Kerala

പാലാരിവട്ടം പാലം മുഴുവന്‍ പൊളിച്ചു പണിയുന്നില്ലെന്ന് ഇ ശ്രീധരന്‍

കോണ്‍ക്രീറ്റില്‍ പ്രശ്മുള്ള 17 സ്പാനുകള്‍ ഉണ്ട്. അതുമാത്രമാണ് മുഴുവന്‍ പൊളിച്ചു പണിയുന്നത്. ബാക്കിയുള്ളതൊക്കെ ബലപ്പെടുത്തുന്നേയുള്ളുവെന്നും ഇ ശ്രീധരന്‍ പറഞ്ഞു.ഇതിനായി തങ്ങള്‍ തന്നെ ഡിസൈന്‍ നല്‍കും.ടെണ്ടര്‍ രേഖകളും നല്‍കും.നിര്‍മാണത്തിന് താന്‍ മേല്‍നോട്ടം വഹിക്കുന്നതിനൊപ്പം സാങ്കേതിക നിര്‍ദേശങ്ങളും നല്‍കുമെന്നും ഇ ശ്രീധരന്‍ പറഞ്ഞു.പാലത്തിന്റെ ഡിസൈന്‍ തയാറായിട്ടുണ്ട്

പാലാരിവട്ടം പാലം മുഴുവന്‍ പൊളിച്ചു പണിയുന്നില്ലെന്ന് ഇ ശ്രീധരന്‍
X

കൊച്ചി:പാലാരിവട്ടം പാലം മുഴുവന്‍ പൊളിച്ചു പണിയുന്നില്ലെന്ന് ഡിഎംആര്‍സി മുഖ്യഉപദേഷ്ടാവ് ഇ ശ്രീധരന്‍.കോണ്‍ക്രീറ്റില്‍ പ്രശ്മുള്ള 17 സ്പാനുകള്‍ ഉണ്ട്. അതുമാത്രമാണ് മുഴുവന്‍ പൊളിച്ചു പണിയുന്നത്. ബാക്കിയുള്ളതൊക്കെ ബലപ്പെടുത്തുന്നേയുള്ളുവെന്നും ഇ ശ്രീധരന്‍ പറഞ്ഞു.ഇതിനായി തങ്ങള്‍ തന്നെ ഡിസൈന്‍ നല്‍കും.ടെണ്ടര്‍ രേഖകളും നല്‍കും.നിര്‍മാണത്തിന് താന്‍ മേല്‍നോട്ടം വഹിക്കുന്നതിനൊപ്പം സാങ്കേതിക നിര്‍ദേശങ്ങളും നല്‍കുമെന്നും ഇ ശ്രീധരന്‍ പറഞ്ഞു.പാലത്തിന്റെ ഡിസൈന്‍ തയാറായിട്ടുണ്ട്.പാലത്തിന്റെ ഫൗണ്ടേഷനിലോ സ്‌പെഷ്യല്‍ സ്പാനുകളിലോ ഒന്നും ചെയ്യേണ്ട കാര്യമില്ല. അതിനൊന്നും കേടില്ല. പക്ഷേ പിയര്‍ ക്യാപുകള്‍ക്ക് പ്രശ്‌നമുണ്ട്. പിയറുകളും പിയര്‍ക്യാപുകളും ബലപ്പെടുത്തണം.ഒരു മാസത്തിനുള്ളില്‍ തന്നെ ഇതിന്റെയെല്ലാം നിര്‍മാണ ജോലികള്‍ ആരംഭിക്കും.ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ എല്ലാം തീര്‍ക്കാന്‍ കഴിയും.പൊളിക്കലും നിര്‍മാണവും ഒരുമിച്ച് നടക്കുന്ന വിധത്തിലാണ് പ്ലാന്‍ ചെയ്യുന്നത്.ഒരു സ്പാന്‍ പൊളിക്കുമ്പോള്‍ അവിടെ അപ്പോള്‍ തന്നെ പകരം സ്പാന്‍ കൊണ്ടുവരും. രണ്ടും ഒപ്പം നടക്കുമെന്നും ഇ ശ്രീധരന്‍ പറഞ്ഞു.നിര്‍മാണം പൂര്‍ത്തിയാക്കിയ പാലം രണ്ടര വര്‍ഷത്തിനുള്ളില്‍ പൊളിക്കേണ്ടിവരുന്നത് നിര്‍ഭാഗ്യകരമാണ്. ആരുടെ കൈയിലാണ് തെറ്റെന്ന് താന്‍ പറയുന്നില്ല. എന്നാല്‍ നിര്‍ഭാഗ്യകരമാണെന്നും ഇ ശ്രീധരന്‍ പറഞ്ഞു

Next Story

RELATED STORIES

Share it