Kerala

വാഹന പരിശോധന കര്‍ശനമാക്കാന്‍ സ്‌ക്വാഡ്; ലംഘിക്കുന്നവരുടെ ലൈസന്‍സ് റദ്ദാക്കും

വാഹനപരിശോധന കര്‍ശനമാക്കുന്നതിന് അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാരുടെ നേതൃത്വത്തില്‍ പോലീസിന്റെ സ്‌ക്വാഡുകള്‍ക്കു പുറമേ ജില്ലയിലെ ആറു താലൂക്കുകളിലും സ്‌ക്വാഡുകളെ നിയോഗിച്ചു.

വാഹന പരിശോധന കര്‍ശനമാക്കാന്‍ സ്‌ക്വാഡ്; ലംഘിക്കുന്നവരുടെ ലൈസന്‍സ് റദ്ദാക്കും
X

പത്തനംതിട്ട: കൊവിഡ് 19 പ്രതിരോധ നടപടിയുടെ ഭാഗമായി അവശ്യസര്‍വീസ്, അവശ്യസാധനങ്ങള്‍, മരുന്നുകള്‍ എന്നിവ വാങ്ങുന്നതിന് ഒഴികെയുള്ള വാഹന ഗതാഗതം കര്‍ശനമായി നിയന്ത്രിക്കുമെന്ന് ജില്ലാ കലക്ടര്‍ പി ബി നൂഹ് അറിയിച്ചു. വാഹനപരിശോധന കര്‍ശനമാക്കുന്നതിന് അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാരുടെ നേതൃത്വത്തില്‍ പോലീസിന്റെ സ്‌ക്വാഡുകള്‍ക്കു പുറമേ ജില്ലയിലെ ആറു താലൂക്കുകളിലും സ്‌ക്വാഡുകളെ നിയോഗിച്ചു.

അനാവശ്യമായി വാഹനങ്ങളില്‍ കറങ്ങി നടക്കുന്നവരുടെ രജിസ്ട്രേഷനും ലൈസന്‍സും താല്‍ക്കാലികമായി റദ്ദ് ചെയ്യും. കൊവിഡ് 19 സമൂഹ വ്യാപനം തടയുന്നതിന് ജനങ്ങള്‍ വീടുകളില്‍ കഴിയുകയും ആരോഗ്യജാഗ്രത പുലര്‍ത്തുകയും വേണമെന്നും ജില്ലാ കലക്ടര്‍ അഭ്യര്‍ഥിച്ചു.

Next Story

RELATED STORIES

Share it