Kerala

'ഒരാളുടെ രാഷ്ട്രീയതീരുമാനം തടയാന്‍ രക്തബന്ധത്തിനും പരിമിതികളുണ്ട്'; സഹോദരന്റെ ബിജെപി പ്രവേശനത്തില്‍ പന്തളം സുധാകരന്‍

എന്തായിരുന്നു ഈ മനംമാറ്റത്തിന് വഴിവച്ച സാഹചര്യമെന്നെങ്കിലും പൊതുസമൂഹത്തോടു പറയാനുള്ള ബാധ്യത പ്രതാപനുണ്ട്. സഹപ്രവര്‍ത്തകരായ പരിചിതരും അപരിചിതരും അമര്‍ഷത്തോടെയും ഖേദത്തോടെയും സംശയത്തോടെയും വേദനയോടെയും എന്നെ വിളിച്ചുകൊണ്ടിരിക്കുന്നു. മറുപടി പറഞ്ഞു തളരുന്നു. പക്ഷേ, എന്റ ശക്തി കോണ്‍ഗ്രസാണ്.

ഒരാളുടെ രാഷ്ട്രീയതീരുമാനം തടയാന്‍ രക്തബന്ധത്തിനും പരിമിതികളുണ്ട്; സഹോദരന്റെ ബിജെപി പ്രവേശനത്തില്‍ പന്തളം സുധാകരന്‍
X

പത്തനംതിട്ട: തന്റെ സഹോദരനായ പന്തളം പ്രതാപന്‍ ബിജെപിയിലേക്ക് പോയതില്‍ സഹതപിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അഡ്വ. പന്തളം സുധാകരന്‍. ശനിയാഴ്ച വരെ കോണ്‍ഗ്രസില്‍ ഉറച്ചുനിന്ന സഹോദന്‍ പ്രതാപന്റെ ബിജെപി പ്രവേശനം ചാനല്‍വഴിയാണ് അറിഞ്ഞതെന്നാണ് ഫേസ്ബുക്കിലൂടെ പന്തളം സുധാകരന്‍ പ്രതികരിച്ചത്. ഒരാളുടെ രാഷ്ട്രീയതീരുമാനത്തെ വിമര്‍ശിക്കാനല്ലാതെ തടസ്സപ്പെടുത്താന്‍ രക്തബന്ധങ്ങള്‍ക്കും പരിമിതിയുണ്ടല്ലോയെന്ന് പന്തളം സുധാകന്‍ ചോദിക്കുന്നു. ഇങ്ങനെയൊരു മാറ്റത്തിന്റ വിദൂരസൂചനയെങ്കിലും അറിഞ്ഞിരുന്നെങ്കില്‍ ആ നീക്കം ശക്തമായി തടയുമായിരുന്നു.

എന്തായിരുന്നു ഈ മനംമാറ്റത്തിന് വഴിവച്ച സാഹചര്യമെന്നെങ്കിലും പൊതുസമൂഹത്തോടു പറയാനുള്ള ബാധ്യത പ്രതാപനുണ്ട്. സഹപ്രവര്‍ത്തകരായ പരിചിതരും അപരിചിതരും അമര്‍ഷത്തോടെയും ഖേദത്തോടെയും സംശയത്തോടെയും വേദനയോടെയും എന്നെ വിളിച്ചുകൊണ്ടിരിക്കുന്നു. മറുപടി പറഞ്ഞു തളരുന്നു. പക്ഷേ, എന്റ ശക്തി കോണ്‍ഗ്രസാണ്. ഈ കുടുംബം ഉപേക്ഷിച്ചുപോവുന്ന ഒരാളെ തടയാന്‍ മുന്‍ അറിവുകളില്ലാഞ്ഞതിനാല്‍ കഴിഞ്ഞില്ലന്ന ചിന്ത അലട്ടുന്നുണ്ടെന്ന് പന്തളം സുധാകരന്‍ വ്യക്തമാക്കുന്നു.

പന്തളം സുധാകരന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

അതീവഹൃദയവേദനയോടെയാണ് ഇതെഴുതുന്നത്. ഇന്ന് വൈകീട്ട് ചാനലില്‍കണ്ട വാര്‍ത്ത എനിക്ക് കനത്ത ആഘാതമായി. എന്റെ സഹോദരന്‍ കെ പ്രതാപന്‍ ബിജെപിയില്‍ ചേര്‍ന്നുവെന്ന വാര്‍ത്ത..! ഇങ്ങനെയൊരു മാറ്റത്തിന്റ വിദൂരസൂചനയെങ്കിലും അറിഞ്ഞിരുന്നെങ്കില്‍ ആ നീക്കം ശക്തമായി തടയുമായിരുന്നു. എന്തായിരുന്നു ഈ മനംമാറ്റത്തിന് വഴിവച്ചസാഹചര്യമെന്നെങ്കിലും പൊതുസമൂഹത്തോടു പറയാനുള്ള ബാധ്യത പ്രതാപനുണ്ട്. സഹപ്രവര്‍ത്തകരായ, പരിചിതരും അപരിചിതരും അമര്‍ഷത്തോടെ, ഖേദത്തോടെ, സംശയത്തോടെ, വേദനയോടെ എന്നെ വിളിച്ചുകൊണ്ടിരിക്കുന്നു, മറുപടി പറഞ്ഞുതളരുന്നു. പക്ഷേ, എന്റെ ശക്തി കോണ്‍ഗ്രസ്സാണ്. ഈ കുടുംബം ഉപേക്ഷിച്ചുപോവുന്ന ഒരാളെ തടയാന്‍ മുന്‍ അറിവുകളില്ലാഞ്ഞതിനാല്‍ കഴിഞ്ഞില്ലന്ന ചിന്ത അലട്ടുന്നുണ്ട്. ഒരാളുടെ രാഷ്ട്രീയതീരുമാനത്തെ വിമര്‍ശിക്കാനല്ലാതെ തടസ്സപ്പെടുത്താന്‍ രക്തബന്ധങ്ങള്‍ക്കും പരിമിതിയുണ്ടല്ലോ..? ഞായറാഴ്ച തിരുവനന്തപുരത്ത് അമിത് ഷാ പങ്കെടുത്ത യോഗത്തിലാണ് പന്തളം പ്രതാപന്‍ കോണ്‍ഗ്രസില്‍നിന്ന് ബിജെപിയിലേക്ക് ചേക്കേറിയത്. അടൂര്‍ മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിത്വത്തിന് പരിഗണിച്ചിരുന്നവരില്‍ പ്രതാപന്റെ പേരും ഉള്‍പ്പെട്ടിരുന്നു.

അതീവ ഹൃദയവേദനയോടെയാണ് ഇതെഴുതുന്നത്.

ഇന്നു വൈകുന്നേരം ചാനലിൽകണ്ട വാർത്ത എനിക്ക് കനത്ത ആഘാതമായി.എന്റ സഹോദരൻ

കെ പ്രതാപൻ...

Posted by Pandalam Sudhakaran on Sunday, 7 March 2021

Next Story

RELATED STORIES

Share it