Kerala

പോലിസിനു മുമ്പില്‍ ഹാജരാകാതെ സുരേഷ് കല്ലട;കര്‍ശന നടപടിക്കൊരുങ്ങി പോലിസ്

ആരോഗ്യ പ്രശ്‌നമുള്ളതിനാല്‍ ഇന്ന് ഹാജരാകാന്‍ കഴിയില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥരെ അറിയിച്ചു.ഇതേ തുടര്‍ന്ന് മെഡിക്കല്‍ സര്‍ടിഫിക്കറ്റ് ഹാജരാക്കാന്‍ പോലിസും സുരേഷിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്. മരട് സി ഐയുടെ ഓഫീസില്‍ ഹാജരാകാനാണ് സുരേഷിന് കഴിഞ്ഞ ദിവസം നോട്ടീസ് നല്‍കിയിരുന്നത്. എന്നാല്‍ ഇന്നലെയും ഇന്ന്് രാവിലെ വരെയും അദ്ദേഹം ഹാജരായിട്ടില്ല. ഇന്നു കൂടി ഹാജരാകാതിരിക്കുകയോ മെഡിക്കല്‍ സര്‍ടിഫിക്കറ്റ് ഹാജരാക്കാതിരിക്കുകയോ ചെയ്താല്‍ കോടതിയെ സമീപിക്കാനാണ് പോലീസിന്റെ തീരുമാനം.

പോലിസിനു മുമ്പില്‍ ഹാജരാകാതെ സുരേഷ് കല്ലട;കര്‍ശന നടപടിക്കൊരുങ്ങി പോലിസ്
X


കൊച്ചി:കല്ലട ബസില്‍ യാത്രക്കാരെ മര്‍ദിച്ച സംഭവത്തില്‍ ചോദ്യം ചെയ്യലിന് ഹാജരാകാതെ സുരേഷ് കല്ലട. ആരോഗ്യ പ്രശ്‌നമുള്ളതിനാല്‍ ഇന്ന് ഹാജരാകാന്‍ കഴിയില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥരെ അറിയിച്ചു.ഇതേ തുടര്‍ന്ന് മെഡിക്കല്‍ സര്‍ടിഫിക്കറ്റ് ഹാജരാക്കാന്‍ പോലിസും സുരേഷിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്.മരട് സി ഐയുടെ ഓഫീസില്‍ ഹാജരാകാനാണ് സുരേഷിന് കഴിഞ്ഞ ദിവസം നോട്ടീസ് നല്‍കിയിരുന്നത്. തൃക്കാക്കര എസിപിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണം സംഘം രൂപീകരിച്ചാണ് കേസിന്റെ അന്വേഷണം. ഇന്നലെ അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരാകണമെന്നായിരുന്നു സുരേഷിനോട് നിര്‍ദേശിച്ചിരുന്നത്.എന്നാല്‍ ഇന്നലെയും ഇന്ന്് രാവിലെ വരെയും അദ്ദേഹം ഹാജരായിട്ടില്ല. തനിക്ക് ആരോഗ്യ പ്രശ്്‌നങ്ങളുണ്ടെന്നാണ് പോലിസിനെ സുരേഷ് കല്ലട അറിയിച്ചിരിക്കുന്നത്.എന്നാല്‍ പോലിസ് ഇത് പൂര്‍ണമായും വിശ്വാസത്തിലെടുത്തിട്ടില്ല.ഇന്നു കൂടി ഹാജരാകാതിരിക്കുകയോ മെഡിക്കല്‍ സര്‍ടിഫിക്കറ്റ് ഹാജരാക്കാതിരിക്കുകയോ ചെയ്താല്‍ ഇയാള്‍ക്കെതിരെ തുടര്‍ നടപടിയുടെ ഭാഗമായി കോടതിയെസമീപിക്കാനാണ് പോലീസിന്റെ തീരുമാനം.

ശനിയാഴ്ച പുലര്‍ച്ചെ തിരുവനന്തപുരത്തു നിന്ന് ബാംഗ്ലൂരിലേക്ക് പോകുകയായിരുന്ന കല്ലടയുടെ ബസ് ഹരിപ്പാട് കരുവാറ്റയില്‍വച്ച് ബ്രേക്ക് ഡൗണ്‍ ആയിരുന്നു. പകരം സംവിധാനം ഏര്‍പ്പെടുത്താതെ ബസ് മൂന്നര മണിക്കൂറോളം റോഡില്‍ നിര്‍ത്തിയിട്ടു. ഇത് ചോദ്യം ബസിലെ യാത്രക്കാരോട് ജീവനക്കാര്‍ തട്ടിക്കയറുകയും ചെയ്തു. തുടര്‍ന്ന് ഹരിപ്പാട് പോലിസ് ഇടപ്പെട്ടാണ് കൊച്ചിയില്‍ നിന്ന് പകരം ബസ് സവിധാനം ഏര്‍പ്പെടുത്തി യാത്രക്കാരെ കൊണ്ടു പോയത്. ഈ വാഹനം ഞായറാഴ്ച പുലര്‍ച്ചെ 4.30ന് വൈറ്റിലയില്‍ കല്ലട ട്രാവല്‍സിന്റെ ഓഫീസിലെത്തിയപ്പോഴാണ് ഒരുപറ്റം ജീവനക്കാര്‍ തൃശൂര്‍ സ്വദേശി അജയഘോഷ്, ബത്തേരി സ്വദേശി സച്ചിന്‍, പാലക്കാട് സ്വദേശി മുഹുദ് അഷ്‌ക്കര്‍ എന്നിവരെ ബസിനുള്ളില്‍ക്കയറി മര്‍ദിച്ചത്. ആക്രമണത്തിനു ശേഷം ഇവരെ പുറത്തേക്ക് തള്ളിയിട്ട് ബസ് ബാംഗ്ലൂരിലേക്ക് യാത്ര തുടര്‍ന്നു. മര്‍ദനത്തില്‍ അവശരായ ഇവര്‍ സമീപമുള്ള കടയില്‍ അഭയം പ്രാപിച്ചു. മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ മൊബൈല്‍ കാമറയില്‍ പകര്‍ത്തിയ മറ്റൊരു യാത്രക്കാരനായ ജേക്കബ് ഫിലിപ്പ് ഇവ സമൂഹ മാധ്യമങ്ങളിലേക്ക് പോസ്റ്റ് ചെയ്തതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടര്‍ന്ന് പോലിസ് അക്രമത്തിന് നേതൃത്വത്തം നല്‍കിയ കല്ലട ട്രാവല്‍സിലെ മാനേജര്‍ അടക്കം ഏഴു ജീവനക്കാരെ അറസ്റ്റു ചെയ്തു. ഇവര്‍ ഇപ്പോള്‍ റിമാന്റിലാണ്.ഇവരെ കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ ചോദ്യം ചെയ്യാനുള്ള നടപടിയും പോലിസ് ആരംഭിച്ചു

Next Story

RELATED STORIES

Share it