Kerala

വ്യവസ്ഥ ലംഘിച്ചു; രാഹുല്‍ ഈശ്വറിന്റെ ജാമ്യം കോടതി റദ്ദാക്കി

പമ്പ പോലിസ് സ്‌റ്റേഷനില്‍ ഒപ്പിടണമെന്ന നിര്‍ദേശം പാലിക്കാത്തതിനെ തുടര്‍ന്നാണ് പോലിസ് റിപോര്‍ട്ട് നല്‍കിയത്. തുടര്‍ന്ന് ജാമ്യം റദ്ദാക്കിയ കോടതി രാഹുലിനെ അറസ്റ്റ് ചെയ്യണമെന്നും ഉത്തരവിട്ടു.

വ്യവസ്ഥ ലംഘിച്ചു; രാഹുല്‍ ഈശ്വറിന്റെ ജാമ്യം കോടതി റദ്ദാക്കി
X

പത്തനംതിട്ട: ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചെന്നു കാണിച്ച് പോലിസ് നല്‍കിയ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ രാഹുല്‍ ഈശ്വറിന്റെ ജാമ്യം റാന്നി കോടതി റദ്ദാക്കി. പമ്പ പോലിസ് സ്‌റ്റേഷനില്‍ ഒപ്പിടണമെന്ന നിര്‍ദേശം പാലിക്കാത്തതിനെ തുടര്‍ന്നാണ് പോലിസ് റിപോര്‍ട്ട് നല്‍കിയത്. തുടര്‍ന്ന് ജാമ്യം റദ്ദാക്കിയ കോടതി രാഹുലിനെ അറസ്റ്റ് ചെയ്യണമെന്നും ഉത്തരവിട്ടു.

ശബരിമലയിലെ യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ അക്രമം നടത്തിയതിനാണു നേരത്തേ രാഹുല്‍ ഈശ്വറിനെ അറസ്റ്റ് ചെയ്തിരുന്നത്. മാത്രമല്ല, എറണാകുളം പ്രസ് ക്ലബില്‍ വാര്‍ത്താസമ്മേളനത്തിനിടെ സന്നിധാനം രക്തം വീണോ മൂത്രം വീണോ അശുദ്ധമായാല്‍ മൂന്നു ദിവസം നട അടച്ചിടാന്‍ ആരുടെയും അനുവാദം ആവശ്യമില്ലെന്നും ഇതിനു വേണ്ടി ഇരുപതോളം പേര്‍ തയ്യാറായി നിന്നിരുന്നുവെന്നും പറഞ്ഞതിനും കേസെടുത്തിരുന്നു.

തിരുവനന്തപുരം സ്വദേശി പ്രമോദ് നല്‍കിയ പരാതിയെ തുടര്‍ന്ന് കലാപത്തിന് ആഹ്വാനം ചെയ്‌തെന്ന പേരിലാണ് രാഹുല്‍ ഈശ്വറിനെതിരേ എറണാകുളം പോലിസ് കേസെടുത്തിരുന്നു. കേസില്‍ കോടതി ജാമ്യം നല്‍കിയപ്പോള്‍ പമ്പ പോലിസ് സ്‌റ്റേഷനില്‍ ഒപ്പിടണമെന്ന് നിര്‍ദേശിച്ചിരുന്നു. ഇത് ലംഘിച്ചതിനാണ് കോടതി ജാമ്യം റദ്ദാക്കിയത്. എന്നാല്‍ സ്‌റ്റേഷനിലെത്തി ഒപ്പിടാന്‍ ഏതാനും മണിക്കൂറുകള്‍ വൈകിയതിനെ തുടര്‍ന്നാണ് പോലിസ് റിപോര്‍ട്ട് നല്‍കിയതെന്നും പോലിസ് വ്യക്തിവിരോധം തീര്‍ക്കുകയാണെന്നും രാഹുല്‍ ഈശ്വര്‍ പ്രതികരിച്ചു.

Next Story

RELATED STORIES

Share it