- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഗുണമേന്മയില്ലാത്ത ഭക്ഷണം; തിരൂരങ്ങാടി താലൂക്കാശുപത്രിയില്‍ കൊവിഡ് രോഗികളുടെ നിരാഹാരസമരം
ദിവസങ്ങളായി ഒരേ മെനുവും ഗുണമേന്മയില്ലാത്ത ഭക്ഷണവും നല്‍കിവന്നതാണ് പ്രതിഷേധത്തിനിടയാക്കിയത്. രാവിലെയും ഉച്ചയ്ക്കും വൈകുന്നേരവും ഒരേ ഭക്ഷണമാണ് നല്‍കുന്നത്. മറ്റുള്ള ക്വാറന്റൈന് കേന്ദ്രങ്ങളില്‍ വ്യത്യസ്ത മെനുവിലുള്ള ഭക്ഷണം രോഗികള്‍ക്ക് നല്‍കുമ്പോഴാണ് ഇവിടെ മാത്രം ഇത്തരമൊരു അവഗണന.
തിരൂരങ്ങാടി: കൊവിഡ് ബാധിതരായ രോഗികളെ പ്രവേശിപ്പിച്ചിരിക്കുന്ന തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ ഭക്ഷണം വേണ്ട രീതിയില്‍ നല്‍കുന്നില്ലെന്നാരോപിച്ച് രോഗികളുടെ ഉപവാസസമരം. കൊവിഡ് പോസിറ്റീവായി ബന്ധു അടക്കം മരിച്ചതിനെത്തുടര്‍ന്ന് ക്വാറന്റൈനില്‍ കഴിയുന്ന പരപ്പനങ്ങാടി കോണ്‍സ് മണ്ഡലം പ്രസിഡന്റ് പി ഒ സലാമിന്റെ നേതൃത്വത്തില്‍ ഏഴ് രോഗികള്‍ അടക്കമാണ് ഭക്ഷണം നിരസിച്ച് അധികൃതരുടെ അനാസ്ഥയ്ക്കെതിരേ പ്രതിഷേധിച്ചത്.
ദിവസങ്ങളായി ഒരേ മെനുവും ഗുണമേന്മയില്ലാത്ത ഭക്ഷണവും നല്‍കിവന്നതാണ് പ്രതിഷേധത്തിനിടയാക്കിയത്. രാവിലെയും ഉച്ചയ്ക്കും വൈകുന്നേരവും ഒരേ ഭക്ഷണമാണ് നല്‍കുന്നത്. മറ്റുള്ള ക്വാറന്റൈന് കേന്ദ്രങ്ങളില്‍ വ്യത്യസ്ത മെനുവിലുള്ള ഭക്ഷണം രോഗികള്‍ക്ക് നല്‍കുമ്പോഴാണ് ഇവിടെ മാത്രം ഇത്തരമൊരു അവഗണന. കൂടാതെ ആശുപത്രിയിലെ അടിസ്ഥാനസൗകര്യങ്ങളുടെ അപര്യാപ്തതയെക്കുറിച്ചും രോഗികള്‍ പരാതിപ്പെട്ടിട്ടുണ്ട്. പത്ത് രോഗികള്‍ക്ക് ഒരു ബാത്ത് റൂമാണുള്ളത്. അതുതന്നെ തകര്‍ന്ന നിലയിലാണ്.
പോസിറ്റീവ് രോഗികളായ തങ്ങളെ ചികില്സിക്കാനാണോ കൊല്ലാനാണോ കൊണ്ടുവന്നതെന്ന് ഇവര്‍ ചോദിക്കുന്നു. പ്രതിഷേധം കനത്തതോടെ തിരൂരങ്ങാടി മുനിസിപ്പല്‍ അധികാരികളും താലൂക്കാശുപത്രി അധികൃതരും സ്ഥലത്തെത്തി പ്രശ്നപരിഹാരശ്രമങ്ങള്‍ ഊര്‍ജിതമാക്കി. നിരാഹാരമിരിക്കുന്നവരുമായി ഡോ.നൂറുദ്ദീന്‍ ചര്‍ച്ച നടത്തിയതിനെത്തുടര്‍ന്ന് രാവിലെ തുടങ്ങിയ രോഗികളുടെ സമരം വൈകുന്നേരത്തോടെ അവസാനിപ്പിച്ചു. എല്ലാ ആവശ്യങ്ങളും പരിഗണിക്കാമെന്ന ഉറപ്പിലാണ് രോഗികള്‍ പ്രതിഷേധത്തില്‍നിന്ന് പിന്മാറിയത്.
RELATED STORIES
കാഫിര്‍ സ്ക്രീന്‍ഷോട്ട് കേസ്; തിങ്കളാഴ്ചക്കുള്ളില്‍ റിപ്പോര്‍ട്ട്...
22 Nov 2024 12:17 PM GMTകോഴിക്കോട് വിമാനത്താവളം പാര്‍ക്കിങ് ഫീസ്- ഗതാഗതക്കുരുക്ക് ഉടന്‍...
22 Nov 2024 7:19 AM GMTകോഴിക്കോട് നടക്കാവില്‍ പോലിസിന് നേരെ ആക്രമണം
22 Nov 2024 5:54 AM GMTകോഴിക്കോട് ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയെ കാണാനില്ലെന്ന് പരാതി
21 Nov 2024 8:32 AM GMTബിജെപി പേടി ഉയർത്തിക്കാട്ടി ന്യൂനപക്ഷ മുന്നേറ്റത്തെ തടയുന്നു: പി...
20 Nov 2024 1:52 PM GMTഎസ്ഡിപിഐ സംസ്ഥാന പ്രതിനിധി സഭയ്ക്ക് ഉജ്ജ്വല തുടക്കം
19 Nov 2024 11:14 AM GMT