- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഹിന്ദുത്വ ഫാഷിസ്റ്റുകള്‍ക്കെതിരെയുള്ള അഭിപ്രായ പ്രകടനത്തിനുള്ള അവകാശം സംസ്ഥാന പോലിസ് നിഷേധിക്കുന്നുവെന്ന് പോപുലര്‍ ഫ്രണ്ട്
ന്യൂനപക്ഷങ്ങള്‍ക്കും ദുര്‍ബല വിഭാഗങ്ങള്‍ക്കുമെതിരെ രാജ്യത്ത് വ്യാപകമായിക്കൊണ്ടിരിക്കുന്ന ആള്‍ക്കുട്ട ആക്രമണങ്ങള്‍ക്കും മറ്റു കുറ്റകൃത്യങ്ങള്‍ക്കുമെതിരെ ' ഭയപ്പെടരുത് അന്തസോടെ ജീവിക്കുകെ എന്ന പ്രമേയം ഉയര്‍ത്തി പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ നേതൃത്വത്തില്‍ ദേശിയ കാംപയിന് നടന്നു വരികയാണ്.എന്നാല്‍ നിര്‍ഭാഗ്യകരമെന്ന് പറയട്ടെ ഇതിനുള്ള അവകാശം നിഷേധിക്കുന്ന നിലപാടാണ് സംസ്ഥാനത്തെ പോലിസ് അധികാരികള്‍ സ്വീകരിക്കുന്നത്.ജനാധിപത്യ സര്‍ക്കാരിന് കളങ്കമേല്‍പ്പിക്കുന്ന നടപടിയാണിതെന്നും നേതാക്കള്‍ പറഞ്ഞു.ഇത്തരം നീക്കങ്ങളിലൂടെ പോപുലര്‍ ഫ്രണ്ടിനെ നിശബ്ദമാക്കാമെന്ന് അധികാരികള്‍ മോഹിക്കരുതെന്നും ഇവര്‍ പറഞ്ഞു.
കൊച്ചി: ഹിന്ദുത്വ ഫാഷിസ്റ്റുകള്‍ക്കെതിരെയുള്ള അഭിപ്രായ പ്രകടനത്തിനും സ്വതന്ത്രമായ സംഘടനാ പ്രവര്‍ത്തനത്തിനുമുള്ള അവകാശം നിഷേധിക്കുന്ന പ്രവര്‍ത്തനമാണ് സംസ്ഥാനത്തെ പോലിസ് അധികാരികളില്‍ നിന്നും ഉണ്ടാകുന്നതെന്ന് പോപുലര്‍ ഫ്രണ്ട്് ഓഫ് ഇന്ത്യ എറണാകുളം ജില്ലാ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.ന്യൂനപക്ഷങ്ങള്‍ക്കും ദുര്‍ബല വിഭാഗങ്ങള്‍ക്കുമെതിരെ രാജ്യത്ത് വ്യാപകമായിക്കൊണ്ടിരിക്കുന്ന ആള്‍ക്കുട്ട ആക്രമണങ്ങള്‍ക്കും മറ്റു കുറ്റകൃത്യങ്ങള്‍ക്കുമെതിരെ ' ഭയപ്പെടരുത് അന്തസോടെ ജീവിക്കുകെ എന്ന പ്രമേയം ഉയര്‍ത്തി പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ നേതൃത്വത്തില്‍ ദേശിയ കാംപയിന് നടന്നു വരികയാണ്. നരേന്ദ്മോഡി വീണ്ടും അധികാരത്തില്‍ എത്തിയതോടെ രാജ്യത്ത് സംഘപരിവാര നേതൃത്വം നല്കുന്ന തീവ്ര ഹിന്ദുത്വം കൂടുതല്‍ ശക്തിപ്പെട്ടിരിക്കുകയാണ്. ജയ് ശ്രീറാം കൊലവിളിയാക്കി മാറ്റിയ ഹിന്ദുത്വ ആള്‍ക്കൂട്ടങ്ങള്‍ക്കു മുന്നില്‍ പിഞ്ചു കുട്ടികള്‍ക്ക് പോലും രക്ഷയില്ലാതായിരിക്കുകയാണ്.
മുസ് ലിംകളും ദലിതരും നിസാരകാരണങ്ങളുടെ പേരില്‍ പോലും രാജ്യത്തിന്റെ ഏതു ഭാഗത്തുവെച്ചും ഏതു സമയത്തും ക്രൂരമായി ആക്രമിക്കപ്പെടുന്ന സാഹചര്യം പതിവായിരിക്കുകയാണ്.രാജ്യത്തെ സമാധാന അന്തരീക്ഷവും സ്വസ്ഥജീവിതവും തകര്‍ക്കുന്ന ഹിന്ദുത്വ തീവ്രവാദിത്തിനെതിരെ രംഗത്തുവരുന്നവരെ ഭീഷണിപെടുത്തിയും അധിക്ഷേപിച്ചും നിശബ്ദമാക്കാനാണ് അര്എസ് എസ് ശ്രമിക്കുന്നതെന്നും ഇവര്‍ പറഞ്ഞു.അമിത അധികാര പ്രയോഗത്തിലൂടെയും ആള്‍ക്കൂട്ട ആക്രമണങ്ങളിലൂടെയും ഭീതിയും അരക്ഷിതാവസ്ഥയും സൃഷ്ടിച്ച് ആധിപത്യം സ്ഥാപിക്കലാണ് സംഘപരിവാര ലക്ഷ്യം.എല്ലാ ജനാധിപത്യ കീഴ് വഴക്കങ്ങളെയും അട്ടിമറിച്ചുകൊണ്ട് ജനവിരുദ്ധ നിയമങ്ങള്‍ അതിവേഗം ചുട്ടെടുക്കുന്നതും ഈ ദുഷ്ട ലാക്കോടെയാണെന്നും നേതാക്കള്‍ പറഞ്ഞു.പൗരന്മാരുടെ ജീവനും സ്വത്തിനും ഭരണഘടനാ അവകാശങ്ങള്‍ക്കും നേരെ കൈയേറ്റമുണ്ടാകുമ്പോള്‍ ഭയപ്പെട്ട് നിശബ്ദമാകുകയല്ല മറിച്ച് അക്രമത്തെ നിര്‍ഭയമായി ചെറുക്കാനും അന്തസോടെ ജീവിക്കാനുള്ള അവകാശത്തിനുവേണ്ടി പോരാടുകയാണ് വേണ്ടത്.ഈ സന്ദേശം ജനങ്ങളിലെത്തിക്കാനാണ് തങ്ങളുടെ കാംപയിന് ലക്ഷ്യം വെയ്ക്കുന്നതെന്നും നേതാക്കള്‍ പറഞ്ഞു.
എന്നാല്‍ നിര്‍ഭാഗ്യകരമെന്ന് പറയട്ടെ ഇതിനുള്ള അവകാശം നിഷേധിക്കുന്ന നിലപാടാണ് സംസ്ഥാനത്തെ പോലിസ് അധികാരികള്‍ സ്വീകരിക്കുന്നത്.ജനാധിപത്യ സര്‍ക്കാരിന് കളങ്കമേല്‍പ്പിക്കുന്ന നടപടിയാണിതെന്നും നേതാക്കള്‍ പറഞ്ഞു.ഇത്തരം നീക്കങ്ങളിലൂടെ പോപുലര്‍ ഫ്രണ്ടിനെ നിശബ്ദമാക്കാമെന്ന് അധികാരികള്‍ മോഹിക്കരുതെന്നും ഇവര്‍ പറഞ്ഞു. ഭയപ്പെടരുത് അന്തസോടെ ജീവിക്കുകയെന്ന കാംപയിന്റെ ഭാഗമായി ഇന്ന് വൈകുന്നേരം പെരുമ്പാവൂരില്‍ നടക്കുന്ന ജനജാഗ്രത സംഗമം സംസ്ഥാന വൈസ് പ്രസിഡന്റ് കെ എച് നാസര്‍ ഉദ്ഘാടനം ചെയ്യുമെന്നും ഇവര്‍ പഞ്ഞു.അഡ്വ റഫീഖ് കുറ്റിക്കാട്ടൂര്‍ മുഖ്യ പ്രഭാഷണം നടത്തും.പോപുലര്‍ ഫ്രണ്ട് ജില്ലാ പ്രസിഡന്റ് നാസര്‍ ബാഖവി,ജില്ലാ സെക്രട്ടറി സലിം കുഞ്ഞുണ്ണിക്കര, പെരുമ്പാവൂര്‍ ഡിവിഷന് സെക്രട്ടറി നിഷാദ് ഇബ്രാഹിം, സെയ്തു മുഹമ്മദ്,ഫൈസല്‍ അട്ടക്കാടനന് വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
RELATED STORIES
വയനാട്, പാലക്കാട്, ചേലക്കര: ജനവിധി ഇന്നറിയാം; എട്ടരയോടെ ആദ്യ...
23 Nov 2024 1:12 AM GMTവിരണ്ടോടിയ കാള സ്കൂട്ടര്‍ യാത്രികനെ ഇടിച്ചുവീഴ്ത്തി
23 Nov 2024 12:58 AM GMTസംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗങ്ങളെ തിരഞ്ഞെടുത്തു
22 Nov 2024 5:35 PM GMTഐലീഗില്‍ ജയത്തോടെ തുടങ്ങി ഗോകുലം കേരള; ശ്രീനിധിയെ തകര്‍ത്തു
22 Nov 2024 3:45 PM GMTമദ്യലഹരിയില്‍ കാറിടിച്ച് തെറിപ്പിച്ചു; പാലക്കാട് രണ്ടുപേര്‍ക്ക്...
22 Nov 2024 3:10 PM GMTകൈക്കൂലി വാങ്ങുന്നതിനിടെ അസിസ്റ്റൻ്റ് ലേബർ കമ്മീഷണർ പിടിയിൽ
22 Nov 2024 2:59 PM GMT