Kerala

റോയിറ്റേഴ്‌സിലെ മാധ്യമപ്രവര്‍ത്തകയുടെ ആത്മഹത്യ: ഭര്‍തൃപീഡനം മൂലമെന്ന് ആരോപണം

റോയിറ്റേഴ്‌സിന്റെ ബെംഗ്ലുരു റിപോര്‍ട്ടറും മലയാളിയുമായ മാധ്യമപ്രവര്‍ത്തക ശ്രുതിയെ ബെംഗ്ലൂരുവിലെ ഫ്‌ലാറ്റിലാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

റോയിറ്റേഴ്‌സിലെ മാധ്യമപ്രവര്‍ത്തകയുടെ ആത്മഹത്യ: ഭര്‍തൃപീഡനം മൂലമെന്ന് ആരോപണം
X

ബെംഗളുരു: റോയിറ്റേഴ്‌സിലെ മലയാളി മാധ്യമപ്രവര്‍ത്തക ആത്മഹത്യ ചെയ്തത് ഭര്‍തൃപീഡനം മൂലമെന്ന് പോലിസ്. ശ്രുതിയെ ഭര്‍ത്താവ് അനീഷ് നിരന്തരം മര്‍ദ്ദിച്ചതായി പോലിസ് വ്യക്തമാക്കി. റോയിറ്റേഴ്‌സിന്റെ ബെംഗ്ലുരു റിപോര്‍ട്ടറും മലയാളിയുമായ മാധ്യമപ്രവര്‍ത്തക ശ്രുതിയെ ബെംഗ്ലൂരുവിലെ ഫ്‌ലാറ്റിലാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

ശ്രുതിയുടെ ശരീരത്തില്‍ മര്‍ദനമേറ്റ പാടുകള്‍ ഉണ്ടായിരുന്നു. ശാരീരകമായും മാനസികമായും പീഡിപ്പിച്ചു. ഓഫിസിലും പുറത്തും ശ്രുതിയെ അനീഷ് പിന്തുടരുകയും മുറിക്കുള്ളില്‍ സിസിടിവി സ്ഥാപിച്ച് നിരീക്ഷിക്കുകയും ചെയ്തു. നിരന്തരം മര്‍ദ്ദിച്ചിരുന്നുവെന്നും ബെംഗ്ലൂരു പോലിസ് പറഞ്ഞു.

കാസര്‍ഗോഡ് സ്വദേശിയായ ശ്രുതി കഴിഞ്ഞ ഒന്‍പത് വര്‍ഷമായി റോയിറ്റേഴ്‌സില്‍ ജോലി ചെയ്ത് വരുകയായിരുന്നു. ഐടി ജീവനക്കാരനായ ഭര്‍ത്താവ് അനീഷ് കോറോത്തിനൊപ്പമാണ് ബെംഗ്ലുരു വൈറ്റ് ഫീല്‍ഡിലെ ഫ്‌ലാറ്റില്‍ താമസിച്ചിരുന്നത്. രണ്ടു ദിവസമായി ശ്രുതിയെ ഫോണില്‍ ലഭിക്കാതായതോടെ സഹോദരന്‍ ഫ്‌ലാറ്റില്‍ അന്വേഷിച്ച് എത്തിയപ്പോഴാണ് ശ്രുതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഭര്‍തൃപീഡനമാണ് മരണത്തിന് കാരണമെന്ന് ചൂണ്ടികാട്ടി ശ്രുതിയുടെ ബന്ധുക്കള്‍ ബെംഗ്ലൂരു പോലിസില്‍ പരാതി നല്‍കി. നാലു വര്‍ഷം മുമ്പാണ് ഇരുവരും തമ്മിലുള്ള വിവാഹം കഴിഞ്ഞത്. കാസര്‍കോട് വിദ്യാനഗറിലെ വീട്ടില്‍ പൊതുദര്‍ശനത്തിന് ശേഷം ചാലാറോഡിലെ ശമശാനത്തില്‍ സംസ്‌കാരം നടത്തി.

Next Story

RELATED STORIES

Share it