Kerala

സിപിഎം ജില്ലാ കമ്മിറ്റി ഓഫിസ് ആക്രമിച്ചത് എബിവിപി പ്രവർത്തകർ; 6 പേരെ തിരിച്ചറിഞ്ഞു

കഴിഞ്ഞ ദിവസം പുലർച്ചെ രണ്ട് മണിക്കായിരുന്നു മേട്ടുക്കടയിലുള്ള ജില്ലാ കമ്മിറ്റി ഓഫിസിന് നേരേ ആക്രമണം നടന്നത്. മൂന്ന് ബൈക്കുകളിലായി എത്തിയ സംഘം ഓഫിസിന് നേരെ കല്ലെറിയുകയായിരുന്നു.

സിപിഎം ജില്ലാ കമ്മിറ്റി ഓഫിസ് ആക്രമിച്ചത് എബിവിപി പ്രവർത്തകർ; 6 പേരെ തിരിച്ചറിഞ്ഞു
X

തിരുവനന്തപുരം: കഴിഞ്ഞ ദിവസം പുലർച്ചെ സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിനേ നേരെ ആക്രമണം നടത്തിയവരെ പോലിസ് തിരിച്ചറിഞ്ഞു. സിപിഎം ഓഫിസിന് നേരെ കല്ലെറിഞ്ഞത് എബിവിപി പ്രവർത്തകരാണെന്ന് സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ വ്യക്തമായി. ഇതിൽ ആറ് പേരെ തിരിച്ചറിഞ്ഞെന്ന് പോലിസ് വ്യക്തമാക്കി. സിസിടിവിയിൽ നിന്ന് ആണ് പ്രതികളെ തിരിച്ചറിഞ്ഞത്. മൂന്നുപേർ ആറ്റുകാൽ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലാണ്.

കഴിഞ്ഞ ദിവസം പുലർച്ചെ രണ്ട് മണിക്കായിരുന്നു മേട്ടുക്കടയിലുള്ള ജില്ലാ കമ്മിറ്റി ഓഫിസിന് നേരേ ആക്രമണം നടന്നത്. മൂന്ന് ബൈക്കുകളിലായി എത്തിയ സംഘം ഓഫിസിന് നേരെ കല്ലെറിയുകയായിരുന്നു. ആക്രമണത്തിൽ ഓഫിസിന് മുന്നിൽ നിർത്തിയിട്ടിരുന്ന ജില്ലാ സെക്രട്ടറിയുടെ കാറിന് കേടുപാടുണ്ടായി. വഞ്ചിയൂർ സംഘർഷത്തിൻറെ തുടർച്ചയായാണ് ആക്രമണം നടന്നതെന്നാണ് പോലിസ് പറയുന്നത്.

എൽഡിഎഫ് മേഖലാ ജാഥ കടന്നുപോകുന്നതിനിടെ റോഡിൻറെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് സിപിഎം കൗൺസിലർ ഗായത്രി ബാബുവിന് എംബിവിപിക്കാർ നിവേദനം നൽകിയതിനെച്ചൊല്ലിയായിരുന്നു വഞ്ചിയൂരിൽ എബിവിപി സിപിഎം സംഘർഷം നടന്നത്. വഞ്ചിയൂരിലെ സംഘർഷത്തിൽ പരിക്കേറ്റവരടക്കമാണ് മേട്ടുക്കടയിൽ സിപിഎം ഓഫിസിന് കല്ലെറിഞ്ഞതെന്ന് പോലിസ് പറഞ്ഞു.

സംഘർഷത്തിന് ശേഷം ആറ്റുകാലുള്ള ആശുപത്രിയിൽ ചികിൽസയിൽ കഴിയുകയായിരുന്ന എബിവിപി പ്രവർത്തകരാണ് പുലർച്ചെ എത്തി സിപിഎം ഓഫിസ് ആക്രമിച്ചത്. അക്രമികൾ ബൈക്ക് നിർത്താതെ കല്ലെറിഞ്ഞ് മേട്ടുക്കട ഭാഗത്തേക്ക് പോയി എന്നാണ് ഓഫിസ് ജീവനക്കാർ പറയുന്നത്. മൂന്ന് ബൈക്കിൽ ആറ് പേരാണ് അക്രമി സംഘത്തിലുണ്ടായിരുന്നത്. ജില്ലാ കമ്മിറ്റി ഓഫിസിന് മുന്നിൽ രണ്ട് പോലിസുകാർ കാവൽ ഉണ്ടായിരുന്നു. അക്രമികളെ പിടിക്കാൻ പോലിസുകാർ പിന്നാലെ ഓടിയെങ്കിലും രക്ഷപെടുകയായിരുന്നു. സംഭവത്തിൻറെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു.

Next Story

RELATED STORIES

Share it