Kerala

നിരോധിത പുകയില ഉല്‍പന്നങ്ങളുമായി പശ്ചിമ ബംഗാള്‍ സ്വദേശികള്‍ പിടിയില്‍

പശ്ചിമ ബംഗാള്‍ സ്വദേശികളായ മിറജ് മണ്ഡല്‍ (29), ഹസ്സന്‍ സാജ സെയ്ക്ക് (23) എന്നിവരെയാണ് നിരോധിത പുകയില യുമായി അങ്കമാലി ഇളവൂര്‍ കവല ഭാഗത്ത് വച്ച് പോലിസ് പിടികൂടിയത്.വില്‍പനയ്ക്കായി കൊണ്ടുവന്ന 50 ബണ്ഡില്‍ നിരോധിത പുകയില ഉല്‍ന്നങ്ങളും ഇവരില്‍ നിന്നും പോലിസ് പിടിച്ചെടുത്തു

നിരോധിത പുകയില ഉല്‍പന്നങ്ങളുമായി പശ്ചിമ ബംഗാള്‍ സ്വദേശികള്‍ പിടിയില്‍
X

കൊച്ചി: നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി പഞ്ചിമ ബംഗാള്‍ സ്വദേശികള്‍ പിടിയില്‍.പശ്ചിമ ബംഗാള്‍ സ്വദേശികളായ മിറജ് മണ്ഡല്‍ (29), ഹസ്സന്‍ സാജ സെയ്ക്ക് (23) എന്നിവരെയാണ് നിരോധിത പുകയില യുമായി അങ്കമാലി ഇളവൂര്‍ കവല ഭാഗത്ത് വച്ച് പോലിസ് പിടികൂടിയത്.വില്‍പനയ്ക്കായി കൊണ്ടുവന്ന 50 ബണ്ഡില്‍ നിരോധിത പുകയില ഉല്‍ന്നങ്ങളും ഇവരില്‍ നിന്നും പോലിസ് പിടിച്ചെടുത്തു. ഇളവൂര്‍ കവലയില്‍ നിന്നും പുളിയനം ഭാഗത്തേക്ക് വില്‍പനക്കായി കൊണ്ടു പോകുന്ന വഴിയാണ് പിടികൂടിയത്. ഇവര്‍ക്കെതിരെ കോട്പ്പാ(സിഗരറ്റ്‌സ്് ആന്റ് അദര്‍ ടുബാക്കോ പ്രൊഡക്ടസ് അക്ട്)പ്രകാരവും, എപ്പിഡെമിക്ക് ഡിസീസ് ഓഡിനന്‍സ് പ്രകാരവും കേസ് രജിസ്റ്റര്‍ ചെയ്തതായി പോലിസ് പറഞ്ഞു.

Next Story

RELATED STORIES

Share it