Kerala

പോലിസുകാരനെ അക്രമിച്ച കേസ്: പ്രതി സുലൈമാന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

പരിക്കേറ്റ പോലിസുകാരന്‍ ഇപ്പോഴും ഗുരുതരാവസ്ഥയില്‍ കഴിയുകയാണെന്നും ഈ സാഹചര്യത്തില്‍ ജാമ്യം അനുവദിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചു പുറത്തിറങ്ങി നടത്തുകയും ഇതു ചോദ്യം ചെയ്ത പോലിസുകാരെ ആക്രമിച്ച പ്രതിക്ക് ജാമ്യം നല്‍കാനാവില്ലെന്നു കോടതി നിരീക്ഷിച്ചു

പോലിസുകാരനെ അക്രമിച്ച കേസ്: പ്രതി സുലൈമാന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
X

കൊച്ചി: മാസ്‌ക് ധരിക്കാത്തത് ചോദ്യം ചെയ്ത പോലിസ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതി സുലൈമാന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. പരിക്കേറ്റ പോലിസുകാരന്‍ ഇപ്പോഴും ഗുരുതരാവസ്ഥയില്‍ കഴിയുകയാണെന്നും ഈ സാഹചര്യത്തില്‍ ജാമ്യം അനുവദിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചു പുറത്തിറങ്ങി നടത്തുകയും ഇതു ചോദ്യം ചെയ്ത പോലിസുകാരെ ആക്രമിച്ച പ്രതിക്ക് ജാമ്യം നല്‍കാനാവില്ലെന്നു കോടതി നിരീക്ഷിച്ചു.

മാനസിക രോഗമുണ്ടോയെന്നു വ്യക്തമാക്കുന്ന വിവരങ്ങള്‍ ലഭിച്ചാല്‍ വൈദ്യപരിശോധനയ്ക്ക് സഹായം ചെയ്തുകൊടുക്കണമെന്നു ജയില്‍ സൂപ്രണ്ടിനു കോടതി നിര്‍ദ്ദേശം നല്‍കി. കോവില്‍കടവ് ഭാഗത്തുകൂടെ മാസ്‌ക് ധരിക്കാതെ നടക്കുമ്പോള്‍ പെട്രോളിങ്ങിനിടെ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സി ആര്‍ രതീഷ്, സിപിഒ അജീഷ് പോള്‍ എന്നിവര്‍ സുലൈമാനെ ചോദ്യം ചെയ്തതിനെ തുടര്‍ന്നു ഇരുവരെയും അക്രമിക്കുകയായിരുന്നു.

പരിക്കേറ്റ ഇരുവരെയും പ്രാഥമിക ചികില്‍സയ്ക്കു ശേഷം മറയൂര്‍ കമ്യുണിറ്റി സെന്ററില്‍ നിന്നും ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സിഐയുടെ തലയ്ക്ക് കല്ലെടുത്തു അടിച്ചു പരിക്കേല്‍പ്പിച്ചുവെന്നാണ് പ്രോസിക്യുഷന്‍ കേസ്. വധശ്രമത്തിനും ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനുമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. സുലൈമാനെ കഴിഞ്ഞ ജൂണ്‍ രണ്ടിനു തന്നെ പോലിസ് അറസ്റ്റു ചെയ്തു പീരുമേട് സബ് ജയിലില്‍ റിമാന്റിലാക്കി.

Next Story

RELATED STORIES

Share it