Kerala

സ്‌ഫോടക വസ്തുക്കള്‍ കണ്ടെടുക്കുന്ന സംഭവങ്ങളിലെ പോലിസ് അന്വേഷണം ശക്തമാക്കണം: എന്‍സിഎച്ച്ആര്‍ഒ

നാട്ടില്‍ കലാപത്തിന് വേണ്ടി ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും ഫാഷിസ്റ്റുകള്‍ വന്‍തോതില്‍ സംഭരിക്കുന്നത് വെറും നിസാര വകുപ്പുകള്‍ ചുമത്തി കേസെടുക്കുകയാണ് പതിവ്. എന്നാല്‍ ആയുധങ്ങളുടെ ഉറവിടത്തെയും വിതരണത്തെയുംകുറിച്ചു സമഗ്രമായ അന്വേഷണം നടത്തുകയും കുറ്റക്കാരെ കണ്ടെത്തുകയും ചെയ്യണമെന്ന് എന്‍സിഎച്ച്ആര്‍ഒ സംസ്ഥാന സമിതി ആവശ്യപ്പെട്ടു.

സ്‌ഫോടക വസ്തുക്കള്‍ കണ്ടെടുക്കുന്ന സംഭവങ്ങളിലെ പോലിസ് അന്വേഷണം ശക്തമാക്കണം: എന്‍സിഎച്ച്ആര്‍ഒ
X

കോഴിക്കോട്: സമീപകാലത്തായി കേരളത്തിലെ സംഘപരിവാര്‍ കേന്ദ്രങ്ങളില്‍നിന്ന് തുടര്‍ച്ചയായി ബോബും ആയുധങ്ങളും പോലിസ് കണ്ടെടുക്കുന്നുണ്ടെങ്കിലും ഈ സംഭവങ്ങളില്‍ സമഗ്രമായ അന്വേഷണങ്ങള്‍ നടക്കുന്നില്ലെന്ന് ദേശീയ മനുഷ്യാവകാശ ഏകോപന സമിതി (എന്‍സിഎച്ച്ആര്‍ഒ) കേരള സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗം വിലയിരുത്തി.

നാട്ടില്‍ കലാപത്തിന് വേണ്ടി ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും ഫാഷിസ്റ്റുകള്‍ വന്‍തോതില്‍ സംഭരിക്കുന്നത് വെറും നിസാര വകുപ്പുകള്‍ ചുമത്തി കേസെടുക്കുകയാണ് പതിവ്. എന്നാല്‍ ആയുധങ്ങളുടെ ഉറവിടത്തെയും വിതരണത്തെയുംകുറിച്ചു സമഗ്രമായ അന്വേഷണം നടത്തുകയും കുറ്റക്കാരെ കണ്ടെത്തുകയും ചെയ്യണമെന്ന് എന്‍സിഎച്ച്ആര്‍ഒ സംസ്ഥാന സമിതി ആവശ്യപ്പെട്ടു.കോഴിക്കോട് ചേര്‍ന്ന യോഗത്തില്‍ സംസ്ഥാന പ്രസിഡന്റ് അഡ്വ. കെ സുധാകരന്‍ അധ്യക്ഷത വഹിച്ചു. ദേശീയ കമ്മിറ്റി ഭാരവാഹികളായ അഡ്വ. എം കെ ശറഫുദ്ധീന്‍, റെനി ഐലിന്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി ഒ റഹ്മത്തുല്ല, എ എം ഷാനവാസ്, പി നൂറുല്‍ അമീന്‍, പി വി മുജീബ് റഹ്മാന്‍, വിളയോടി ശിവന്‍ കുട്ടി, ആഷിഖ് തിരുവനന്തപുരം സംസാരിച്ചു.

Next Story

RELATED STORIES

Share it