Kerala

വള്ളക്കടവിൽ മരിച്ച വൃദ്ധയുടെ സംസ്കാര ചടങ്ങുകൾ ഏറ്റെടുത്ത് പോപുലർഫ്രണ്ട്, എസ്ഡിപിഐ പ്രവർത്തകർ

വാർധക്യസഹജമായ അസുഖത്തെ തുടർന്ന് ഏഴു മാസമായി കിടക്കയിലായിരുന്നു സരസ്വതിയമ്മ.

X

തിരുവനന്തപുരം: കൊവിഡ് ഭീഷണി നിലനിൽക്കെ വാർധക്യസഹജമായ അവശതകളാൽ മരിച്ച വൃദ്ധയുടെ സംസ്കാര ചടങ്ങുകൾ ഏറ്റെടുത്ത് നടത്തി പോപുലർ ഫ്രണ്ട്, എസ്ഡിപിഐ പ്രവർത്തകർ.

വള്ളക്കടവ് സ്വദേശിനിയായ സരസ്വതിയമ്മയുടെ മരണത്തെ തുടർന്ന് സഹായത്തിന് ആരുമില്ലാതെ ഒറ്റപ്പെട്ടുപോയ ഏക മകന്റെ ദുഖത്തിൽ പ്രദേശത്തെ പോപുലർ ഫ്രണ്ട്, എസ്ഡിപിഐ പ്രവർത്തകർ പങ്കുചേരുകയായിരുന്നു. തുടർന്ന് കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഹൈന്ദവ മതാചാരപ്രകാരം സംസ്കാര ചടങ്ങുകൾ നടത്തി കൊടുക്കുകയും മറ്റ് സഹായ സഹകരണവും നൽകി.

വാർധക്യസഹജമായ അസുഖത്തെ തുടർന്ന് ഏഴു മാസമായി കിടക്കയിലായിരുന്നു സരസ്വതിയമ്മ. അവിവാഹിതനായ ഏക മകൻ സിവിൽ എഞ്ചിനീയർ ജോലി ഒഴിവാക്കി സരസ്വതിയമ്മയെ പരിപാലിച്ചു വരികയായിരുന്നു. ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെയാണ് മരിച്ചത്. മരണത്തെ തുടർന്ന് വിവരമറിഞ്ഞെത്തിയ പോപുലർ ഫ്രണ്ട്, എസ്ഡിപിഐ പ്രവർത്തകർ ആരോഗ്യ വകുപ്പിനെ വിവരമറിയിച്ചു. മറ്റ് നടപടിക്രമങ്ങളും വേഗത്തിൽ പൂർത്തിയാക്കി. വള്ളക്കടവ് മുസ്ലീം ജമാഅത്തിൻ്റെ ഭാഗത്തു നിന്നും മികച്ച പിന്തുണ ലഭിച്ചു. പോപുലർ ഫ്രണ്ട്, എസ്ഡിപിഐ പ്രവർത്തകരുടെ ക്രിയാത്മക ഇടപെടലിനെ തുടർന്ന് മൂന്നു മണിക്കൂറിനകം മുട്ടത്തറയിൽ പ്രവർത്തിക്കുന്ന മോക്ഷകവാടം ശ്മശാനത്തിൽ മൃതദേഹം സംസ്കരിച്ചു.

സംസ്കാര ചടങ്ങുകളിൽ പങ്കാളികളായ എസ്ഡിപിഐ, പോപുലർ ഫ്രണ്ട് പ്രവർത്തകർക്കും വാഹന സേവനത്തിനായി ആംബുലൻസ് നൽകിയ വള്ളക്കടവ് മുസ്ലിം ജമാത്തിനും എസ്ഡിപിഐ സുലൈമാൻ സ്ട്രീറ്റ് ബ്രാഞ്ച് നന്ദിയറിയിച്ചു.

Next Story

RELATED STORIES

Share it