- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പാലാരിവട്ടം മേല്‍പ്പാലം പൊതുജനങ്ങള്‍ക്കായി തുറന്നുനല്‍കി
അഞ്ചുമാസം കൊണ്ട് നിര്‍മിച്ച പാലമെന്ന ഖ്യാതിയോടൊപ്പം സിഗ്‌നലില്ലാത്ത ജങ്ഷനെന്ന നേട്ടവും പാലാരിവട്ടത്തിന് സ്വന്തമായി. ഉദ്ഘാടനമില്ലായിരുന്നെങ്കിലും മന്ത്രി ജി സുധാകരന്‍ ആദ്യയാത്രക്കാരനായി.
കൊച്ചി: പാലാരിവട്ടം മേല്‍പ്പാലം പൊതുജനങ്ങള്‍ക്കായി തുറന്നുനല്‍കി. തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലനില്‍ക്കുന്നതിനാല്‍ ഔദ്യോഗിക ചടങ്ങുകള്‍ ഇല്ലാതെയാണ് പാലം തുറന്നുനല്‍കിയത്. അഞ്ചുമാസം കൊണ്ട് നിര്‍മിച്ച പാലമെന്ന ഖ്യാതിയോടൊപ്പം സിഗ്‌നലില്ലാത്ത ജങ്ഷനെന്ന നേട്ടവും പാലാരിവട്ടത്തിന് സ്വന്തമായി. ഉദ്ഘാടനമില്ലായിരുന്നെങ്കിലും മന്ത്രി ജി സുധാകരന്‍ ആദ്യയാത്രക്കാരനായി.
മന്ത്രി ജി സുധാകരന് പകരം ചീഫ് എന്‍ജിനീയറാണ് പാലം തുറന്നുനല്‍കിയത്. സിപിഎം പ്രവര്‍ത്തകര്‍ പാലത്തിലൂടെ ബൈക്ക് റാലി സംഘടിപ്പിച്ചു. ബിജെപിയും പ്രകടനം നടത്തി. 2016 ഒക്ടോബര്‍ 12ന് പാലാരിവട്ടം പാലം യാഥാര്‍ഥ്യമായതെങ്കിലും ആറുമാസം കൊണ്ട് തന്നെ പാലത്തില്‍ കേടുപാടുകള്‍ കണ്ടെത്തി. പിയര്‍ ഗ്യാപ്പുകളിലും വിള്ളല്‍ സംഭവിച്ചതോടെ 2019 മേയ് ഒന്നിന് പാലം അറ്റകുറ്റപ്പണിക്കായി അടച്ചു. പിന്നീട് പാലാരിവട്ടം പാലം സാക്ഷ്യം വഹിച്ചത് സമാനതകളില്ലാത്ത വിവാദങ്ങള്‍ക്കും രാഷ്ട്രീയകോലാഹലങ്ങള്‍ക്കും നിയമനടപടികള്‍ക്കുമാണ്.
പാലത്തിന്റെ അവാസന മിനുക്ക് പണികള്‍ ശനിയാഴ്ച രാത്രിയോടെ പൂര്‍ത്തിയായി. പാലാരിവട്ടത്തെ ആദ്യപാലം നിര്‍മിക്കാന്‍ 28 മാസങ്ങളാണ് വേണ്ടിവന്നതെങ്കില്‍ വെറും അഞ്ച് മാസവും 10 ദിവസവുമെടുത്താണ് ഡിഎംആര്‍സിയും ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിയും ചേര്‍ന്ന് പാലം പുനര്‍നിര്‍മിച്ചത്. പാലാരിവട്ടം പാലത്തിലുണ്ടായ അഴിമതി ഇനി കേരളത്തിലുണ്ടാവരുതെന്ന് മന്ത്രി ജി സുധാകരന്‍ പറഞ്ഞു. അഴിമതി പുറത്ത് വന്നതിന് പിന്നാലെ മൂന്ന് ഉത്തരവുകളാണ് പുറപ്പെടുവിച്ചത്. ആദ്യത്തേത് പാലം അടയ്ക്കാനായിരുന്നു.
രണ്ടാമത്തേത് മദ്രാസ് ഐഐടിയിലെ വിദഗ്ധസംഘത്തെ പരിശോധനയ്ക്ക് നിയോഗിക്കുകയായിരുന്നു. മൂന്നാമത്തേത് വിജിലന്‍സ് അന്വേഷണത്തിലുള്ള ഉത്തരവായിരുന്നു. മൂന്നും നടന്നു. പിന്നീട് പാലം പൊളിച്ച് പണിയാന്‍ വിദഗ്‌ധോപദേശം ലഭിച്ചതോടെ ഇ ശ്രീധരന് ചുമതല നല്‍കുകയും ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിക്ക് കരാര്‍ നല്‍കുകയും ചെയ്തു- മന്ത്രി പറഞ്ഞു. നൂറുവര്‍ഷത്തെ ഉറപ്പാണ് പാലത്തിന് അധികൃതര്‍ നല്‍കിയിരിക്കുന്നത്.
RELATED STORIES
തൃശൂര്‍പൂരം അട്ടിമറിച്ചത് ലോക്സഭാ തിരഞ്ഞെടുപ്പിന് വേണ്ടിയെന്ന്...
23 Dec 2024 2:01 AM GMT'ന്യൂനപക്ഷ പ്രീണനം' ഭൂരിപക്ഷ സമുദായത്തെ അകറ്റിയെന്ന് സിപിഎം വയനാട്...
23 Dec 2024 1:50 AM GMTചീമേനിയില്‍ ആണവനിലയം സ്ഥാപിക്കാന്‍ അനുമതി നല്‍കാമെന്ന് കേന്ദ്രം
23 Dec 2024 12:41 AM GMTസ്കൂളില്‍ ക്രിസ്മസ് ആഘോഷം; അധ്യാപകരെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍...
22 Dec 2024 5:10 PM GMTഇസ്ലാമോഫോബിയ പ്രചരിപ്പിക്കുന്നതില്‍ സിപിഎം നേതാക്കള്‍ ആനന്ദം...
22 Dec 2024 1:48 PM GMTമുണ്ടക്കൈ-ചൂരല്‍മല ദുരന്തം: രണ്ട് ടൗണ്‍ഷിപ്പുകള്‍ ഒറ്റ ഘട്ടമായി...
22 Dec 2024 12:49 PM GMT