Kerala

സിനിമ ഷൂട്ടിങ് തടഞ്ഞ ആര്‍എസ്എസ് നടപടി പ്രതിഷേധാര്‍ഹം: പുകസ

സിനിമ ഷൂട്ടിങ് തടഞ്ഞ ആര്‍എസ്എസ് നടപടി പ്രതിഷേധാര്‍ഹം: പുകസ
X

തിരുവനന്തപുരം: പാലക്കാട് കടമ്പഴിപ്പുറത്ത് നടന്നു വന്ന സിനിമാ ചിത്രീകരണം തടഞ്ഞ ആര്‍എസ്എസ് ക്രിമിനലുകളുടെ നടപടിയില്‍ പുകസ സംസ്ഥാന കമ്മിറ്റി പ്രതിഷേധിച്ചു.'നിയാംനദി' എന്ന സിനിമയുടെ ഷൂട്ടിങ് കടമ്പഴിപ്പുറം വായില്ലാക്കുന്ന് ക്ഷേത്രമതില്‍ക്കെട്ടിന് പുറത്തു വച്ചാണ് നടത്തിയിരുന്നത്. ആര്‍എസ്എസുകാര്‍ കടന്നുചെന്ന് സിനിമയുടെ കഥ വിശദീകരിക്കാന്‍ ആവശ്യപ്പെടുകയും അക്രമം നടത്തുകയും ചെയ്തു. നിരവധി ഉപകരണങ്ങള്‍ നശിപ്പിച്ചു. സിനിമയില്‍ ഹിന്ദു-മുസ്‌ലിം പ്രണയമുണ്ടെന്ന് പറഞ്ഞായിരുന്നു അക്രമം. കേന്ദ്രത്തില്‍ നരേന്ദ്രമോദി ഭരിക്കുന്നുണ്ട് എന്ന അഹന്തയില്‍ ഭീകരനീക്കമാണ് ആര്‍എസ്എസ് രാജ്യത്ത് നടത്തിക്കൊണ്ടിരിക്കുന്നത്. കലയും സാഹിത്യവും സര്‍ഗാവിഷ്‌ക്കാരങ്ങളും മനുഷ്യന് ജീവവായു പോലെ പ്രധാനപ്പെട്ടതാണ്. സിനിമയാകട്ടെ ജനലക്ഷങ്ങളുടെ പ്രിയപ്പെട്ട ആസ്വാദനോപാധിയാണ്. പാട്ടുപാടാനും സിനിമ ചിത്രീകരിക്കാനും മതരാഷ്ട്രവാദീ ഭീകരന്മാരുടെ മുന്‍കൂര്‍ അനുവാദം വേണ്ടി വരുന്ന മഹാദുരന്തത്തിലേക്ക് നാട് നീങ്ങുകയാണോ എന്ന് സംശയിക്കണം. ജനാധിപത്യകേരളത്തില്‍ ആര്‍എസ്എസിന്റെ ഈ നീക്കം അനുവദിക്കുന്ന പ്രശ്‌നമില്ല. സിനിമ തടയുന്ന ആര്‍എസ്എസ് ഭീകരത ചെറുത്തു തോല്‍പ്പിക്കുക തന്നെ ചെയ്യുമെന്നും പുരോഗമന കലാസാഹിത്യസംഘം വാര്‍ത്താക്കുറുപ്പില്‍ പറഞ്ഞു.

Next Story

RELATED STORIES

Share it