബാക്കിയുള്ളത്.
എല്‍ഡിഎഫ് സ്ഥാനാര്‍ഥി മാണി സി കാപ്പന്: 47438, യുഡിഎഫ് സ്ഥാനാര്‍ഥി ജോസ് ടോം: 44411, ബിജെപി സ്ഥാനാര്‍ഥി എന്‍ ഹരി: 14994
----------------------------------------------------------------------------
12:03 PM IST
10ാം റൗണ്ട് പൂര്‍ത്തിയായപ്പോള്‍ മാണി സി കാപ്പന് 3899 വോട്ടിനു മുന്നില്‍
എല്‍ഡിഎഫ് സ്ഥാനാര്‍ഥി മാണി സി കാപ്പന്: 43554, യുഡിഎഫ് സ്ഥാനാര്‍ഥി ജോസ് ടോം: 39655, ബിജെപി സ്ഥാനാര്‍ഥി എന്‍ ഹരി: 13756
----------------------------------------------------------------------------
11:57 AM IST
ജോസ് ടോമിന്റെ പഞ്ചായത്തായ മീനച്ചില്‍ പഞ്ചായത്തിലെ വോട്ട് എണ്ണുന്നു. മാണി സി കാപ്പന്റെ ലീഡ് 3905 വോട്ട് ആയി കുറഞ്ഞു.
----------------------------------------------------------------------------
11:44 AM IST
ഒമ്പതാം റൗണ്ട് പൂര്‍ത്തിയായി. 70 ശതമാനത്തോളം വോട്ടുകള്‍ എണ്ണി. പാലാ നഗരസഭയും എല്‍ഡിഎഫിനൊപ്പം. മാണി സി കാപ്പന്റെ ലീഡ് 4296 ആയി ഉയര്‍ന്നു
എല്‍ഡിഎഫ് സ്ഥാനാര്‍ഥി മാണി സി കാപ്പന്: 35252, യുഡിഎഫ് സ്ഥാനാര്‍ഥി ജോസ് ടോം: 30956, ബിജെപി സ്ഥാനാര്‍ഥി എന്‍ ഹരി: 11214
----------------------------------------------------------------------------
11:33 AM IST
മാണി സി കാപ്പന്റെ ലീഡ് 3724 വോട്ട് ആയി കുറഞ്ഞു
എല്‍ഡിഎഫ് സ്ഥാനാര്‍ഥി മാണി സി കാപ്പന്: 34603, യുഡിഎഫ് സ്ഥാനാര്‍ഥി ജോസ് ടോം: 30879, ബിജെപി സ്ഥാനാര്‍ഥി എന്‍ ഹരി: 11010
----------------------------------------------------------------------------
11:23 AM IST
മാണി സി കാപ്പിന് 4390 വോട്ടിന്റെ ലീഡ് . പാലാ മുനിസിപ്പാലിറ്റിയും, മീനച്ചില്‍, കൊഴുവനാല്‍, എരിക്കുളം പഞ്ചായത്തുകളുമാണ് ഇനി എണ്ണാനുള്ളത്
എല്‍ഡിഎഫ് സ്ഥാനാര്‍ഥി മാണി സി കാപ്പന്: 31077, യുഡിഎഫ് സ്ഥാനാര്‍ഥി ജോസ് ടോം: 26687, ബിജെപി സ്ഥാനാര്‍ഥി എന്‍ ഹരി: 9618
----------------------------------------------------------------------------
11:13 AM IST
അഞ്ച് പഞ്ചായത്തുകള്‍ മാത്രം എണ്ണാന്‍ ബാക്കിയിരിക്കേ മാണി സി കാപ്പിന് 4300 വോട്ടിന്റെ ലീഡ്
എല്‍ഡിഎഫ് സ്ഥാനാര്‍ഥി മാണി സി കാപ്പന്: 30857, യുഡിഎഫ് സ്ഥാനാര്‍ഥി ജോസ് ടോം: 26557, ബിജെപി സ്ഥാനാര്‍ഥി എന്‍ ഹരി: 9614
----------------------------------------------------------------------------
11:00 AM IST
മാണി സി കാപ്പന് 4197 വോട്ടിന്റെ ലീഡ്.
എല്‍ഡിഎഫ് സ്ഥാനാര്‍ഥി മാണി സി കാപ്പന്: 26542, യുഡിഎഫ് സ്ഥാനാര്‍ഥി ജോസ് ടോം: 22345, ബിജെപി സ്ഥാനാര്‍ഥി എന്‍ ഹരി: 8267
----------------------------------------------------------------------------
10:56 AM IST
ഇതുവരെ എണ്ണിയ രാമപുരം, കടനാട്, മേലുകാവ്, മൂന്നിലവ്, തലനാട്, തലപ്പലം, ഭരണങ്ങാനം പഞ്ചായത്തുകളില്‍ എല്‍ഡിഎഫിന് മേല്‍ക്കൈ. കരൂര്‍ പഞ്ചായത്തില്‍ ഒപ്പത്തിനൊപ്പം
----------------------------------------------------------------------------
10:54 AM IST
എട്ടാമത്തെ പഞ്ചായത്തും പൂര്‍ത്തിയായി. മാണി സി കാപ്പന്റെ ലീഡ് 4106 വോട്ടായി ഉയര്‍ന്നു
എല്‍ഡിഎഫ് സ്ഥാനാര്‍ഥി മാണി സി കാപ്പന്: 26384, യുഡിഎഫ് സ്ഥാനാര്‍ഥി ജോസ് ടോം: 22278, ബിജെപി സ്ഥാനാര്‍ഥി എന്‍ ഹരി: 8258
ബിജെപിക്ക് വോട്ടുകള്‍ കുറഞ്ഞു
----------------------------------------------------------------------------
10:39 AM IST
ഭരണങ്ങാനത്തും എല്‍ഡിഎഫ് മുന്നേറ്റം. മാണി സി കാപ്പന് 3404 വോട്ടിന്റെ ലീഡ്.
----------------------------------------------------------------------------
10:31 AM IST
അഞ്ചാം റൗണ്ട് വോട്ടെണ്ണുന്നു. എല്‍ഡിഎഫ് സ്ഥാനാര്‍ഥി മാണി സി കാപ്പന് 3299 വോട്ടിന്റെ ലീഡ്.
എല്‍ഡിഎഫ് സ്ഥാനാര്‍ഥി മാണി സി കാപ്പന്: 21727, യുഡിഎഫ് സ്ഥാനാര്‍ഥി ജോസ് ടോം: 18248, ബിജെപി സ്ഥാനാര്‍ഥി എന്‍ ഹരി: 6809
രാമപുരം, കടനാട്, മേലുകാവ്, മൂന്നിലവ്, തലനാട്, തലപ്പലം പഞ്ചായത്തുകളില്‍ വോട്ടെണ്ണല്‍ പൂര്‍ത്തിയായി.
----------------------------------------------------------------------------
ജോസ് കെ വിഭാഗത്തിന്റെ വോട്ട് മറിഞ്ഞെന്ന് പി ജെ ജോസഫ്. ജോസ് കെ മാണിയോടുള്ള വിരോധം പ്രതിഫലിച്ചെന്ന് മാണി സി കാപ്പന്
----------------------------------------------------------------------------
10:17 AM IST
എല്‍ഡിഎഫ് സ്ഥാനാര്‍ഥി മാണി സി കാപ്പന് 3208 വോട്ടിന്റെ ലീഡ്.
എല്‍ഡിഎഫ് സ്ഥാനാര്‍ഥി മാണി സി കാപ്പന്: 18304, യുഡിഎഫ് സ്ഥാനാര്‍ഥി ജോസ് ടോം: 15096, ബിജെപി സ്ഥാനാര്‍ഥി എന്‍ ഹരി: 5264
----------------------------------------------------------------------------
10:11 AM IST
35 ശതമാനം വോട്ടുകള്‍ എണ്ണി. എല്‍ഡിഎഫ് സ്ഥാനാര്‍ഥി മാണി സി കാപ്പന് 3006 വോട്ടിന്റെ ലീഡ്.
എല്‍ഡിഎഫ് സ്ഥാനാര്‍ഥി മാണി സി കാപ്പന്: 14646, യുഡിഎഫ് സ്ഥാനാര്‍ഥി ജോസ് ടോം: 11880, ബിജെപി സ്ഥാനാര്‍ഥി എന്‍ ഹരി: 4173
----------------------------------------------------------------------------
10:09 AM IST
നാലാം റൗണ്ടില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി മാണി സി കാപ്പന് 2766 വോട്ടിന്റെ ലീഡ്.
----------------------------------------------------------------------------
9:57 AM IST
മാണി സി കാപ്പന്റെ ലീഡ് കുതിക്കുന്നു. 2445 വോട്ടിനു മുന്നില്‍
എല്‍ഡിഎഫ് സ്ഥാനാര്‍ഥി മാണി സി കാപ്പന്: 14285, യുഡിഎഫ് സ്ഥാനാര്‍ഥി ജോസ് ടോം: 11840, ബിജെപി സ്ഥാനാര്‍ഥി എന്‍ ഹരി: 4173
----------------------------------------------------------------------------
9:57 AM IST
വോട്ടെണ്ണല്‍ നാലാം റൗണ്ടില്‍
എല്‍ഡിഎഫ് സ്ഥാനാര്‍ഥി മാണി സി കാപ്പന് 2231 വോട്ടിന്റെ ലീഡ്.
----------------------------------------------------------------------------
9:57 AM IST
രാമപുരം, കടനാട്, മേലുകാവ് പഞ്ചായത്തുകളില്‍ വോട്ടെണ്ണല്‍ പൂര്‍ത്തിയായി.
എല്‍ഡിഎഫ് സ്ഥാനാര്‍ഥി മാണി സി കാപ്പന് 2171 വോട്ടിന്റെ ലീഡ്.
----------------------------------------------------------------------------
9:51 AM IST
രാമപുരം, കടനാട് പഞ്ചായത്തുകളില്‍ വോട്ടെണ്ണല്‍ പൂര്‍ത്തിയായി. എല്‍ഡിഎഫ് സ്ഥാനാര്‍ഥി മാണി സി കാപ്പന് 1570 വോട്ടിന്റെ ലീഡ്.
----------------------------------------------------------------------------
9:50 AM IST
എല്‍ഡിഎഫ് സ്ഥാനാര്‍ഥി മാണി സി കാപ്പന് 757 വോട്ടിന്റെ ലീഡ്
----------------------------------------------------------------------------
9:40 AM IST
എല്‍ഡിഎഫ് സ്ഥാനാര്‍ഥി മാണി സി കാപ്പന്: 12351, യുഡിഎഫ് സ്ഥാനാര്‍ഥി ജോസ് ടോം: 11600, ബിജെപി സ്ഥാനാര്‍ഥി എന്‍ ഹരി: 2500
----------------------------------------------------------------------------
9:36 AM IST
രാമപുരം പഞ്ചായത്ത് പൂര്‍ണമായി എണ്ണിയപ്പോള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി മാണി സി കാപ്പന് 751 വോട്ടിന്റെ ലീഡ്
----------------------------------------------------------------------------
9:20 AM IST
2016ലെ തിരഞ്ഞെടുപ്പില്‍ രാമപുരത്ത് യുഡിഎഫിന് 7,271 വോട്ടും എല്‍ഡിഎഫിന് 7,091 വോട്ടും ബിജെപിക്ക് 3,622 വോട്ടുമാണ് ലഭിച്ചിരുന്നത്
----------------------------------------------------------------------------
9:11 AM IST
ആദ്യ റൗണ്ട് പൂര്‍ത്തിയായപ്പോള്‍ മാണി സി കാപ്പന് 162 വോട്ടിന്റെ ലീഡ്
എല്‍ഡിഎഫ് സ്ഥാനാര്‍ഥി മാണി സി കാപ്പന്: 4263, യുഡിഎഫ് സ്ഥാനാര്‍ഥി ജോസ് ടോം: 4101, ബിജെപി സ്ഥാനാര്‍ഥി എന്‍ ഹരി: 1929
----------------------------------------------------------------------------
9:08 AM IST
ആദ്യ ആറ് ബൂത്തുകള്‍ എണ്ണിയപ്പോള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി മാണി സി കാപ്പന്: 4251, യുഡിഎഫ് സ്ഥാനാര്‍ഥി ജോസ് ടോം: 4095, ബിജെപി സ്ഥാനാര്‍ഥി എന്‍ ഹരി: 1927
----------------------------------------------------------------------------
9:04 AM IST
മാണി സി കാപ്പന് 186 വോട്ടുകള്‍ക്കു മുന്നില്‍
----------------------------------------------------------------------------
8:58 AM IST
രാമപുരം പഞ്ചായത്ത് ആദ്യ മൂന്ന് ബൂത്തുകള്‍ എണ്ണിയപ്പോള്‍ മാണി സി കാപ്പന് 156 വോട്ടുകള്‍ക്കു മുന്നില്‍
----------------------------------------------------------------------------
8:43 AM IST
വോട്ടിങ് യന്ത്രങ്ങള്‍ ക്രമീകരിച്ചു. ആദ്യമെണ്ണുന്നത് രാമപുരം പഞ്ചായത്ത്
----------------------------------------------------------------------------
8:30 AM IST
ഒപ്പത്തിനൊപ്പം
പോസ്റ്റല്‍ വോട്ടുകള്‍ മാണി സി കാപ്പനും ജോസ് ടോമിനും തുല്യം. രണ്ടുപേര്‍ക്കും 6 വീതം വോട്ടുകള്‍. മൂന്ന് അസാധു
----------------------------------------------------------------------------
8:30 AM IST
തപാല്‍, സര്‍വീസ് വോട്ടുകളുടെ ഫലം ഉടന്‍
തപാല്‍, സര്‍വീസ് വോട്ടുകളുടെ ഫലം ഉടന്‍ പുറത്തുവരും. ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളിലെ വോട്ടെണ്ണല്‍ എട്ടരയോടെ ആരംഭിക്കും. ആദ്യ ഫലങ്ങള്‍ 8.35 ഓടെ.
----------------------------------------------------------------------------
കോട്ടയം: പാലാ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു. അവസാനനിമിഷത്തിലും തികഞ്ഞ വിജയപ്രതീക്ഷയിലാണ് ഇരുമുന്നണികളും. 176 ബൂത്തുകളിലായി പോള്‍ ചെയ്യപ്പെട്ടത് 127939 വോട്ടുകളാണ്. 14 ടേബിളുകളിലായി 13 റൗണ്ടുകളായാണ് വോട്ടെണ്ണല്‍. പാലാ കാര്‍മല്‍ പബ്ലിക്ക് സ്കൂളിലാണ് വോട്ടെണ്ണല്‍. ആദ്യം സര്‍വ്വീസ് വോട്ടും പോസ്റ്റല്‍ വോട്ടുമാണ് എണ്ണുന്നത്. 14 സര്‍വ്വീസ് വോട്ടും, 15 പോസ്റ്റല്‍ വോട്ടുമാണ് ആദ്യം എണ്ണിയത്.
12 പഞ്ചായത്തുകളും ഒരു മുനിസിപ്പാലിറ്റിയുമാണ് പാലാ മണ്ഡലത്തിലുള്ളത്. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഎഡിഎഫിന് 58884 വോട്ടും എല്‍ഡിഎഫിന് 54181 വോട്ടും ബിജെപിക്ക് 24821 വോട്ടുമാണ് ലഭിച്ചിരുന്നത്.
RELATED STORIES
ഐലീഗില്‍ ജയത്തോടെ തുടങ്ങി ഗോകുലം കേരള; ശ്രീനിധിയെ തകര്‍ത്തു
22 Nov 2024 3:45 PM GMTമദ്യലഹരിയില്‍ കാറിടിച്ച് തെറിപ്പിച്ചു; പാലക്കാട് രണ്ടുപേര്‍ക്ക്...
22 Nov 2024 3:10 PM GMTകൈക്കൂലി വാങ്ങുന്നതിനിടെ അസിസ്റ്റൻ്റ് ലേബർ കമ്മീഷണർ പിടിയിൽ
22 Nov 2024 2:59 PM GMTമുനമ്പം വഖ്ഫ്ഭൂമി പ്രശ്നം:ജുഡീഷ്യൽ കമ്മീഷനെ നിയോഗിക്കുമെന്ന് സർക്കാർ
22 Nov 2024 2:09 PM GMTസന്തോഷ് ട്രോഫി; ലക്ഷദ്വീപിനെ 10 ഗോളിന് തകര്‍ത്ത് കേരളം
22 Nov 2024 1:32 PM GMTകാഫിര്‍ സ്ക്രീന്‍ഷോട്ട് കേസ്; തിങ്കളാഴ്ചക്കുള്ളില്‍ റിപ്പോര്‍ട്ട്...
22 Nov 2024 12:17 PM GMT