- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
രക്തസാക്ഷ്യം' സോവനീര്‍ പ്രകാശനവും സെമിനാറും 11ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
തിരുവനന്തപുരം: കേരളത്തിലെ സാംസ്‌കാരിക സ്ഥാപനങ്ങളുടെ ഏകോപനം സാധ്യമാക്കാന്‍ രൂപീകൃതമായ സാംസ്‌കാരിക ഉന്നതസമിതി നേതൃത്വം നല്കിയ 'രക്തസാക്ഷ്യം' പരിപാടികളുടെ ഓര്‍മയ്ക്കായി സമിതി തയാറാക്കിയ 'രക്തസാക്ഷ്യം സോവനീറി'ന്റെ പ്രകാശനവും ഒപ്പം 'ഗാന്ധിജി സത്യാനന്തര യുഗത്തില്‍' എന്ന വിഷയത്തിലുള്ള സെമിനാറിന്റെ ഉദ്ഘാടനവും ജൂലൈ 11ന് നാലു മണിക്ക് വിജെടി ഹാളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ചലച്ചിത്രനടനും സംവിധായകനുമായ രഞ്ജി പണിക്കരാണ് മുഖ്യമന്ത്രിയില്‍ നിന്ന് സോവനീര്‍ സ്വീകരിക്കുന്നത്. ചടങ്ങില്‍ സാംസ്‌കാരികമന്ത്രി എകെ ബാലന്‍ അധ്യക്ഷത വഹിക്കും. സാംസ്‌കാരികസെക്രട്ടറി റാണി ജോര്‍ജ് ആമുഖഭാഷണം നടത്തും. വിഎസ് ശിവകുമാര്‍ എംഎല്‍എ, അശോകന്‍ ചരുവില്‍ ആശംസകളര്‍പ്പിക്കും. സാംസ്‌കാരിക ഉന്നത സമിതി സെക്രട്ടറി ഡോ. പ്രഭാകരന്‍ പഴശ്ശി സ്വാഗതമാശംസിക്കുകയും വകുപ്പു ഡയറക്ടര്‍ ടിആര്‍ സദാശിവന്‍ നായര്‍ നന്ദി രേഖപ്പെടുത്തുകയും ചെയ്യും.
തുടര്‍ന്ന് 'ഗാന്ധിജി സത്യാനന്തര യുഗത്തില്‍' എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാറില്‍ ജിന്‍ഡാല്‍ ഗ്ലോബല്‍ യൂനിവേഴ്‌സിറ്റി പ്രഫസറും ഹാര്‍വാര്‍ഡ്, ഓക്‌സ്‌ഫോര്‍ഡ് തുടങ്ങിയ സര്‍വകലാശാലകളുടെ വിസിറ്റിങ് പ്രഫസറും കോളമിസ്റ്റുമായ ഡോ. ശിവ് വിശ്വനാഥന്‍, സംസ്‌കൃത യുനിവേഴ്‌സിറ്റി പ്രഫസറും ഗവേഷകനും പ്രഭാഷകനുമായ ഡോ. സുനില്‍ പി ഇളയിടം എന്നിവര്‍ പ്രഭാഷണം നടത്തും. കേരള സര്‍വകലാശാലാ ഇംഗ്ലീഷ് പ്രഫസറും സാംസ്‌കാരിക വിമര്‍ശകയുമായ ഡോ. മീന ടി പിള്ള മോഡറേറ്ററായിരിക്കും. വിഷയത്തില്‍ പൊതുചര്‍ച്ചയും നടക്കും.
RELATED STORIES
നിരോധിത സംഘടനയെ സാമ്പത്തികമായോ നെറ്റ്വര്‍ക്കിങ് പരമായോ സഹായിക്കുന്നത് ...
13 Jan 2025 2:30 PM GMTനെയ്യാറ്റിന്‍കരയിലെ ദുരൂഹ സമാധി; ഗോപന്റെ കല്ലറ പൊളിക്കും;...
13 Jan 2025 1:57 PM GMTസ്ഥിരമായി റീല്‍സ് കാണുമോ ? രക്തസമ്മര്‍ദ്ദം കൂടാമെന്ന് പഠനം
13 Jan 2025 1:48 PM GMTഗസയില്‍ കെട്ടിടങ്ങള്‍ തകര്‍ക്കാനും കൂട്ടക്കൊലകള്‍ നടത്താനുമേ...
13 Jan 2025 1:19 PM GMTമുഖ്യമന്ത്രിയുടെ വര്‍ഗീയ കാര്‍ഡ് ബിജെപിയെ ശക്തിപ്പെടുത്തും: എസ്ഡിപിഐ
13 Jan 2025 12:55 PM GMTപത്തനംതിട്ട പീഡനം: മൊത്തം 58 പ്രതികള്‍; 43 പേര് അറസ്റ്റില്‍
13 Jan 2025 12:42 PM GMT