Kerala

അഴിമതിക്കേസ്: പരാതിക്കാരന്‍ രണ്ടു തവണ വീട്ടില്‍ വന്ന് 10 ലക്ഷം ആവശ്യപ്പെട്ടെന്ന് വി കെ ഇബ്രാഹിംകുഞ്ഞ്

പരാതിക്കാരനായ ഗിരീഷ് തന്റെ വീട്ടില്‍ രണ്ടു പ്രാവശ്യം വന്നിരുന്നുവെന്ന് ഇബ്രാഹിംകുഞ്ഞ് പറഞ്ഞു. ആദ്യപ്രാവശ്യം അദ്ദേഹം 10 ലക്ഷം രൂപ ആവശ്യപ്പെട്ടു.എന്നാല്‍ താന്‍ അതു നിരസിച്ചുവെന്നും ഇബ്രാഹിംകുഞ്ഞ് പറഞ്ഞു.കാരണം. ഹൈക്കോടതിയില്‍ ഗിരീഷ് ബാബു കേസു കൊടുത്തിട്ടുണ്ട്.മണി ലോണ്ടറിംഗ് നടന്നിട്ടുണ്ടോയെന്ന് അന്വേഷിക്കണമെന്നായിരുന്നു ഗീരീഷിന്റെ ആവശ്യം. ഈ ആവശ്യം കോടതി അനുവദിച്ചു. പിന്നെ അതിനിടയക്ക് മറ്റൊരു നെഗോസേഷ്യനോ സഹായമോ ആരുടെ ഭാഗത്ത് നിന്നും ഉണ്ടാകേണ്ട ആവശ്യമില്ല

അഴിമതിക്കേസ്: പരാതിക്കാരന്‍ രണ്ടു തവണ വീട്ടില്‍ വന്ന് 10 ലക്ഷം ആവശ്യപ്പെട്ടെന്ന് വി കെ ഇബ്രാഹിംകുഞ്ഞ്
X

കൊച്ചി: പാലാരിവട്ടം പാലം നിര്‍മാണ അഴിമതിയടക്കമുള്ള കേസുകളില്‍ പരാതിക്കാരനെ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ മുന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിനെ വിജിലന്‍സ് ചോദ്യം ചെയ്തു. കൊച്ചിയിലായിരുന്നു ചോദ്യം ചെയ്യല്‍. കേസിലെ പരാതിക്കാരന്‍ രണ്ടു തവണ തന്റെ വീട്ടില്‍ വന്ന് പണം ആവശ്യപ്പെട്ടിരുന്നുവെന്ന് ചോദ്യം ചെയ്യലിനു ശേഷം വി കെ ഇബ്രാഹിംകുഞ്ഞ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.പരാതിക്കാരനായ ഗിരീഷ് തന്റെ വീട്ടില്‍ രണ്ടു പ്രാവശ്യം വന്നിരുന്നുവെന്ന് ഇബ്രാഹിംകുഞ്ഞ് പറഞ്ഞു. ആദ്യപ്രാവശ്യം അദ്ദേഹം 10 ലക്ഷം രൂപ ആവശ്യപ്പെട്ടു.എന്നാല്‍ താന്‍ അതു നിരസിച്ചുവെന്നും ഇബ്രാഹിംകുഞ്ഞ് പറഞ്ഞു.

കാരണം. ഹൈക്കോടതിയില്‍ ഗിരീഷ് ബാബു കേസു കൊടുത്തിട്ടുണ്ട്.മണി ലോണ്ടറിംഗ് നടന്നിട്ടുണ്ടോയെന്ന് അന്വേഷിക്കണമെന്നായിരുന്നു ഗീരീഷിന്റെ ആവശ്യം. ഈ ആവശ്യം കോടതി അനുവദിച്ചു. പിന്നെ അതിനിടയക്ക് മറ്റൊരു നെഗോസേഷ്യനോ സഹായമോ ആരുടെ ഭാഗത്ത് നിന്നും ഉണ്ടാകേണ്ട ആവശ്യമില്ല.ഹൈക്കോടതി നിര്‍ദേശ പ്രകാരം വിവിധ ഏജന്‍സികള്‍ കേസ് അന്വേഷിക്കുന്നുണ്ട്. അവര്‍ നല്‍കുന്ന റിപോര്‍ടിന്റെ അടിസ്ഥാനത്തില്‍ ഹൈക്കോടതിയാണ് തീരുമാനമെടുക്കേണ്ടത്.ഈ സാഹചര്യത്തില്‍ താന്‍ അദ്ദേഹത്തിന് 10 ലക്ഷം രൂപ കൊടുക്കുന്നത് എന്തു കാര്യത്തിനാണെന്നും വി കെ ഇബ്രാഹിംകുഞ്ഞ് ചോദിച്ചു.പണം ചോദിക്കേണ്ട. അതിന് താനില്ലെന്ന് ആദ്യം വന്നപ്പോള്‍ തന്നെ താന്‍ പറഞ്ഞു.രണ്ടാമത് വീണ്ടും അദ്ദേഹം വന്നു.യുഡിഎഫിന്റെ പ്രാദേശിക നേതാക്കന്മാരുമായി നിരന്തരം ബന്ധപ്പെട്ടിരുന്നു.തനിക്കെതിരെ നല്‍കിയത് ബ്ലാക്ക് മെയില്‍ പരാതിയായി മാറിക്കഴിഞ്ഞു.ഇക്കാര്യങ്ങളെല്ലാം താന്‍ തെളിവെടുപ്പില്‍ അന്വേഷണ സംഘത്തിനോട് വിശദീകരിച്ചു നല്‍കിയിട്ടുണ്ടെന്നും ഇബ്രാഹിംകുഞ്ഞ് പറഞ്ഞു.

താന്‍ സുഖമില്ലാതെ ആശുപത്രിയില്‍ കിടക്കുമ്പോഴാണ് തനിക്കെതിരെ തൃക്കാക്കര എസിപിക്ക് അദ്ദേഹം പരാതി നല്‍കിയത്. അതിനു ശേഷമാണ് കാണാന്‍ വരുന്നത്.രണ്ടു തവണ വന്നപ്പോഴും പണം ആവശ്യപ്പെട്ടു.തനിക്കെതിരായ പരാതി അദ്ദേഹത്തിന് പിന്‍വലിക്കാന്‍ കഴിയില്ലെന്ന് തനിക്ക് അറിയാം. അതില്‍ നടപടികള്‍ തുടരുകയാണ്.ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം അന്വേഷണം നടക്കുന്ന കേസാണിത്.തെറ്റിദ്ധാരണയുടെ അടിസ്ഥാനത്തിലാണ് പരാതി നല്‍കിയത്. തന്നെ പലരും പറഞ്ഞ് പറ്റിച്ചതാണ് എന്നൊക്കെയാണ് അദ്ദേഹം വന്നപ്പോള്‍ പറഞ്ഞത്.മേലില്‍ മറ്റു പ്രശ്‌നങ്ങള്‍ ഒന്നുമുണ്ടാക്കില്ല എന്നൊക്കെ പറഞ്ഞാണ് 10 ലക്ഷം ആവശ്യപ്പെട്ടതെന്നും വി കെ ഇബ്രാഹിംകുഞ്ഞ് പറഞ്ഞു. പരാതിയില്‍ അന്വേഷണം നടക്കട്ടെയെന്നതാണ് തന്റെ നിലപാട്.തനിക്കെതിരെ പരാതി നല്‍കിയിരിക്കുന്ന വ്യക്തി കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ നല്‍കിയിരിക്കുന്ന മറ്റു കേസുകളുടെ കണക്ക് എടുക്കണമെന്നാണ് തനിക്ക് പറയാനുള്ളത്.

അതില്‍ എത്ര കേസ് ശിക്ഷിച്ചു അല്ലെങ്കില്‍ പിഴയടക്കാന്‍ വിധിച്ചു എന്നു നോക്കണം. തന്റെ അറിവില്‍ ഒറ്റക്കേസുപോലും ഇന്നേവരെ തീര്‍പ്പായിട്ടില്ല. ഒന്നുകില്‍ കേസ് ഇടയക്ക് വെച്ച് ഒത്തൂ തീര്‍പ്പാകും അതല്ലെങ്കില്‍ വക്കീല്‍ ഹാജരാകാതാകും.തനിക്കെതിരായ കേസിലും മറ്റെന്തോ ഉദ്ദേശമായിരുന്നു.വാദികള്‍ കര്‍ട്ടന് പിന്നിലാണ്. അവര്‍ക്ക് രാഷ്ട്രീയമായും പണപരമായും ഉദ്ദേശങ്ങള്‍ ഉണ്ടെന്നും വി കെ ഇബ്രാഹിംകുഞ്ഞ് പറഞ്ഞു.തനിക്കെതിരായ പരാതിയില്‍ എന്‍ഫോഴ്‌സമെന്റ് എഫ് ഐ ആര്‍ ഇട്ടിട്ടില്ല.വിജിലന്‍സ് എഫ് ഐ ആര്‍ ഇട്ട് അന്വേഷണം നടത്തി.വിജിലന്‍സിന്റെ കണ്ടെത്തലുകള്‍ വന്നാലെ എന്‍ഫോഴ്‌സമെന്റിന് ഇടപെടാന്‍ പറ്റുകയുള്ളുവെന്നും ഇബ്രാഹിംകുഞ്ഞ് പറഞ്ഞു.നിയമം നിമയത്തിന്റെ വഴിയേ പോകട്ടെയെന്നും ഇബ്രാഹിംകുഞ്ഞ് പറഞ്ഞു.

Next Story

RELATED STORIES

Share it