Kerala

തദ്ദേശ തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ സര്‍ക്കാര്‍ ജീവനക്കാരുടെ സ്ഥലംമാറ്റത്തിന് വിലക്ക്

തദ്ദേശ തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ സര്‍ക്കാര്‍ ജീവനക്കാരുടെ സ്ഥലംമാറ്റത്തിന് വിലക്ക്
X

തിരുവനന്തപുരം: തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ് പൂര്‍ത്തിയാവുന്നതുവരെ സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും സ്ഥലംമാറ്റം സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിരോധിച്ചു. തിരഞ്ഞെടുപ്പ് നടപടിക്രമങ്ങളുടെ സുഗമമായ നടത്തിപ്പിന് വേണ്ടിയാണ് ഉത്തരവ് നല്‍കിയത്. ചീഫ് സെക്രട്ടറിക്കും വകുപ്പ് തലവന്‍മാര്‍ക്കുമാണ് ഇതുസംബന്ധിച്ച് ഉത്തരവ് കൈമാറിയിരിക്കുന്നത്.

ഇന്ന് മുതല്‍ ഉത്തരവ് പ്രാബല്യത്തിലായി. ഡിസംബര്‍ 31ന് മുമ്പ് തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കാനാണ് കമ്മീഷന്‍ ആലോചിക്കുന്നത്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഡിസംബര്‍ 31ന് മുമ്പ് തിരഞ്ഞെടുപ്പ് നടത്താനാവുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്. ഇതിനുവേണ്ടിയുള്ള പ്രത്യേക ഒരുക്കങ്ങള്‍ നടത്തിവരുന്നതായും കമ്മീഷന്‍ വ്യക്തമാക്കി. ബുധനാഴ്ചത്തെ മന്ത്രിസഭായോഗത്തിനുശേഷം തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കുമെന്നാണ് റിപോര്‍ട്ടുകള്‍.

Next Story

RELATED STORIES

Share it