Kerala

പ്രണയം നടിച്ച് പീഡിപ്പിച്ച കേസ്: പ്രതിക്ക് 10 വര്‍ഷം കഠിന തടവും പിഴയും

അങ്കമാലി കറുകുറ്റി സ്വദേശി അമലി (23) നെയാണ് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന പ്രത്യേക കോടതി ശിക്ഷിച്ചത്. 2015 -.2016 കാലയളവില്‍ പ്രതി 17 വയസ്സുകാരിയെ പല സന്ദര്‍ഭങ്ങളില്‍ വീട്ടിലും പുറത്തും പീഡിപ്പിക്കുകയായിരുന്നു.അശ്ലീല ചിത്രങ്ങളും ഫേസ്ബുക്കില്‍ ഇയാള്‍ പ്രദര്‍ശിപ്പിച്ചിരുന്നു.

പ്രണയം നടിച്ച്  പീഡിപ്പിച്ച കേസ്: പ്രതിക്ക് 10 വര്‍ഷം കഠിന തടവും പിഴയും
X

കൊച്ചി: പ്രണയം നടിച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് പത്തു വര്‍ഷം കഠിനതടവും 25,000 രൂപ പിഴയും കോടതി ശിക്ഷിച്ചു. അങ്കമാലി കറുകുറ്റി സ്വദേശി അമലി (23) നെയാണ് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന പ്രത്യേക കോടതി ശിക്ഷിച്ചത്. 2015 -.2016 കാലയളവില്‍ പ്രതി 17 വയസ്സുകാരിയെ പല സന്ദര്‍ഭങ്ങളില്‍ വീട്ടിലും പുറത്തും പീഡിപ്പിക്കുകയായിരുന്നു.

ഇത് കൂടാതെ അശ്ലീല ചിത്രങ്ങളും ഫേസ്ബുക്കില്‍ ഇയാള്‍ പ്രദര്‍ശിപ്പിച്ചിരുന്നു. എന്നാല്‍ ചിത്രങ്ങള്‍ അവ്യക്തമായതിനാല്‍ ഇതില്‍ കോടതി ശിക്ഷ ഒഴിവാക്കുകയായിരുന്നു.ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരവും പോക്‌സോ നിയമ പ്രകാരവുമാണ് കുറ്റം കണ്ടെത്തിയത്.കാലടി സി ഐ വി എസ് നവാസ് ആണ് കേസില്‍ കുറ്റ പത്രം സമര്‍പ്പിച്ചത്.സെഷന്‍സ് ജഡ്ജ് പി ജെ വിന്‍സെന്റ് ആണ് ശിക്ഷ വിധിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി എ ബിന്ദു ഹാജരായി.

Next Story

RELATED STORIES

Share it