Kerala

ജോസഫിന്റെ ഭാവി ഇന്നറിയാം; കോണ്‍ഗ്രസ്-കേരള കോണ്‍ഗ്രസ് മൂന്നാം ഘട്ട ഉഭയകക്ഷി ചര്‍ച്ച ഇന്ന്

രണ്ടു സീറ്റെന്ന നിലപാടിലുറച്ച് പി ജെ ജോസഫ് നില്‍ക്കുന്നത് മാണിക്കും കോണ്‍ഗ്രസിനും ഒരു പോലെ തലവേദനയാകുന്നു.ആലുവ ഗസ്റ്റ് ഹൗസിലാണ് ഇന്ന് വൈകുന്നേരം ചര്‍ച്ച നടക്കുന്നത്. മുമ്പു രണ്ടു തവണ ചര്‍ച്ച നടന്നിരുവെങ്കിലും രണ്ട് സീറ്റെന്ന ആവശ്യത്തില്‍ മാണി ഗ്രൂപ്പിലെ പി ജെ ജോസഫ് ഉറച്ച് നില്‍ക്കുന്നതാണ് കോണ്‍ഗ്രസിനു മാണിക്കും തലവേദന സൃഷ്ടിക്കുന്നത്.രണ്ടു സീറ്റുവേണമെന്ന നിലപാടിലാണ് മാണിഗ്രൂപ്പെങ്കിലും അംഗീകരിക്കാന്‍ കഴിയില്ലെന്ന നിലപാടിലുറച്ച് നില്‍ക്കുകയാണ് കോണ്‍ഗ്രസ്.

ജോസഫിന്റെ ഭാവി ഇന്നറിയാം; കോണ്‍ഗ്രസ്-കേരള കോണ്‍ഗ്രസ് മൂന്നാം ഘട്ട ഉഭയകക്ഷി ചര്‍ച്ച ഇന്ന്
X

കൊച്ചി: ലോക് സഭാ തിരഞ്ഞെടുപ്പില്‍ സീറ്റു വിഭജനവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ്-കേരള കോണ്‍ഗ്രസ്(മാണി) മൂന്നാം ഘട്ട ഉഭയകക്ഷി ചര്‍ച്ച ഇന്ന് എറണാകൂളത്ത് നടക്കും.രണ്ടു സീറ്റെന്ന നിലപാടിലുറച്ച് പി ജെ ജോസഫ് നില്‍ക്കുന്നത് മാണിക്കും കോണ്‍ഗ്രസിനും ഒരു പോലെ തലവേദനയാകുന്നു.ആലുവ ഗസ്റ്റ് ഹൗസിലാണ് ഇന്ന് വൈകുന്നേരം ചര്‍ച്ച നടക്കുന്നത്. മുമ്പു രണ്ടു തവണ ചര്‍ച്ച നടന്നിരുവെങ്കിലും രണ്ട് സീറ്റെന്ന ആവശ്യത്തില്‍ മാണി ഗ്രൂപ്പിലെ പി ജെ ജോസഫ് ഉറച്ച് നില്‍ക്കുന്നതാണ് കോണ്‍ഗ്രസിനു മാണിക്കും തലവേദന സൃഷ്ടിക്കുന്നത്.രണ്ടു സീറ്റുവേണമെന്ന നിലപാടിലാണ് മാണിഗ്രൂപ്പെങ്കിലും അംഗീകരിക്കാന്‍ കഴിയില്ലെന്ന നിലപാടിലുറച്ച് നില്‍ക്കുകയാണ് കോണ്‍ഗ്രസ്.നേരത്തെ രണ്ടു തവണ ഇതേ വിഷയത്തില്‍ കഴിഞ്ഞ ഒരാഴ്ചക്കിടെ കോണ്‍ഗ്രസ്-കേരള കോണ്‍ഗ്രസ് യോഗം ചേര്‍ന്നെങ്കിലും തീരുമാനമെടുക്കാതെ പിരിയുകയായിരുന്നു. രണ്ട് സീറ്റെന്ന നിലപാടില്‍ കേരള കോണ്‍ഗ്രസും ഒരു സീറ്റ് മാത്രം എന്ന് കോണ്‍ഗ്രസും ആവര്‍ത്തിച്ചതോടെയാണ് മൂന്നാം ഘട്ട ചര്‍ച്ചയിലേക്ക് കടക്കുന്നത്. രണ്ട് സീറ്റ് കിട്ടിയില്ലെങ്കില്‍ പാര്‍ട്ടിയില്‍ ഭിന്നത ഉണ്ടാകുമെന്ന കേരള കോണ്‍ഗ്രസ് സമ്മര്‍ദ്ദത്തിന് കോണ്‍ഗ്രസ് വഴങ്ങിയിട്ടില്ല.ചാലക്കുടിയോ ഇടുക്കിയോ വേണമെന്നാണ് പി ജെ ജോസഫ് ആവശ്യപ്പെടുന്നത്. തനിക്ക് തിരഞ്ഞെടുപ്പില്‍ മല്‍സരിക്കണമെന്ന ആവശ്യവും ജോസഫ് മുന്നോട്ടു വെച്ചിട്ടുണ്ട്. നിലവില്‍ കോട്ടയം സീറ്റുണ്ടെങ്കിലും അതില്‍ മാണിയുടെ വിശ്വസ്തരയെ മാണി അനുവദിക്കു. ഇത് ജോസഫിന് അറിയാം ഈ സാഹചര്യത്തിലാണ് ചാലക്കുടിയോ ഇടുക്കിയോ വേണമെന്ന് ജോസഫ് ആവശ്യപ്പെടുന്നത്.

എന്നാല്‍ ഒരു രാജ്യസഭാ സീറ്റും ഒരു ലോക്‌സഭാ സീറ്റും നല്‍കിയ സാഹചര്യത്തില്‍ മറ്റൊരു സീറ്റ് ഒരു കാരണവശാലും നല്‍കാന്‍ കഴിയില്ലെന്നാണ് കോണ്‍ഗ്രസ് നിലപാട്.ജോസഫ് ആവശ്യപെടുന്ന ചാലക്കുടിയും ഇടുക്കിയും കോണ്‍ഗ്രസ് മല്‍സരിച്ചുവരുന്ന സീറ്റാണ് ഇത് ഒരു കാരണവശാലും വിട്ടു നല്‍കാന്‍ കഴിയില്ലെന്നാണ് കോണ്‍ഗ്രസ് നിലപാട്.മാണി ഗ്രൂപ്പിലെ ആഭ്യന്തര പ്രശ്‌നം അവര്‍ തന്നെ പരിഹരിക്കട്ടെയെന്നും അവരുടെ പ്രശ്‌നം പരിഹരിക്കാന്‍ ഒരു സീറ്റു കൂടി അധികം നല്‍കേണ്ടതില്ലെന്ന നിലപാടു തന്നെയാണ് കോണ്‍ഗ്രസില്‍ ആകെയുള്ള വികാരം, ഇതിനിടയില്‍ ജോസഫിനെ അനുനയിപ്പിക്കാന്‍ അവരുടെ പാര്‍ടിയില്‍ തന്നെ ശ്രമം നടക്കുന്നുണ്ട്. ജോസഫുമായി ഏറ്റവും അടുപ്പമുള്ളവരെ തന്നെയാണ് മാണി ഇതിനായി നിയോഗിച്ചിരിക്കുന്നത്. ലയനം കൊണ്ട് തങ്ങള്‍ക്ക് ഒരു പ്രയോജനവും ലഭിച്ചിട്ടില്ലെന്ന് നേരത്തെ പി ജെ ജോസഫ് തന്നെ പറഞ്ഞിരുന്നു. ഈ സാഹചര്യത്തില്‍ ജോസഫ് വിട്ടു വീഴ്ച ചെയ്യുമോയെന്ന കാര്യം സംശയമാണ്്. സീറ്റിന്റെ പേരില്‍ ജോസഫ് പോകുന്നെങ്കില്‍ പോട്ടെ എന്നും ജോസഫിനെ പിടിച്ചു നിര്‍ത്താന്‍ കോട്ടയം സീറ്റ് നല്‍കേണ്ടെന്നുമാണ് മാണി ഗ്രൂപ്പിലെ ഭൂരിഭാഗത്തിന്റെയും വികാരം. അതിനിടയില്‍ പിളര്‍പ്പ് ഒഴിവാക്കുന്നതിന്റെ ഭാഗമായി ജോസഫിനു കൂടി സ്വീകാര്യനായ സ്ഥാനാര്‍ഥിയെ കോട്ടയം സീറ്റില്‍ പരിഗണിക്കണമെന്ന നിര്‍ദേശം മാണിയ്ക്കു മുമ്പാകെ കോണ്‍ഗ്രസ് വെയ്ക്കുമെന്ന സൂചനയും ഉണ്ട്. ഇന്ന് നടക്കുന്ന ഉഭയകക്ഷി ചര്‍ച്ചക്ക് ശേഷം പാര്‍ട്ടിയുടെ നേതൃയോഗം ചേരാനാണ് മാണി വിഭാഗത്തിന്റെ തീരുമാനം.

Next Story

RELATED STORIES

Share it