Kerala

നദികളുടെ പുനരുജ്ജീവനം; കോട്ടയം ജില്ലയ്ക്ക് ദേശീയ പുരസ്‌കാരം

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ നടപ്പാക്കിയ മീനച്ചിലാര്‍-മീനന്തറയാര്‍-കൊടൂരാര്‍ പുനര്‍സംയോജന പദ്ധതി പരിഗണിച്ചാണ് കേന്ദ്ര ജലശക്തി മന്ത്രാലയവും എലെറ്റ്‌സ് ടെക്‌നോ മീഡിയയും സംയുക്തമായി ഏര്‍പ്പെടുത്തിയ പുരസ്‌കാരത്തിന് ജില്ലയെ തിരഞ്ഞെടുത്തത്.

നദികളുടെ പുനരുജ്ജീവനം; കോട്ടയം ജില്ലയ്ക്ക് ദേശീയ പുരസ്‌കാരം
X

കോട്ടയം: നദികളുടെ പുനരുജ്ജീവന പ്രവര്‍ത്തനങ്ങളിലെ മികവിനുള്ള എലെറ്റ്‌സ് വാട്ടര്‍ ഇന്നോവേഷന്‍ ദേശീയ പുരസ്‌കാരം കോട്ടയം ജില്ലയ്ക്ക്. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ നടപ്പാക്കിയ മീനച്ചിലാര്‍-മീനന്തറയാര്‍-കൊടൂരാര്‍ പുനര്‍സംയോജന പദ്ധതി പരിഗണിച്ചാണ് കേന്ദ്ര ജലശക്തി മന്ത്രാലയവും എലെറ്റ്‌സ് ടെക്‌നോ മീഡിയയും സംയുക്തമായി ഏര്‍പ്പെടുത്തിയ പുരസ്‌കാരത്തിന് ജില്ലയെ തിരഞ്ഞെടുത്തത്.

ഇന്ന് രാത്രി ഏഴിന് നടക്കുന്ന ഓണ്‍ലൈന്‍ പുരസ്‌കാരദാനച്ചടങ്ങില്‍ കേന്ദ്ര ജലവിഭവ സെക്രട്ടറി യു പി സിങ് അധ്യക്ഷത വഹിക്കും. ഹരിത കേരളം മിഷന്റെ ഭാഗമായ മീനച്ചിലാര്‍-മീനന്തറയാര്‍ കൊടൂരാര്‍ പുനര്‍സംയോജന പദ്ധതി മഹാത്മഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയുമായി വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ സംയോജിപ്പിച്ച് മീനച്ചിലാര്‍- മീനന്തറയാര്‍- കൊടൂരാര്‍ ജനകീയ കൂട്ടായ്മയുടെ സഹകരണത്തോടെയാണ് നടപ്പാക്കുന്നത്.

Next Story

RELATED STORIES

Share it