Kerala

പെരുമ്പാവൂരിലെ കൊലപാതകം: ഏഴു വര്‍ഷത്തിനു ശേഷം പ്രതി പിടിയില്‍

നെയ്യാറ്റിന്‍കര കുന്നത്തുകാല്‍ സ്വദേശി കിഴക്കുംകര ബി അശോകന്‍ (51) ആണ് ക്രൈംബ്രാഞ്ചിന്റെ പിടിയിലായത്. 2014 ജൂണ്‍ 14നാണ് ഇടുക്കി ഉടുമ്പന്‍ചോലയിലെ കൂട്ടാര്‍കരയില്‍ ചെല്ലുവേലി വീട്ടില്‍ പ്രമോദ് (31) കൊല്ലപ്പെട്ടത്. അശോകന്‍ നടത്തുന്ന സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു പ്രമോദ്

പെരുമ്പാവൂരിലെ കൊലപാതകം: ഏഴു വര്‍ഷത്തിനു ശേഷം പ്രതി പിടിയില്‍
X

കൊച്ചി: പെരുമ്പാവൂരില്‍ ഏഴു വര്‍ഷം മുമ്പ് കൊല്ലപ്പെട്ട പ്രമോദിന്റെ ഘാതകന്‍ ക്രൈംബ്രാഞ്ച് പിടിയിലായി. പെരുമ്പാവൂര്‍ ടൗണില്‍ പരസ്യ സ്ഥാപനം നടത്തിയിരുന്ന നെയ്യാറ്റിന്‍കര കുന്നത്തുകാല്‍ സ്വദേശി കിഴക്കുംകര ബി അശോകന്‍ (51) ആണ് ക്രൈംബ്രാഞ്ചിന്റെ പിടിയിലായത്. 2014 ജൂണ്‍ 14നാണ് ഇടുക്കി ഉടുമ്പന്‍ചോലയിലെ കൂട്ടാര്‍കരയില്‍ ചെല്ലുവേലി വീട്ടില്‍ പ്രമോദ് (31) കൊല്ലപ്പെട്ടത്.

അശോകന്‍ നടത്തുന്ന സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു പ്രമോദ് . അശോകന്റെ സ്ഥാപനത്തിലേക്ക് ജോലിക്കായി ക്ഷണിച്ച പെണ്‍കുട്ടിയെ പ്രമോദ് ഇടപെട്ട് പിന്തിരിപ്പിച്ചെന്ന സംശയമാണ് കൊലപാതകത്തിലേയ്ക്ക് നയിച്ചതെന്ന് ക്രൈംബ്രാഞ്ച് എസ് പി ടോമി സെബാസ്റ്റ്യന്‍ പറഞ്ഞു. രാത്രി എട്ടിനും ഒമ്പതിനുമിടയില്‍ പവര്‍കട്ട് സമയത്ത് വെട്ടുകത്തി കൊണ്ട് തലയില്‍ വെട്ടിയാണ് പ്രതിയുടെ സ്ഥാപനത്തില്‍ വെച്ച് കൊലപ്പെടുത്തിയത്.കറണ്ടു പോയപ്പോള്‍ പുറത്തു നിന്ന് ആരോ വന്നാണ് കൊല നടത്തിയത് എന്ന നിലപാടിലായിരുന്നു പ്രതി.

എന്നാല്‍ 2015ല്‍ ക്രൈംബ്രാഞ്ച് ഏറ്റെടുത്ത കേസിന്റെ അന്വേഷണത്തില്‍ സാഹചര്യ തെളിവുകളും ശാസ്ത്രീയ തെളിവുകളും കൂട്ടിയിണക്കി പ്രതിയിലേക്കെത്തുകയായിരുന്നു. കുടുങ്ങുമെന്നായപ്പോള്‍ പ്രതി കോഴിക്കോട്ടേക്ക് മുങ്ങി അവിടെ ഒളിവില്‍ കഴിയുകയായിരുന്നു.പ്രതിയെകുറിച്ച് എറണാകുളം ക്രൈംബ്രാഞ്ച് എസ്പി ടോമി സെബാസ്റ്റ്യന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഡിവൈഎസ്പി വൈ ആര്‍ റെസ്റ്റം എന്നിവരടുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

Next Story

RELATED STORIES

Share it