Kerala

രാജമല ദുരന്തം: തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കാന്‍ എസ്റ്റേറ്റ് മാനേജര്‍മാര്‍ക്ക് നിര്‍ദേശം

നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരേ ദുരന്തനിവാരണ നിയമപ്രകാരം നടപടി സ്വീകരിക്കും.

രാജമല ദുരന്തം: തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കാന്‍ എസ്റ്റേറ്റ് മാനേജര്‍മാര്‍ക്ക് നിര്‍ദേശം
X

കോട്ടയം: ജില്ലയിലെ തോട്ടം മേഖലകളിലെ ലയങ്ങളുടെയും തൊഴിലാളികളുടെയും സുരക്ഷ ഉറപ്പാക്കാനും ആവശ്യമെങ്കില്‍ തൊഴിലാളികളെ മാറ്റി താമസിപ്പിക്കാനും എസ്റ്റേറ്റ്, പ്ലാന്റേഷന്‍ മാനേജര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി കോട്ടയം ജില്ലാ കലക്ടര്‍ ഉത്തരവിട്ടു.

രാജമലയില്‍ എസ്‌റ്റേറ്റ് തൊഴിലാളികള്‍ താമസിക്കുന്ന ലയത്തിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണ് വന്‍ദുരന്തമുണ്ടായ പശ്ചാത്തലത്തിലാണ് കലക്ടറുടെ നടപടി. നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരേ ദുരന്തനിവാരണ നിയമപ്രകാരം നടപടി സ്വീകരിക്കും. ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ തുടര്‍നടപടികള്‍ ഉറപ്പാക്കേണ്ടതാണെന്നും ഉത്തരവില്‍ പറയുന്നു.

Next Story

RELATED STORIES

Share it